Road Accident | വെള്ളരിക്കുണ്ട് ജീപ് കാനയിലേക്ക് മറിഞ്ഞ് 2 പേര്‍ക്ക് പരുക്കേറ്റു
Apr 11, 2024, 18:25 IST
*കല്ലഞ്ചിറ ഇറക്കത്തിലാണ് വാഹനം അപകടത്തില്‍പെട്ടത്.
*ഒടയഞ്ചാലില്‍ നിന്നും വെള്ളരിക്കുണ്ടിലേക്ക് വരികയായിരുന്നു.
വെള്ളരിക്കുണ്ട്: (KasargodVartha) ജീപ് കാനയിലേക്ക് മറിഞ്ഞ് രണ്ട് പേര്‍ക്ക് പരുക്കേറ്റു. വെളളരിക്കുണ്ട് കല്ലഞ്ചിറ ഇറക്കത്തിലാണ് വാഹനം അപകടത്തില്‍പെട്ടത്. പരുക്കേറ്റവരെ വെള്ളരിക്കുണ്ടിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഒടയഞ്ചാലില്‍ നിന്നും വെള്ളരിക്കുണ്ടിലേക്ക് വരികയായിരുന്ന ജീപാണ് കല്ലഞ്ചിറ ഇറക്കത്തില്‍നിന്നും നിയന്ത്രണം വിട്ട് പല തവണയായി മറിഞ്ഞ് റോഡരികിലെ കാനയിലേക്ക് പതിച്ചത്. ജീപിന്റെ ഡ്രൈവര്‍ക്കും കൂടെയുണ്ടായിരുന്ന സഹായിക്കും പരുക്കേറ്റു.