city-gold-ad-for-blogger

School Students | 6 ഏകറില്‍ കതിരണിഞ്ഞ നെല്‍പാടം കൊയ്യാന്‍ സ്‌കൂള്‍ കുട്ടികളും; വേറിട്ട കാഴ്ചകള്‍ നടന്നത് ബളാല്‍ ഭഗവതിക്ഷേത്രത്തിന്റെ പാടത്ത്

-സുധീഷ് പുങ്ങംചാല്‍

വെള്ളരിക്കുണ്ട്: (KasargodVartha) നെല്‍കതിരിലെ നെല്‍മണികള്‍ എണ്ണിയും നെല്‍കറ്റകള്‍ ഒരുക്കിയും ഒടുവില്‍ പാടം കൊയ്തും കുട്ടികള്‍. ജില്ലയില്‍ തന്നെ പാരമ്പര്യ കൃഷിരീതികള്‍ അണുവിട തെറ്റാതെ ഇന്നും നിലനില്‍ക്കുന്ന ബളാല്‍ ഭഗവതിക്ഷേത്ര നെല്‍വയലിലാണ് ബളാല്‍ ഗവ. ഹയര്‍ സെകന്‍ഡറി സ്‌കൂളിലെ കുട്ടികള്‍ കൊയ്ത് ഉത്സവം മതിമറന്ന് ആഘോഷിച്ചത്.

ഹരിതം പ്രവര്‍ത്തനത്തിന്റെ ഭാഗമായിട്ടാണ് ബളാല്‍ ഗവ. ഹയര്‍ സെകന്‍ഡറി സ്‌കൂളിലെ 50 ഓളം കുട്ടികളും അവരുടെ അധ്യാപകരും നൂറ് മേനി വിളഞ്ഞ ബളാലിലെ 6 ഏകര്‍ നെല്‍പാടത്ത് എത്തിയത്. കൊയ്ത്ത് ആരംഭിച്ച പാടത്ത് കൃഷി വകുപ്പ് ഉദ്യോഗസ്ഥരോടും പാടശേഖര സമിതിക്കാരോടും നെല്‍കൃഷി രീതികള്‍ ചോദിച്ചറിഞ്ഞു. കാര്യങ്ങള്‍ ഏറെ കുറെ പിടികിട്ടിയവര്‍ നെല്‍പാടം കൊയ്യാന്‍ ആഗ്രഹം അറിയിച്ചു. കുട്ടികളുടെ ആഗ്രഹം നിറവേറ്റാന്‍ പാടശേഖര സമിതി അംഗങ്ങള്‍ ഒരു വയല്‍ അവര്‍ക്ക് കൊയ്യാനായി വിട്ട് നല്‍കുകയായിരുന്നു.

അധ്യാപകര്‍ക്കൊപ്പം പാടത്ത് ഇറങ്ങിയവര്‍ മത്സരവേഗത്തില്‍ നെല്‍കറ്റകള്‍ കൊയ്തെടുത്തു. ചിലര്‍ കതിരിലെ നെല്‍മണികള്‍ എണ്ണി നോക്കി. മറ്റു ചിലര്‍ കളകള്‍ പരിശോധിച്ചു. ക്ലാസ്മുറി വിട്ട് പാടത്തിറങ്ങിയ കുട്ടികള്‍ക്ക് ഇതിനിടയില്‍ പാടശേഖര സമിതി പ്രവര്‍ത്തകര്‍ ചായ ഉള്‍പെടെ ലഘുഭക്ഷണവും നല്‍കിയിരുന്നു.

മുന്‍ ബളാല്‍ കൃഷി ഓഫീസര്‍ ഡോ. അനില്‍ സെബാസ്റ്റ്യന്‍ കുട്ടികള്‍ക്ക് നെല്‍കൃഷി രീതികള്‍ ലളിതമായ രീതിയില്‍ വിവരിച്ചു നല്‍കി. ബളാല്‍ കൃഷി ഓഫീസര്‍ നിഖില്‍ നാരായണന്‍, കൃഷി അസി. ഓഫീസര്‍ ശ്രീഹരി വള്ളിയോടന്‍, പാട ശേഖര പ്രധിനിധി ബാലകൃഷ്ണന്‍ പറമ്പത്ത്. സ്‌കൂള്‍ പ്രിന്‍സിപല്‍ മെയ്സണ്‍ കെ, അധ്യാപികമാരായ പ്രിന്‍സി സെബാസ്റ്റ്യന്‍, റിയ ജോസ്, അനുശ്രീ കെ എന്നിവര്‍ കുട്ടികള്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി.

School Students | 6 ഏകറില്‍ കതിരണിഞ്ഞ നെല്‍പാടം കൊയ്യാന്‍ സ്‌കൂള്‍ കുട്ടികളും; വേറിട്ട കാഴ്ചകള്‍ നടന്നത് ബളാല്‍ ഭഗവതിക്ഷേത്രത്തിന്റെ പാടത്ത്



Keywords: News, Kerala, Kerala-News, Top-Headlines, Kasaragod-News, Vellarikkundu News, Six Acres, Paddy Field, Harvested, Students, Balal Govt. Higher Secondary School, Rice, Vellarikkundu: Six acres of paddy field harvested by Balal Govt. Higher Secondary School Students.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia