city-gold-ad-for-blogger

ചട്ടഞ്ചാലില്‍ വാഹനങ്ങളുടെ ശവപ്പറമ്പ്; എന്തിനാണ് കോടികള്‍ വിലയുള്ള വാഹനങ്ങള്‍ പാഴാക്കുന്നത്?

ചട്ടഞ്ചാല്‍: (www.kasargodvartha.com 04/12/2015) എന്നെ കൊണ്ടുപോകാന്‍, എന്തേ എന്റെ മൊതലാളി വരാത്തെ എന്ന് അന്യോന്യം പറഞ്ഞു കൊണ്ട് നില്‍ക്കുകയാണ് പൊരിവെയിലത്തും കോരിച്ചൊരിയുന്ന മഴയത്തും രണ്ടു വര്‍ഷത്തിലധികമായി ചട്ടഞ്ചാലിലെ സര്‍ക്കാര്‍ സ്ഥലത്ത് നൂറിലധികം വരുന്ന കോടികള്‍ വിലയുള്ള വാഹനങ്ങള്‍, ഗള്‍ഫ് രാജ്യങ്ങളിലും മറ്റും സ്‌പോണ്‍സര്‍മാരേയും മറ്റും കാത്തു കിടക്കുന്ന ജയില്‍പുള്ളികളെ പോലെ.

ദേശീയപാത വഴി കടന്നുപോകുന്നവര്‍ക്ക് വാഹനങ്ങളുടെ ശവപ്പറമ്പ് കാണുമ്പോള്‍ തോന്നും ഇതൊരു ദേശീയ നഷ്ടമല്ലേ എന്ന്. കോടികളുടെ വാഹനങ്ങളാണ് ഇവിടെ തുരുമ്പെടുത്ത് പാഴാകുന്നത്. ഓട്ടോ മുതല്‍ വിലകൂടിയ ആഡംബരകാറുകള്‍ വരെ കാടുകയറിയും തുരുമ്പെടുത്തും നശിച്ചുകൊണ്ടിരിക്കുന്നു. വാഹനത്തിലെ പല വിലപിടിപ്പുള്ള സാധനങ്ങളും നേരത്തെ തന്നെ മോഷ്ടാക്കള്‍ കടത്തിക്കൊണ്ടുപോയതായും സംശയിക്കുന്നത്. തുരുമ്പെടുത്ത് നശിച്ചത് കാരണം കോടികള്‍ വിലവരുന്ന മുഴുവന്‍ വാഹനങ്ങളും തൂക്കിവിറ്റാല്‍ പോലും ഇപ്പോള്‍ ഒരു കാറിന്റെ വില പോലും ലഭിക്കാന്‍ സാധ്യതയില്ല.

ഇത് ഗൗരവമുള്ള ഒരു ചര്‍ച്ചാ വിഷയമാക്കേണ്ടതല്ലേ എന്നാണ് എല്ലാവരും ചോദിക്കുന്നത്. അനാവശ്യ ചര്‍ച്ചകള്‍ക്ക് ചാനലുകളും മാധ്യമങ്ങളും ധാരാളം സമയം മാറ്റിവെക്കുമ്പോള്‍ ഇത്തരം ദേശീയ നഷ്ടങ്ങള്‍ എന്തുകൊണ്ടാണ് കാണാതെ പോകുന്നത് എന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്. കേരളത്തിലെ മൊത്തം പോലീസ് സ്‌റ്റേഷനുകളിലെയും എക്‌സൈസ് ഓഫീസുകളിലെയും റവന്യൂ ഡിപാര്‍ട്ട്‌മെന്റുകളിലെയും പിടികൂടിയ വാഹനങ്ങള്‍ ലേലം ചെയ്ത് വിറ്റാല്‍ കേരളം ഇതുവരെ എടുത്ത കടങ്ങളെല്ലാം വീട്ടാന്‍ പറ്റുമെന്നാണ് ചിലര്‍ പറയുന്നത്.

അറിയാതെ ഒരു തീപൊരിവീണാല്‍ പോലും വലിയ ദുരന്തം സംഭവിക്കാവുന്ന തരത്തിലാണ് വാഹനങ്ങള്‍ സര്‍ക്കാര്‍ സ്ഥലത്ത് കൂട്ടിയിട്ടിരിക്കുന്നത്. കെ എസ് ടി പി റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ബേക്കല്‍ പോലീസ് സ്‌റ്റേഷനും പരിസരത്തും സൂക്ഷിച്ചിരുന്ന വാഹനങ്ങളാണ് ചട്ടഞ്ചാലിലേക്ക് മാറ്റിയത്. പോലീസ് കാവലില്ലാത്ത സ്ഥലങ്ങളില്‍ എത്രയോ വാഹനങ്ങളുടെ വില കൂടിയ പാര്‍ട്‌സുകളാണ് കുത്തി പൊളിച്ച് കടത്തിക്കൊണ്ടു പോയിരിക്കുന്നത്.

പിടിക്കപ്പെട്ട വാഹനങ്ങള്‍ തിരിച്ചു കിട്ടണമെങ്കില്‍ നിയമ വ്യവസ്ഥയില്‍ വന്‍ തുക കെട്ടിവെക്കേണ്ടത് കൊണ്ടാണ് അധികവാഹനങ്ങളും ഉടമസ്ഥര്‍ തിരിച്ചെടുക്കാന്‍ താത്പര്യപ്പെടാതിരിക്കുന്നത്. സര്‍ക്കാറും കോടതിയും ഇക്കാര്യത്തില്‍ വ്യക്തമായൊരു നിയമവ്യവസ്ഥ ഉണ്ടാക്കിയാല്‍ തീരുന്ന പ്രശ്‌നമായിട്ടുപോലും ഭരണകൂടം അതിന് മെനക്കെടുന്നില്ല. സര്‍ക്കാര്‍ ഖജനാവില്‍ നല്ലൊരു തുക ലഭിക്കുമായിരുന്നിട്ടും പോലും കുറ്റകൃത്യങ്ങളില്‍ പെടുന്ന വാഹനങ്ങള്‍ അനാഥപ്രേതങ്ങള്‍ കണക്കേ വലിച്ചെറിയുന്നത് ദേശീയനഷ്ടത്തോടൊപ്പം പരിസ്ഥിതി ദുരന്തവുമാണ് ഉണ്ടാക്കുന്നത്.

പൊതുമുതലായി കാണക്കാക്കപ്പെടുന്ന ഇവ സമയബന്ധിതമായി നിയമനടപടികള്‍ പൂര്‍ത്തിയാക്കി തുരുമ്പെടുക്കുന്നതിന് മുമ്പ് ലേലം ചെയ്ത് വില്‍ക്കാനുള്ള നടപടിയുണ്ടായാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് അറുതി വരുന്നതോടൊപ്പം സര്‍ക്കാരിന്റെ ഖജനാവും നിറയും. പിടികൂടപ്പെട്ട വാഹനങ്ങളില്‍ പലതിലും ലക്ഷക്കണക്കിന് രൂപയുടെ മണലുമുണ്ടെന്ന കാര്യവും ഓര്‍ക്കേണ്ടതുണ്ട്.
ചട്ടഞ്ചാലില്‍ വാഹനങ്ങളുടെ ശവപ്പറമ്പ്; എന്തിനാണ് കോടികള്‍ വിലയുള്ള വാഹനങ്ങള്‍ പാഴാക്കുന്നത്?
ചട്ടഞ്ചാലില്‍ വാഹനങ്ങളുടെ ശവപ്പറമ്പ്; എന്തിനാണ് കോടികള്‍ വിലയുള്ള വാഹനങ്ങള്‍ പാഴാക്കുന്നത്?
ചട്ടഞ്ചാലില്‍ വാഹനങ്ങളുടെ ശവപ്പറമ്പ്; എന്തിനാണ് കോടികള്‍ വിലയുള്ള വാഹനങ്ങള്‍ പാഴാക്കുന്നത്?
ചട്ടഞ്ചാലില്‍ വാഹനങ്ങളുടെ ശവപ്പറമ്പ്; എന്തിനാണ് കോടികള്‍ വിലയുള്ള വാഹനങ്ങള്‍ പാഴാക്കുന്നത്?
ചട്ടഞ്ചാലില്‍ വാഹനങ്ങളുടെ ശവപ്പറമ്പ്; എന്തിനാണ് കോടികള്‍ വിലയുള്ള വാഹനങ്ങള്‍ പാഴാക്കുന്നത്?

Keywords:  Chattanchal, kasaragod, Kerala, Vehicle, Police, custody, Vehicles 'graveyard' in Chattanchal.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia