city-gold-ad-for-blogger

വാഹന പണിമുടക്കിൽ ജനം വലഞ്ഞു; കെ എസ് ആർ ടി സി ബസുകളും ഓടുന്നില്ല

കാസർകോട്: (www.kasargodvartha.com 02.03.2021) പെട്രോൾ, ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ച് സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത വാഹന പണിമുടക്കിൽ ജനം വലഞ്ഞു. രാവിലെ ആറ് മണിക്കാണ് പണിമുടക്ക് ആരംഭിച്ചത്. കെഎസ്ആർടിസി, സ്വകാര്യ ബസുകളൊന്നും ഓടുന്നില്ല. ഓടോറിക്ഷ, ടാക്സി, ചെറുകിട വാഹനങ്ങൾ, ചരക്ക് കടത്തു വാഹനങ്ങൾ തുടങ്ങിയവയും നിരത്തിലിറങ്ങുന്നില്ല. സെർവീസ് നടത്തിയ ഓടോറിക്ഷ അടക്കമുള്ള വാഹനങ്ങളെ സമരക്കാർ വിവിധയിടങ്ങളിൽ തടയുന്നുണ്ട്. ബിഎംഎസ് ഒഴികെയുള്ള എല്ലാ ട്രേഡ് യൂണിയനുകളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.

വാഹന പണിമുടക്കിൽ ജനം വലഞ്ഞു; കെ എസ് ആർ ടി സി ബസുകളും ഓടുന്നില്ല

വാഹന പണിമുടക്കിന് കേരളത്തിലെ വ്യാപാരികളുടെ ധാർമിക പിന്തുണ ഉണ്ടാകുമെന്നും എന്നാൽ വ്യാപാര സ്ഥാപനങ്ങൾ സാധാരണ പോലെ തുറന്നു പ്രവർത്തിക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു.

പണിമുടക്കിനെ തുടർന്ന് വിവിധ പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്. പുതുക്കിയ തിയതികൾ പിന്നീട് അറിയിക്കും. < !- STA
RT disable copy paste -->   
Keywords: Kerala, Kasaragod, News, Bus, Strike, Vehicle, KSRTC, Trade, Union, Autorikshaw, Shop, Time, Vehicle strike affects normal life; KSRTC buses also do not run


< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia