city-gold-ad-for-blogger

Protest | സ്വകാര്യ ആശുപത്രി ജീവനക്കാരുടെ സമര പ്രചാരണ സംസ്ഥാന വാഹനജാഥക്ക് കാസര്‍കോട്ട് നിന്ന് തുടക്കമായി

കാസര്‍കോട്: (www.kasargodvartha.com) സ്വകാര്യ ആശുപത്രി എംപ്ലോയീസ് ഫെഡറേഷന്‍ (സിഐടിയു) സംഘടിപ്പിക്കുന്ന സംസ്ഥാന വാഹനജാഥക്ക് തുടക്കമായി. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് ടിപി രാമകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. വിവിധ ആവശ്യങ്ങളുന്നയിച്ച് സ്വകാര്യ ആശുപത്രി ജീവനക്കാര്‍ 27ന് നടത്തുന്ന സെക്രടറിയറ്റ് മാര്‍ചിന്റെ പ്രചരണാര്‍ഥമാണ് ജാഥ നടത്തുന്നത്.
          
Protest | സ്വകാര്യ ആശുപത്രി ജീവനക്കാരുടെ സമര പ്രചാരണ സംസ്ഥാന വാഹനജാഥക്ക് കാസര്‍കോട്ട് നിന്ന് തുടക്കമായി

2017 ലെ മിനിമം വേതനം ജീവനക്കാര്‍ക്ക് ലഭ്യമാക്കുക, പുതിയ ശമ്പള പരിഷ്‌കരണ നടപടി ആരംഭിക്കുക, അനുബന്ധ സ്ഥാപനങ്ങളിലും ശമ്പളപരിഷ്‌കരണം നടപ്പാക്കുക, സ്വകാര്യ ആശുപത്രി എംപ്ലോയീസ് ആക്ട് പുറപ്പെടുവിക്കുക, മൂന്ന് ഷിഫ്റ്റ് ഡ്യൂടി മുഴുവന്‍ ജീവനകാര്‍ക്കും അനുവദിക്കുക, ശമ്പളവും ആനുകൂല്യവും കുറച്ചുനല്‍കുന്ന മാനജ്മെന്റുകള്‍ക്കെതിരെ നിയമ നടപടിയെടുക്കുക, കരാര്‍ നിയമനങ്ങള്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രചരണജാഥയും സെക്രടറിയറ്റ് മാര്‍ചും.

ഫെഡറേഷന്‍ ജെനറല്‍ സെക്രടറി എ മാധവന്‍ ക്യാപ്റ്റനും പ്രസിഡന്റ് റജി സഖറിയ വൈസ് ക്യാപ്റ്റനും സെകടറി സ്റ്റാലിന്‍ ജോസഫ് മാനജരുമായ ജാഥയില്‍ കെ എസ് ഡേവിസ്, പി ആര്‍ റനീഷ്, ഷീജ അനില്‍, സി ശോഭലത എന്നിവര്‍ സ്ഥിരം ജാഥാംഗങ്ങളാണ്. ജാഥ 21ന് തിരുവനന്തപുരത്ത് സമാപിക്കും. ഉദ്ഘാടന ചടങ്ങില്‍ കെ രവീന്ദ്രന്‍ അധ്യക്ഷനായി. സാബു അബ്രഹാം, പി മണിമോഹന്‍, എ മാധവന്‍, റജി സഖറിയ, സ്റ്റാലിന്‍ ജോസഫ്, യു തമ്പാന്‍ നായര്‍, വി വി പ്രസന്നകുമാരി, സി ശോഭലത, കെ ബാലകൃഷ്ണന്‍, കെ രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. കെ കമലാക്ഷന്‍ സ്വാഗതം പറഞ്ഞു.

Keywords: Protest-News, Hospital-Employees-News, CITU-News, Kerala News, Malayalam News, Kasaragod News, Vehicle procession of private hospital employees started.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia