നവവധുവിന്റെ ദുരൂഹ മരണം: മൃതദേഹം വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തേക്ക് കൊണ്ടുപോയി; സഹോദരന് പോലീസില്‍ പരാതി നല്കി
Jan 19, 2016, 13:16 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 19/01/2016) കുമ്പള സ്വദേശിനിയായ നവവധുവിനെ രാവണേശ്വരത്തെ ഭര്‍തൃവീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുമ്പള ഭട്ടറംപാടിയിലെ നാരായണന്റെ മകള്‍ വീണയെ (32) തിങ്കളാഴ്ച വൈകുന്നേരമാണ് ഭര്‍ത്താവ് രാവണേശ്വരം കളരിക്കാലിലെ സുരേഷിന്റെ വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. വീണയുടെ മരണത്തില്‍ യുവതിയുടെ വീട്ടുകാര്‍ സംശയംപ്രകടിപ്പിച്ചതിനെതുടര്ന്ന് മൃതദേഹം വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
അതിനിടെ ഭര്‍ത്താവിന്റെ പീഡനമാണ് വീണയുടെ മരണത്തിന് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. കല്ലുകെട്ടുതൊഴിലാളിയായ സുരേഷ് 2015 നവംബര്‍ 29ന് ആണ് വീണയെ വിവാഹം കഴിച്ചത്. വിവാഹശേഷം വീണയെ സ്വന്തം വീട്ടിലേക്ക് പോകാന്‍ പോലും സുരേഷ് അനുവദിച്ചിരുന്നില്ലെന്നാണ് പരാതി. വീട്ടിലേക്ക് പോകാനുള്ള ആഗ്രഹം അറിയിക്കുമ്പോള്‍ സുരേഷ് യുവതിയെ മര്‍ദിക്കാറുണ്ടായിരുന്നുവെന്നും ബന്ധുക്കള്‍ കുറ്റപ്പെടുത്തി. പീഡനം സഹിക്കാനാകാതെ വീണ തന്നെ കൂട്ടിക്കൊണ്ടുപോകാന്‍ സ്വന്തം വീട്ടുകാരെ ഫോണില്‍ അറിയിക്കുകയും ചെയ്തിരുന്നു.
ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി യുവതിയുടെ സഹോദരനും ബന്ധുക്കളും ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്കി. സി ഐ യു പ്രേമന്റെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചു.
Keywords: Kanhangad, Suicide, Kasaragod, Kerala, Complaint, Police, Postmortem, Brother