city-gold-ad-for-blogger

വയനാട്ടുകുലവന്‍ തെയ്യംകെട്ടിന് കലവറ നിറച്ചു

കാഞ്ഞങ്ങാട്: (www.kasargodvartha.com 29.04.2017) അടോട്ട് ശ്രീ വലിയ തൈവളപ്പ് തറവാട് ശ്രീ വയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോത്സവത്തിന്റെ ഭാഗമായി ഭക്തിയുടെ നിറവില്‍ കന്നിക്കലവറ നിറച്ചു. ജില്ലയിലെ വിവിധ ക്ഷേത്രങ്ങളിലെ ആചാര സ്ഥാനികന്മാരും ഭക്തജനങ്ങളും ചടങ്ങില്‍ സംബന്ധിച്ചു.

വയനാട്ടുകുലവന്‍ തെയ്യംകെട്ടിന് കലവറ നിറച്ചു

തറവാട് കുടുംബാംഗങ്ങള്‍ ആദ്യം കന്നിക്കലവറയില്‍ വിഭവങ്ങളുമായെത്തി. തുടര്‍ന്ന് അടോട്ട് മൂത്തേടത്ത് കുതിര് പഴയ സ്ഥാനം ശ്രീ പാടാര്‍കുളങ്ങര ദേവസ്ഥാനം, കാഞ്ഞങ്ങാട് കാരാട്ട് തറവാട്, അടോട്ട് അത്തീര വളപ്പ് തറവാട്, അടോട്ട് താനത്ത് വളപ്പ് തറവാട്, മൂത്തേടത്ത് കുതിര് പഴയ സ്ഥാനം ശ്രീ പാടാര്‍കുളങ്ങര ദേവസ്ഥാനത്തിന്റെ മാണിക്കോത്ത് പ്രാദേശിക സമിതി , തെക്കേ വെള്ളിക്കോത്ത് തറവാട് ശ്രീ വയനാട്ടുകുലവന്‍ ദേവസ്ഥാനം, കൊളവയല്‍ അടിമയില്‍ ശ്രീ ശാക്തേയ ദേവീക്ഷേത്രം കൊളവയല്‍ മൊട്ടമ്മല്‍ തറവാട്, തന്നിത്തോട് വലിയ വളപ്പ് തറവാട്, അയ്യങ്കാവ്, നര്‍ക്കല വീട്, തുടങ്ങി നിരവധി സ്ഥലങ്ങളില്‍ നിന്ന് കലവറ ഘോഷയാത്ര എത്തി.

വയനാട്ടുകുലവന്‍ തെയ്യംകെട്ടിന് കലവറ നിറച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Temple, Theyyam, Vayanattu Kulavan Theyyamkettu Kalavara Filled.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia