city-gold-ad-for-blogger
Aster MIMS 10/10/2023

Vande Bharat | ചരിത്രത്തിൽ ആദ്യമായി ഏപ്രിൽ 26ന് കാസർകോട് നിന്നും ഒരു ട്രെയിൻ തിരുവനന്തപുരത്തേക്ക് യാത്ര പുറപ്പെടുന്നു; രണ്ട് ദിവസത്തേക്കുള്ള എക്സിക്യൂടീവ്‌ ടികറ്റ് ഫുൾ

കാസർകോട്: (www.kasargodvartha.com) ചരിത്രത്തിൽ ആദ്യമായി ഏപ്രിൽ 26ന് കാസർകോട് നിന്നും ഒരു ട്രെയിൻ തിരുവനന്തപുരത്തേക്ക് യാത്ര പുറപ്പെടുന്നു. വന്ദേ ഭാരത് എക്സ്പ്രസിന്റെ രണ്ട് ദിവസത്തെക്കുള്ള എക്സിക്യൂടീവ്‌ ടികറ്റ് ഫുൾ ആയി കഴിഞ്ഞു. ചെയർ കാറിന്റെ ടികറ്റിനും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

കാസര്‍കോട് നിന്നും തിരുവനന്തപുരം വരെ ചെയര്‍ കാര്‍ നിരക്ക് 1590 രൂപയാണ് എക്സിക്യൂടീവ് ക്ലാസിൽ 2880 രൂപയുമാണ് ഭക്ഷണമുള്‍പ്പെടെയുളള നിരക്ക്. 26 ന് ഉച്ചയ്ക്ക് 2.30 ന് കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേയ്ക്കാണ് പൊതുജനങ്ങള്‍ക്കുളള കന്നി യാത്ര. 25 ന് പ്രധാനമന്ത്രി തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുന്ന വന്ദേ ഭാരത് 14 സ്റ്റേഷനുകളിലും നിർത്തി ഉച്ചയ്ക്ക് കാസർകോട്ട് എത്തിച്ചേരും. ഒരു ദിവസം കാസർകോട്ട് നിർത്തിയിടുന്ന വന്ദേ ഭാരതിന്റെ യാത്രക്കാർക്കുള്ള ആദ്യ യാത്രയാണ് 26 ന് ഉച്ചയ്ക്ക് കാസർകോട്ട് നിന്നും പുറപ്പെടുന്നത്.

 Vande Bharat | ചരിത്രത്തിൽ ആദ്യമായി ഏപ്രിൽ 26ന് കാസർകോട് നിന്നും ഒരു ട്രെയിൻ തിരുവനന്തപുരത്തേക്ക് യാത്ര പുറപ്പെടുന്നു; രണ്ട് ദിവസത്തേക്കുള്ള എക്സിക്യൂടീവ്‌ ടികറ്റ് ഫുൾ

യാത്രക്കാരുമായി വന്ദേ ഭാരത് ആദ്യമായി പുറപ്പെടുന്നത് ഗംഭീമാക്കാനുള്ള ഒരുക്കത്തിലാണ് തങ്ങളെന്ന് റെയിൽവേ പാസൻജേർസ് അസോസിയേഷൻ ഭാരവാഹികളായ ആർ പ്രശാന്തും നാസർ ചെർക്കളവും നിസാർ പെർവാഡും കാസർകോട് വാർത്തയോട് പറഞ്ഞു.

ദേശീയപാത നിർമാണവും കാസർകോട് നിന്നും തിരുവനന്തപുരത്തേക്കാണ് നിർമാണം ആരംഭിച്ചിരിക്കുന്നത്. പരമ്പരാഗതമായി തെക്കിന് പ്രാധാന്യം നൽകുന്നതാണ് പതിവെങ്കിൽ പുതിയ രീതിയിൽ അമ്പരന്നിരിക്കുകയാണ് കാസർകോട്ടുകാർ. വന്ദേ ഭാരതിന്റെ ആദ്യ പ്രഖ്യാപനത്തിൻ കാസർകോടിനെ ഒഴിവാക്കിയതിനെതിരെ ജില്ലയിലെ ജനങ്ങൾ ഒറ്റക്കെട്ടായി പ്രതികരിച്ചതിന്റെ ഫലമായാണ് വന്ദേ ഭാരത് കാസർകോട്ടേക്ക് നീട്ടിയത്.

കർണാടക തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ വന്ദേ ഭാരത് മംഗ്ളുറു വരെ നീട്ടാനുള്ള എല്ലാ നടപടികളും തുടങ്ങി കഴിഞ്ഞതായി വിവരമുണ്ട്. അങ്ങനെ വന്നാൽ ഏറ്റവും കൂടുതൽ പ്രയോജനം കിട്ടുക കാസർകോട്ടുകാർക്ക് തന്നെയായിരിക്കും. വന്ദേ ഭാരത് ട്രെയിനിന് കാസർകോട്ട് വെള്ളം നിറക്കാനുള്ള എല്ലാ നടപടികളും പൂർത്തിയായി വരികയാണ്. പാളത്തിന് സമീപത്ത് കൂടി നീളത്തിലുള്ള പൈപ് ഇരുമ്പ് തൂണിൽ ഘടിപ്പിച്ച് വെള്ളം എത്തിക്കുന്ന പദ്ധതിയാണ് നടത്തുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ ഇത് പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 Vande Bharat | ചരിത്രത്തിൽ ആദ്യമായി ഏപ്രിൽ 26ന് കാസർകോട് നിന്നും ഒരു ട്രെയിൻ തിരുവനന്തപുരത്തേക്ക് യാത്ര പുറപ്പെടുന്നു; രണ്ട് ദിവസത്തേക്കുള്ള എക്സിക്യൂടീവ്‌ ടികറ്റ് ഫുൾ

ട്രെയിനിന് തിരുവനന്തപുരം – എറണാകുളം വരെ 765 രൂപയും തിരുവനന്തപുരം –കോഴിക്കോട് വരെ 1090 രൂപയും എറണാകുളം – കോഴിക്കോട് വരെ 730 രൂപയുമാണ് കുറഞ്ഞ നിരക്ക്. സെമി ഹൈ സ്പീഡ് ട്രെയിനിന്റെ ആദ്യയാത്രയ്ക്കുളള ടികറ്റുകളുടെ ബുകിങ് മൊബൈല്‍ ആപ്, ടികറ്റ് കൗണ്ടറുകള്‍, വെബ്സൈറ്റ് എന്നിവ വഴി പതിവ് രീതിയിൽ തന്നെ ബുക് ചെയ്യാനുള്ള സൗകര്യം ഉണ്ട്. തത്കാൽ സംവിധാനം ഇല്ല.

തിരുവനന്തപുരം – കൊല്ലം യാത്രയ്ക്കുളള ചെയര്‍കാര്‍ നിരക്കായ 435 രൂപയാണ് കുറഞ്ഞ നിരക്ക്. എറണാകുളത്തേയ്ക്ക് എക്സിക്യൂടീവ്‌ ക്ലാസിൽ 1420 രൂപയും ചെയർ കാർ നിരക്ക് 765 രൂപയുമാണ്. കോഴിക്കോടേയ്ക്ക് ഇത് 2060 ഉം 1090 ഉം ആണ്. കാസര്‍കോട് വരെ ചെയര്‍കാറിന് 1590 രൂപയും എക്സിക്യൂടീവ്‌ ക്ലാസിൽ 2880 രൂപയുമാണ് നിരക്ക്. 

കാസര്‍കോട് – കോഴിക്കോട് യാത്രയ്ക്ക് എക്സിക്യൂടീവ്‌ നിരക്ക് 1195 രൂപ, ചെയർകാർ നിരക്ക് 625 രൂപയും എറണാകുളത്തേയ്ക്ക് 1835 ഉം 940 ഉം രൂപയുമാണ്. കാസര്‍കോട് – തിരുവനന്തപുരം യാത്രയ്ക്ക് എക്സിക്യൂടീവ്‌ ക്ലാസിൽ 2815 ഉം ചെയര്‍കാറില്‍ 1520 രൂപയുമാണ് നിരക്ക്. ട്രെയിൻ കാസർകോട്ടേക്ക് ട്രയൽ റൺ നടത്തിയപ്പോൾ രാഷ്ട്രീയ കക്ഷി ഭേദമന്യേയാണ് ജനങ്ങൾ ഒഴുകിയെത്തി സ്വീകരിച്ചത്. ടൈം ടേബിൾ അനുസരിച്ച്, വ്യാഴാഴ്ച ഈ ട്രെയിൻ സർവീസ് നടത്തില്ല.

അതേസമയം, ആദ്യ ദിവസങ്ങളിൽ വന്ദേ ഭാരത് ട്രെയിനിൽ സീറ്റ് ബുക് ചെയ്യാൻ കാണിക്കുന്ന ആവേശം തുടർ ദിവസങ്ങളിൽ കാണാനാവില്ലെന്നാണ് ചൂണ്ടിക്കാട്ടുന്നത്. മെയ് അഞ്ചിന് തിരുവനതപുരത്ത് നിന്ന് കാസർകോട്ടേക്ക് വന്ദേ ഭാരതിൽ 750 ലധികം ചെയർ കാറുകളും 25 ലധികം എക്സിക്യൂടീവ്‌ ചെയറുകളും ഒഴിഞ്ഞുകിടക്കുമ്പോൾ രാജധാനിയും മാവേലിയും ഏറനാടും മലബാറും അടക്കം പ്രമുഖ ട്രെയിനുകളിൽ സ്ലീപർ, എസിയുമെല്ലാം വെയ്റ്റിങ് ലിസ്റ്റിലാണ് ഉള്ളത്. തുടർന്നുള്ള ദിവസങ്ങളിലും ഈ പ്രവണത കാണാം.

Keywords:  Vande Bharat train service will start from April 26 from Kasaragod, News, Vande Bharat train, Passengers, Booking, Ticket Rate, Trending, Time Table, Karnataka Election, Kerala. 
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia