Vande Bharat | തിരുവനന്തപുരത്ത് കനത്ത മഴ; കാസർകോട് നിന്ന് പുറപ്പെടുന്ന വന്ദേ ഭാരത് 1.45 മണിക്കൂർ വൈകും
Oct 17, 2023, 13:05 IST
കാസർകോട്: (KasargodVartha) തിരുവനന്തപുരത്ത് കനത്ത മഴയെ തുടർന്ന് ഗതാഗത തടസം നിലനിന്നതിനെ തുടർന്ന് രാവിലെ പുറപ്പെട്ട വന്ദേ ഭാരത് ട്രെയിൻ കാസർകോട്ട് എത്താൻ വൈകുന്നു. തിരുവനതപുരത്ത് നിന്ന് വരുന്ന ട്രെയിൻ സാധാരണയായി 1.30ന് കാസർകോട്ട് എത്തി 2.30 നാണ് തിരിച്ചുപോകുന്നത്. എന്നാൽ, ചൊവ്വാഴ്ച തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ട്രെയിൻ മൂന്ന് മണിക്ക് ശേഷം മാത്രമേ കാസർകോട്ട് എത്തുകയുള്ളൂ.
ഇതുകാരണം, പകരം വണ്ടിയില്ലാത്തതിനാൽ വന്ദേ ഭാരത് (20633) 1.45 മണിക്കൂർ വൈകി വൈകീട്ട് 4.15ന് മാത്രമേ ചൊവ്വാഴ്ച കാസർകോട് നിന്ന് പുറപ്പെടുകയുള്ളൂവെന്ന് അധികൃതർ അറിയിച്ചു. രാവിലെ 7.30 നുള്ള വന്ദേഭാരത് കൃത്യസമയത്ത് പുറപ്പെട്ടിരുന്നു.