city-gold-ad-for-blogger

എം.ജി.സര്‍വകലാശാല പരീക്ഷ മൂല്യനിര്‍ണയം ഓണ്‍ലൈന്‍ ആകുന്നു

കോട്ടയം:(www.kasargodvartha.com 02/12/2018) എം.ജി.സര്‍വകലാശാലയിലെ പരീക്ഷകളുെട മൂല്യനിര്‍ണയവും ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറ്റുമെന്ന് വൈസ് ചാന്‍സലര്‍ പ്രൊഫ. സാബു തോമസ് പറഞ്ഞു. പി.ജി.ഫിസിക്‌സ്, കെമിസ്ട്രി, കണക്ക് എന്നീ വിഷയങ്ങളിലാകും ഇതിന് തുടക്കമിടുക. ഇതിനുള്ള നടപടികള്‍ ആരംഭിച്ചതായി അദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ബിരുദ പരീക്ഷകള്‍ക്ക് ഓണ്‍ലൈന്‍ ചോദ്യക്കടലാസ് വിജയകരമായി നടപ്പാക്കിയ രാജ്യത്തെ ആദ്യ സര്‍വകലാശാലയായി എം.ജി മാറിയിരിക്കുകയാണ്. ഇതിന്റെ തുടര്‍ച്ചയായാണ് മൂല്യനിര്‍ണയത്തിനും ഓണ്‍ലൈന്‍ സംവിധാനം നടപ്പിലാക്കുന്നത്.

എം.ജി.സര്‍വകലാശാല പരീക്ഷ മൂല്യനിര്‍ണയം ഓണ്‍ലൈന്‍ ആകുന്നു

ഓണ്‍ലൈന്‍ ചോദ്യപേപ്പര്‍ ചോര്‍ത്താനാകില്ലെന്നും അദേഹം പറഞ്ഞു. ബിരുദ പരീക്ഷയുടെ ഓണ്‍ലൈന്‍ മാതൃക ചോദ്യക്കടലാസ് ചോര്‍ത്തിയെന്ന അവകാശവാദം ശരിയല്ല. മാതൃക ചോദ്യക്കടലാസ് ചോര്‍ത്തിയെന്ന അവകാശവുമായി വിദ്യാര്‍ഥി രംഗതെത്തിയ സാഹചര്യത്തില്‍ ഇതുസംബന്ധിച്ച് സൈബര്‍ സെല്ലിന് പരാതി നല്‍കിയിട്ടുണ്ട്.

ചോദ്യബാങ്കില്‍നിന്ന് തെരഞ്ഞെടുക്കുന്ന ചോദ്യങ്ങളാണ് ഓണ്‍ലൈനായി വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാക്കുന്നത്. ചോദ്യബാങ്കാണ് സെര്‍വറിലുള്ളത്. ചോദ്യക്കടലാസായി സെര്‍വറില്‍ സൂക്ഷിക്കില്ല. പ്രത്യേക കമ്പ്യൂട്ടര്‍ സോഫ്‌റ്റ്വേര്‍ മുഖേന ആവശ്യാനുസരണം സെക്കന്‍ഡുകള്‍ക്കുള്ളില്‍ റാന്‍ഡം സെലക്ഷനിലൂടെ ചോദ്യങ്ങള്‍ തെരഞ്ഞെടുത്താണ് ചോദ്യക്കടലാസ് തയാറാക്കുന്നത്. അതിനാല്‍ ചോദ്യങ്ങള്‍ ചോരില്ലെന്നും അദേഹം പറഞ്ഞു.

അതീവസുരക്ഷയൊരുക്കിയാണ് ചോദ്യക്കടലാസ് കൈകാര്യം ചെയ്യുന്നത്. സോഫ്‌റ്റ്വേര്‍ തെരഞ്ഞെടുക്കുന്ന ചോദ്യങ്ങളടങ്ങിയ ചോദ്യക്കടലാസ് എന്‍ക്രിപ്റ്റഡായാണ് തയാറാക്കപ്പെടുന്നത്. ചോദ്യപേപ്പര്‍ ആര്‍ക്കും കാണാനും മനസിലാക്കാനും ആവാത്ത വിധത്തില്‍ രഹസ്യകോഡില്‍ (എന്‍ക്രിപ്റ്റഡ്) എഴുതപ്പെടുന്നു. ചോദ്യം കൈമാറുന്നതിന് രണ്ടു മിനിറ്റു മുമ്പ് മാത്രമേ സെര്‍വറില്‍ ഇവ വരൂ.അതിനാല്‍ ഏതു രീതിയില്‍ ശ്രമിച്ചാലും ചോദ്യപേപ്പര്‍ മോഷ്ടിക്കാനാവില്ല. എന്‍ക്രിപ്റ്റഡായ ചോദ്യക്കടലാസ് കോളജുകളില്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ മാത്രമാണ് നിലവിലുള്ള ചോദ്യക്കടലാസിന്റെ രൂപത്തില്‍ പി.ഡി.എഫ്. ആയി ലഭിക്കുകയെന്നും വൈസ് ചാന്‍സിലര്‍ പറഞ്ഞു.

പരീക്ഷ ചോദ്യക്കടലാസുകള്‍ പ്രിന്റ് എടുക്കുന്ന കോളജുകളിലെ മുറി നിരന്തരം സി.സി.ടി.വി. നിരീക്ഷണത്തിലായിരിക്കും. ചോദ്യക്കടലാസ് പ്രിന്റ് എടുക്കാനുള്ള സമയം ട്രയലിലൂടെ കണക്കാക്കി ഇതിനുള്ള സമയമനുസരിച്ചാണ് ചോദ്യക്കടലാസ് ഡൗണ്‍ലോഡിങിന് ലഭ്യമാക്കുക.

അധ്യാപകര്‍ നല്‍കുന്ന ചോദ്യങ്ങള്‍ ബോര്‍ഡ് ഓഫ് സ്റ്റഡീസും സര്‍വകലാശാലയ്ക്കു പുറത്തുള്ള വിദഗ്ധസമിതിയും ഗുണനിലവാര പരിശോധന നടത്തിയാണ് ചോദ്യബാങ്കില്‍ ഉള്‍പ്പെടുത്തുന്നത്. അധ്യാപകര്‍ക്കൊപ്പം വിദ്യാര്‍ഥികള്‍ക്കും ചോദ്യബാങ്കിലേക്ക് ചോദ്യങ്ങള്‍ നല്‍കുന്നതിന് അവസരമൊരുങ്ങും. രണ്ടാംഘട്ടത്തിലാണ് വിദ്യാര്‍ഥികളില്‍നിന്നുള്ള മികച്ച ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തുക.

പരീക്ഷ നടത്തിപ്പ്, സിലബസ് മാറ്റം, സപ്ലിമെന്ററി പരീക്ഷകള്‍ എന്നിവ അനായാസമാക്കാന്‍ സംവിധാനം ഉപകരിക്കും. പരീക്ഷ നടത്തിപ്പ് സുതാര്യമാകും. സര്‍വകലാശാലയ്ക്ക് ഫലപ്രദമായി പരീക്ഷകള്‍ നടത്താന്‍ നേരിട്ട് ഇടപെടാന്‍ കഴിയുമെന്നും അദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. സാബു തോമസ്, സിന്‍ഡിക്കേറ്റംഗങ്ങളായ ഡോ. ആര്‍. പ്രഗാഷ്, പ്രൊഫ. ടോമിച്ചന്‍ ജോസഫ്, ഡോ. എ. ജോസ്, ഡോ. പി.കെ. പത്മകുമാര്‍, പരീക്ഷ കണ്‍ട്രോളര്‍ ഡോ. തോമസ് ജോണ്‍ മാമ്പറ എന്നിവര്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kottayam, Kerala, Press meet, Student, Complaint,Valuation of MG University Examination is online

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia