city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഷഹല ഷെറിന് ആദരാജ്ഞലി അര്‍പ്പിച്ച് ഉസ്താദ് ഹസന്‍ ഭായിയുടെ ഷെഹനായി

കാസര്‍കോട്: (www.kasargodvarha.com 26.11.2019) ചികിത്സ പോലും കിട്ടാതെ ഷഹല ഷെറിന്‍ എന്ന വിദ്യാര്‍ഥിബത്തേരി സര്‍വജന ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ക്ലാസ് മുറിയില്‍ വച്ച് പാമ്പുകടിയേറ്റ്നി മരിക്കാനിടയായതില്‍ ആദരാജ്ഞലി അര്‍പ്പിച്ച് ഷെഹനായി വായിക്കുകയാണ് ഉസ്താദ് ഹസന്‍ ഭായ്. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു കുട്ടിയുടെ മരണം. വിദഗ്ദ്ധ ചികിത്സ പോലും നല്‍കാന്‍ ഡോകടര്‍മാരും തയ്യാറായില്ല. ഇതിനെതിരെ കേരളീയര്‍ ജാഗ്രത പാലിക്കണമെന്നും കുട്ടിക്ക് ആദരാജ്ഞലി അര്‍പ്പിച്ചുള്ള ഷെഹനായി വായനയില്‍ ഹസന്‍ ഭായ് ആവശ്യപ്പെട്ടു.

കാഞ്ഞങ്ങാട് മുതല്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോല്‍ത്സ വേദിയില്‍ തനിക്ക് അവസരം ലഭിച്ചാല്‍ കേരളീയ കലാപ്രതിഭകളുടെ മുന്നില്‍ വെച്ച് ആദരാജ്ഞലി അര്‍പ്പിച്ച് ഷെഹനായി വായിക്കുമെന്ന് ഹസന്‍ ഭായ് പറഞ്ഞു. മിശ്ര വൈരവി രാഗത്തിലാണ് ഷഹല ഷെറിന് ആദരാജ്ഞലി അര്‍പ്പിച്ച് ഇദ്ദേഹം ഷഹനായ് വായിക്കുന്നത്. പത്താമത്തെ വയസില്‍ ഷഹനായ് പഠിക്കാന്‍ തുടങ്ങി. ലോകപ്രശസ്ത ഷഹനായ് വായനക്കാരനായിരുന്ന പരേതനായ ഉസ്താദ് ബിസ്മില്ലാ ഖാന്റെ കീഴിലാണ് ഷഹനായ് അഭ്യസിച്ചത്.

ഷഹല ഷെറിന് ആദരാജ്ഞലി അര്‍പ്പിച്ച് ഉസ്താദ് ഹസന്‍ ഭായിയുടെ ഷെഹനായി

കേരളത്തിലുള്ള ബിസ്മില്ലാ ഖാന്റെ ഏക ശിഷ്യന്‍ കൂടിയാണ് ഹസന്‍ ഭായ്. ഉസ്താദ് ബിസ്മില്ലാ ഖാന്‍ സമ്മാനിച്ച ഷെഹനായി വാദ്യോപകരണം ഇന്നും നിധിപോലെ കാത്തു സൂക്ഷിക്കുന്നുണ്ട്. 30 വാദ്യോപകരണങ്ങള്‍ ഇദ്ദേഹം നയിക്കും. ഇദ്ദേഹത്തിന് അര്‍ഹതയ്ക്കുള്ള അംഗീകാരമായി യു എസ് ഇന്റര്‍നാഷണല്‍ യൂണിവേഴ്സിറ്റി ചെന്നൈ ഡോകടറേറ്റ് നല്‍കി ആദരിച്ചിരുന്നു. ഇതിനകം രണ്ടു ലക്ഷത്തിലധികം വേദികളില്‍ ഷഹനായ് അവതരിപ്പിച്ചിട്ടുണ്ട്. ഗിന്നസ് ബുക്കില്‍ ഷഹനായ് എന്ന മാന്ത്രിക വിദ്യയെ ഇടം നേടിക്കുകയാണ് ലക്ഷ്യം. തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രം, ചീമേനി വിഷ്ണു ക്ഷേത്രം, തിരുവനന്തപുരം ആറ്റിങ്ങല്‍ ദേവി ക്ഷേത്രം, കര്‍ണാടക ധര്‍മ്മസ്ഥല ക്ഷേത്രം തുടങ്ങിയ നിരവധി ആരാധനാലയങ്ങളില്‍ ഉത്സവത്തോടനുബന്ധിച്ച് സംഗീത പരിപാടികള്‍ അവതരിപ്പിച്ചിരുന്നു. ചവറ, എറണാകുളം നോര്‍ത്ത്, കോഴിക്കോട്, തിരുവന്തപുരം തുടങ്ങിയ സ്ഥലങ്ങളില്‍ നിരവധി തവണ ഷഹനായി അവതരിപ്പിച്ചിട്ടുണ്ട്.

ഓണാഘോഷത്തോടനുബന്ധിച്ച് തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ ഷെഹനായി ഇത്തവണ അവതരിപ്പിച്ചിരുന്നു. സംസ്ഥാന സര്‍ക്കാറിന്റെ ഓണാഘോഷ പരിപാടിയില്‍ ഇനി മുതല്‍ ഷഹനായി അവതരിപ്പിക്കാന്‍ മന്ത്രി എ കെ ബാലന്‍ നിര്‍ദേശം നല്‍കിയതായും ഹസന്‍ ഭായ് പറഞ്ഞു. നിരവധി മാപ്പിളപ്പാട്ടുകളും ഇദ്ദേഹം ട്യൂണ്‍ ചെയ്തിരുന്ന ചലച്ചിത്ര പിന്നണി ഗായകരായ പി ജയചന്ദ്രന്‍, സുജാത, ബിജു നാരായണന്‍, മാര്‍ക്കോസ്, ഡെലീമ എന്നിവര്‍ ഇദ്ദേഹം ട്യൂണ്‍ ചെയ്ത ഗാനങ്ങള്‍ ആലപിച്ചിരുന്നു. 35 ഇന്‍സ്ട്രുമെന്റുകള്‍ വായിക്കാന്‍ ഇദ്ദേഹത്തിന് സാധിക്കുന്നുണ്ട്. കേരള സംഗീത നാടക അക്കാദമിയുടെ 3,000 രൂപ പെന്‍ഷന്‍ മാത്രമാണ് ഒരു ജീവിതകാലം മുഴുവന്‍ ഷഹനായ് വായനക്കായി ഉഴിഞ്ഞ് വെച്ച ഹസന്‍ ഭായ്ക്ക് ലഭിക്കുന്നത്.
കഴിഞ്ഞ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ ഭരണകാലത്ത് ചട്ടഞ്ചാലില്‍ ഇദ്ദേഹത്തിന് മൂന്നുസെന്റ് സ്ഥലം അനുവദിച്ചിരുന്നു. രമേശ് ചെന്നിത്തല കെ പി സി സി പ്രസിഡന്റായിരിക്കുമ്പോള്‍ കാസര്‍കോട് ജില്ലയില്‍ നടത്തിയ ജനസമ്പര്‍ക്ക പരിപാടിയില്‍ ഉസ്താദ് ഹസന്‍ ഭായിയുടെ ദയനീയാവസ്ഥ കണ്ട് വീട് വെക്കാന്‍ ധനസഹായം വാഗ്ദാനം ചെയ്തിരുന്നു. പിന്നീട് ഒരു ചടങ്ങില്‍ വെച്ച് അഞ്ച് ലക്ഷം രൂപയുടെ ചെക്ക് കൈമാറിയിരുന്നു. ഈ പണം ഉപയോഗിച്ച് ചട്ടഞ്ചാലില്‍ വീട് നിര്‍മാണം നടന്നു വരുന്നു. തമ്പ് മേല്‍പറമ്പ് എന്ന സംഘടനയും, കോഴിക്കോട് സ്വദേശിയായ മറ്റൊരു വ്യക്തിയും വീട് നിര്‍മ്മാണത്തിന് സഹായിച്ചതായി ഹസന്‍ ഭായ് പറഞ്ഞു. ജന്മം കൊണ്ട് തലശ്ശേരി സ്വദേശിയായ ഈ 77 കാരന്‍ ഇപ്പോള്‍ കുടുംബസമേതം കാസര്‍കോട് പരവനടുക്കത്താണ് താമസം. നിരവധി അവാര്‍ഡുകളും ഹസന്‍ ഭായിയെ തേടിയെത്തിയിട്ടുണ്ട്. കേരളത്തിനകത്തും പുറത്തുമായി ആയിരക്കണക്കിന് ശിഷ്യന്‍മാരുണ്ട്. കലാകാരന്മാരെ വേണ്ട വിധത്തില്‍ പ്രോത്സാഹിപ്പിക്കാന്‍ ഭരണകൂടങ്ങള്‍ കൂടുതല്‍ ജാഗ്രത കാട്ടണമെന്നാണ് ഇദ്ദേഹം ആവശ്യപ്പെടുന്നത്.

പ്രതിമാസ പെന്‍ഷന്‍ 5,000 രൂപയാക്കി ഉയര്‍ത്തണം. വയലിന്‍, തബലാ, ഫ്ളൂട്ട്, കീ ബോര്‍ഡ്, ഗിറ്റാര്‍ എന്നിവയില്‍ ഹസന്‍ ഭായ് പരിശീലിപ്പിച്ച നിരവധി വിദ്യാര്‍ത്ഥികള്‍ ഇപ്രാവശ്യത്തെ സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ മാറ്റുരക്കുന്നുണ്ട്.
Kewords:  Kerala, Kasaragod, School, Snake bite, Class, Death, State, Kalothsavam, Award, Ustad Hasan Bhai became the Shehan of Shahla Sherin

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia