city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Hike | മാലിന്യം കൈമാറുന്നതിന് ഇനി കൂടുതൽ പണം! നിരക്ക് വർധിക്കുമ്പോൾ നേട്ടം ഹരിത കർമ സേനാംഗങ്ങൾക്ക്; തദ്ദേശ സ്ഥാപങ്ങളുടെ നിലപാട് നിർണായകമാകും

User Fee for Waste Disposal to Increase in Kerala
Photo: Arranged

● ഹരിത കർമ സേനാംഗങ്ങൾക്ക് മെച്ചപ്പെട്ട വരുമാനം ലക്ഷ്യം 
● ജൈവ മാലിന്യത്തിന് കിലോയ്ക്ക് ഏഴ് രൂപയാണ് കുറഞ്ഞ നിരക്ക്
● തദ്ദേശസ്ഥാപനങ്ങൾക്ക് നിരക്ക് നിശ്ചയിക്കാൻ അധികാരം

കാസർകോട്: (KasargodVartha) സംസ്ഥാനത്തെ മാലിന്യമുക്ത നവകേരളം പദ്ധതിക്ക് പിന്നിൽ നിന്ന് അശ്രാന്തമായി പ്രവർത്തിക്കുന്നത് ഹരിത കർമ സേനാംഗങ്ങളാണ്. ജില്ലകളിൽ സമ്പൂർണ മാലിന്യമുക്തമാക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്ന ഈ സേനാംഗങ്ങൾക്കും മാലിന്യങ്ങൾ കൈമാറുന്നവർക്കും ഇപ്പോൾ ഒരു പ്രധാന വാർത്തയുണ്ട്. ജൈവ-അജൈവ മാലിന്യം ശേഖരിക്കുന്ന ഹരിതകർമസേനയുടെ സേവന നിരക്കുകൾ ഉയർത്തുന്നതിനുള്ള നടപടിക്രമങ്ങൾ തദ്ദേശഭരണ വകുപ്പ് പൂർത്തിയാക്കിയിരിക്കുകയാണ്.

User Fee for Waste Disposal to Increase in Kerala

തദ്ദേശഭരണ വകുപ്പ് പുറപ്പെടുവിച്ച പുതിയ മാർഗനിർദേശമനുസരിച്ച്, അജൈവ മാലിന്യത്തിൻ്റെ അളവ് കൂടുന്നതനുസരിച്ച് സ്ഥാപനങ്ങളിൽനിന്ന് കൂടുതൽ തുക ഈടാക്കും. വീടുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും ജൈവ മാലിന്യം ശേഖരിക്കുന്നതിന് കിലോയ്ക്ക് കുറഞ്ഞത് ഏഴ് രൂപയായി നിശ്ചയിച്ചു. സ്ഥലത്തിൻ്റെ പ്രത്യേകത അനുസരിച്ച് തദ്ദേശസ്ഥാപനങ്ങൾക്ക് ഇതിനെക്കാൾ ഉയർന്ന നിരക്ക് നിശ്ചയിക്കാം.

ഈ തീരുമാനത്തിന് പിന്നിലെ പ്രധാന കാരണം ഹരിതകർമസേനാംഗങ്ങൾക്ക് മെച്ചപ്പെട്ട ഉപജീവനം ഉറപ്പുവരുത്തുക എന്നതാണ്. വാതിൽപ്പടി അജൈവ മാലിന്യ ശേഖരണത്തിന്റെ യൂസർ ഫീ സ്ഥാപനങ്ങൾക്ക് നിലവിൽ പ്രതിമാസം 100 രൂപയായിരുന്നു. പുതിയ മാർഗനിർദേശമനുസരിച്ച് ഇത് വലിയ അളവിൽ മാലിന്യങ്ങൾ നൽകുന്ന സ്ഥാപനങ്ങളിൽനിന്ന് പ്രതിമാസം അഞ്ച് ചാക്ക് വരെ (ചാക്കിന്റെ വലുപ്പം 65X80 സെ.മീ.) നൂറുരൂപയായിരിക്കും. ഇതിനുശേഷം വരുന്ന ഓരോ ചാക്കിനും നൂറുരൂപ വീതം അധികമായി നൽകണം.

അതേസമയം വീടുകളിൽനിന്ന് ശേഖരിക്കുന്ന അജൈവ മാലിന്യത്തിന് നിലവിലെ നിരക്കായ പഞ്ചായത്തുകളിലെ പ്രതിമാസം 50 രൂപയും നഗരസഭകളിലെ 70 രൂപയും തുടരും. എന്നാൽ വീടുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽനിന്ന് ജൈവമാലിന്യം ശേഖരിക്കുന്നതിന് കിലോ അടിസ്ഥാനത്തിൽ നിരക്ക് കണക്കാക്കാനാണ് നിർദേശം. ഇതുപ്രകാരം ഒരു കിലോയ്ക്ക് കുറഞ്ഞ തുക ഏഴ് രൂപയായി നിശ്ചയിച്ചു.

ഈ പുതിയ നിരക്കുകൾ ഹരിതകർമ സേനാംഗങ്ങൾക്ക് ഒരു നല്ല വാർത്തയാണ്. ഹരിതകർമ സേനാംഗങ്ങൾ വളരെ കഠിനമായ ജോലിയാണ് ചെയ്യുന്നത്. പലപ്പോഴും അവർ അപകടകരമായ മാലിന്യങ്ങളുമായി ഇടപഴകേണ്ടി വരുന്നു. അത്തരമൊരു സാഹചര്യത്തിൽ അവർക്ക് ഒരു നല്ല പ്രതിഫലം ലഭിക്കേണ്ടത് അനിവാര്യമാണ് എന്നാണ് ചൂണ്ടിക്കാട്ടുന്നത്. അതേസമയം മറുവശത്ത്, മാലിന്യം കൈമാറുന്നവർക്ക്  ഈ നിരക്കുകൾ ഭാരമാകാമെന്നും അഭിപ്രായങ്ങളുണ്ട്. 

യൂസർ ഫീയിലെ കുറഞ്ഞ നിരക്ക് മാത്രം നിശ്ചയിച്ച് ഉയർന്ന നിരക്ക് തദ്ദേശസ്ഥാപനങ്ങൾക്കു തീരുമാനിക്കാമെന്നത് നിരക്ക് വലിയ തോതിൽ ഉയരാനിട വരും എന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. യൂസർ ഫീ നൽകാത്തവരിൽനിന്ന് കുടിശ്ശിക, വസ്തുനികുതി ഈടാക്കുന്നതിന് സമാനമായി ഈടാക്കാനും നിർദേശമുണ്ട്. മാർഗരേഖ സംബന്ധിച്ച് ചില ആശയക്കുഴപ്പങ്ങൾ ഉള്ളതിനാൽ കൂടുതൽ വ്യക്തത വരുത്തി ഇറക്കാനും ആലോചനയുണ്ടെന്നാണ് റിപോർടുകൾ.

#Kerala #wastemanagement #userfee #sanitation #environment #greeninitiatives #sustainability #solidwastemanagement

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia