Accidental Death | വീട്ടമ്മയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി
Jan 4, 2024, 15:08 IST
ഉപ്പള: (KasaragodVartha) പാളം മുറിച്ചുകടക്കുന്നതിനിടയില്‍ വീട്ടമ്മ ട്രെയിന്‍ തട്ടി മരിച്ചു. ഉപ്പളയിലെ പരമേശ്വരന്‍ - പുത്തമ്മ ദമ്പതികളുടെ മകള്‍ ചന്ദ്രാവതിയെ(53)യാണ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച സന്ധ്യയോടെയാണ് ഉപ്പളയില്‍വെച്ച് മാവേലി എക്‌സ്പ്രസ് ട്രെയിന്‍ ഇടിച്ചത്. കേള്‍വി കുറവുള്ള ചന്ദ്രാവതി ബന്ധുവീട്ടില്‍ പോയി മടങ്ങി വരുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
ആദ്യത്തെ റെയില്‍വെ പാളം കടന്ന് അടുത്ത പാളത്തിലേക്ക് കടക്കുമ്പോള്‍ ട്രെയിന്‍ വരുന്ന ശബ്ദം കേള്‍ക്കാതെ അപകടത്തില്‍ പെടുകയായിരുന്നുവെന്നാണ് വിവരം. പ്രദേശവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മഞ്ചേശ്വരം പൊലീസെത്തി മൃതദേഹം മംഗല്‍പാടി താലൂക് ആശുപത്രിയിലേക്ക് മാറ്റി.
അവിവാഹിതയാണ്. സഹോദരങ്ങള്‍: ശശി, മീനാക്ഷി, ജയന്തി, വാസന്തി, ബാലകൃഷ്ണ. പോസ്റ്റുമോര്‍ടത്തിന് ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി സംസ്‌കരിച്ചു.
Keywords: News, Kerala, Kerala-News, Top-Headlines, Accident-News, Obituary, Uppala News, Housewife, Died, Hit, Train, Accidental Death, Train, Railway, Track, Funeral, Hearing Impaired, Deaf, Uppala: Housewife died after being hit by train.