HC Verdict | സൈബർ പരാതിയുടെ പേരിൽ ബാങ്ക് അകൗണ്ടുകൾ മരവിപ്പിക്കരുതെന്ന് ഹൈകോടതിയുടെ സുപ്രധാന വിധി; 'യുപിഐ ഇൻഡ്യയെ മാറ്റിമറിച്ചു, പക്ഷേ സൈബർ കുറ്റകൃത്യങ്ങളിൽ നിന്ന് മുക്തമല്ല', സംരക്ഷണം ആവശ്യമാണെന്നും ബെഞ്ച്
Oct 19, 2023, 16:35 IST
കൊച്ചി: (Kasargodvartha) സൈബർ പരാതിയുടെ പേരിൽ ബാങ്ക് അകൗണ്ടുകൾ മരവിപ്പിക്കരുതെന്ന് കേരള ഹൈകോടതിയുടെ സുപ്രധാന വിധി. സൈബർ പരാതി സംബന്ധിച്ച അന്വേഷണം എട്ട് മാസത്തിനകം പൂർത്തീകരിച്ച് തുടർനടപടി സ്വീകരിക്കണമെന്നും കോടതി ഉത്തരവിട്ടു. ബാങ്ക് അകൗണ്ട് മരവിപ്പിക്കപ്പെട്ട വ്യക്തികൾ നൽകിയ ഒരു കൂട്ടം ഹർജികൾ പരിഗണിക്കവെയാണ് കോടതി ഈ നിരീക്ഷണങ്ങൾ നടത്തിയത്. സൈബർ കേസിൽ പെട്ട ഒരു പ്രതി യുപിഐ വഴി തങ്ങളുടെ അകൗണ്ടുകളിലേക്ക് പണം ട്രാൻസ്ഫർ ചെയ്തതായി കണ്ടെത്തിയതിനെ തുടർന്നാണ് പൊലീസ് അധികൃതർ അകൗണ്ടുകൾ മരവിപ്പിച്ചതെന്ന് ഇവർ ഹർജിയിൽ ചൂണ്ടിക്കാട്ടി.
പണമിടപാടുകളിൽ യുപിഐ ചെലുത്തിയ നല്ല സ്വാധീനം, ഹർജി പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചൂണ്ടിക്കാട്ടി. ഏകീകൃത പേയ്‌മെന്റ് ഇന്റർഫേസ് (UPI) രാജ്യത്തെ സാമ്പത്തിക സ്പെക്‌ട്രത്തെ മാറ്റിമറിച്ചുവെന്ന് കോടതി വിധിയിൽ പറഞ്ഞു. എന്നിരുന്നാലും, സംവിധാനത്തിൽ സുരക്ഷാ പ്രശ്‌നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ബെഞ്ച് ആളുകൾക്ക് വിശ്വാസം നിലനിർത്തുന്നതിന് സുരക്ഷാ നടപടികൾ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടു.
ബാങ്ക് അകൗണ്ടുകൾ ഇപ്പോൾ പ്രവർത്തനരഹിതമായതിനാൽ തങ്ങളുടെ വ്യാപാരങ്ങൾക്ക് കണക്കാക്കാനാവാത്ത നഷ്ടമാണ് നേരിടുന്നതെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. യുപിഐ സംവിധാനത്തിലുള്ള ബിസിനസ് സമൂഹത്തിന്റെ വിശ്വാസം സാരമായി ഉലച്ചിരിക്കുകയാണെന്നും ഉചിതമായ ഉത്തരവുകളും സുരക്ഷകളും പുറപ്പെടുവിക്കണമെന്നും അവർ കോടതിയോട് ആവശ്യപ്പെട്ടിരുന്നു.
നാഷണൽ സൈബർ ക്രൈം പോർടലിൽ (NCCP) പരാതികൾ രജിസ്റ്റർ ചെയ്യുന്നതിനസുരിച്ച് പൊലീസ് ഉടൻ തന്നെ ഉചിതമായ നടപടികൾ സ്വീകരിക്കാനുണ്ടെന്ന് വിഷയത്തിൽ കേന്ദ്ര സർകാരിന്റെ അഭിഭാഷകൻ വാദിച്ചു. ബാങ്ക് അകൗണ്ട് മരവിപ്പിക്കാൻ ഉത്തരവുകൾ പുറപ്പെടുവിച്ചത് സംസ്ഥാന പൊലീസാണെന്നും സൈബർ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട പ്രതികളുടെ തുക വിവിധ അകൗണ്ടുകളിലൂടെ കണ്ടെത്തുന്നതിന് ഇത്തരം ഉത്തരവുകൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, മുഴുവൻ ബാങ്ക് അകൗണ്ടും മരവിപ്പിക്കേണ്ടതിന്റെ ആവശ്യകത എന്താണെന്ന് കോടതി ചോദിച്ചു. ഏതെങ്കിലും ഒരു ഇടപാട് നടന്നതുമായി ബന്ധപ്പെട്ടാവും പരാതി ഉയർന്നത്. ആ തുക മാത്രമേ മരവിപ്പിക്കാൻ പാടുള്ളൂ. നിശ്ചിത സമയത്തിനകം അന്വേഷണം പൂർത്തിയാക്കി ആ തുകയും വിട്ടുകൊടുക്കണമെന്നും കോടതി ഉത്തരവിൽ പറയുന്നുണ്ട്. ഹർജിക്കാരുടെ അകൗണ്ടുകൾ മരവിപ്പിക്കേണ്ടതുണ്ടോയെന്നും അങ്ങനെയെങ്കിൽ എത്ര കാലത്തേക്ക് എന്നും ബാങ്കുകളെ അറിയിക്കാനും പൊലീസിന് നിർദേശം നൽകി. അങ്ങനെ ചെയ്തില്ലെങ്കിൽ വീണ്ടും കോടതിയെ സമീപിക്കാൻ ഹർജിക്കാർക്ക് സ്വാതന്ത്ര്യമുണ്ടെന്നും വിധിയിൽ പറയുന്നു.
Keywords: News, Kerala, Kochi, HC Verdict, UPI, Bank Account, UPI transformed India but not immune to cybercrime; requires safeguards: Kerala High Court.
< !- START disable copy paste -->