വീട്ടില്‍ തനിച്ചായിരുന്ന പെണ്‍കുട്ടിയെ കടന്നുപിടിച്ച യുപി സ്വദേശികളെ നാട്ടുകാര്‍ പോലീസിലേല്‍പിച്ചു
Jun 8, 2017, 10:30 IST
രാജപുരം: (www.kasargodvartha.com 08.06.2017) വീട്ടില്‍ തനിച്ചായിരുന്ന പെണ്‍കുട്ടിയെ കടന്നുപിടിച്ച് ഉപദ്രവിക്കാന്‍ ശ്രമിച്ച യുപി സ്വദേശികളെ നാട്ടുകാര്‍ പോലീസിലേല്‍പിച്ചു. കോളിച്ചാല്‍ വെള്ളക്കല്ല് സ്വദേശിനിയായ 16 കാരിയെയാണ് പുതപ്പ് വില്‍പനക്കാരായ യുപി സ്വദേശികള്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചത്. ബുധനാഴ്ച വൈകുന്നേരം പുതപ്പുകളുമായി എത്തിയ യുപി സ്വദേശികളായ രണ്ടംഗ സംഘം പെണ്‍കുട്ടി തനിച്ചാണെന്ന് അറിഞ്ഞതോടെയാണ് തങ്ങളുടെ തനിനിറം പുറത്തെടുത്തത്.
പെണ്‍കുട്ടി നിലവിളിച്ചതോടെ നാട്ടുകാര്‍ ഓടിയെത്തുകയും രണ്ടുപേരെയും രാജപുരം പോലീസില്‍ ഏല്‍പിക്കുകയും ചെയ്തു. അതേസമയം പെണ്‍കുട്ടി രേഖാമൂലം പരാതി നല്‍കാത്തതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് പോലീസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. യുപി സ്വദേശികള്‍ ഇപ്പോഴും പോലീസ് കസ്റ്റഡിയില്‍ തന്നെയാണ്. കഴിഞ്ഞ ദിവസം പനത്തടിയില്‍ വീട്ടില്‍ തനിച്ചായിരുന്ന സ്ത്രീയെ അന്യസംസ്ഥാനക്കാരായ സംഘം മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച സംഭവവുമുണ്ടായിരുന്നു.

Keywords: Kasaragod, Kerala, Neeleswaram, Natives, Police, custody, Molestation-attempt, UP natives held for disturbing girl