50 വയസ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം പുഴയില്‍ ഒഴുകിയെത്തി; തിരിച്ചറിഞ്ഞില്ലെന്ന് പോലീസ്
Jun 11, 2017, 09:34 IST
ആദൂര്‍: (www.kasargodvartha.com 11.06.2017) 50 വയസ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം പുഴയിലൂടെ ഒഴുകിയെത്തി. ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെ ആദൂര്‍ കുണ്ടാര്‍ പുഴയിലാണ് മൃതദേഹം ഒഴുകിവരുന്നത് പരിസരവാസികള്‍ കണ്ടത്. വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ആദൂര്‍ സി ഐ സിബിതോമസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പുഴയോരത്തെത്തുകയും ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
മൃതദേഹം അഴുകിയ നിലയിലാണ്. ആരുടേതാണ് മൃതദേഹമെന്ന് തിരിച്ചറിഞ്ഞില്ലെന്ന് പോലീസ് പറഞ്ഞു. കര്‍ണാടകയിലെ പോലീസ് സ്റ്റേഷനുകള്‍ അടക്കമുള്ള ഭാഗങ്ങളിലേക്ക് പോലീസ് സന്ദേശം അയച്ചിട്ടുണ്ട്. ഏതോ ഭാഗത്ത് നിന്നും മൃതദേഹം കുണ്ടാര്‍ പുഴയിലേക്ക് ഒഴുകിയെത്തിയതാണെന്ന് സംശയിക്കുന്നത്.

Keywords: Adoor, Kasaragod, Kerala, Deadbody, River, Police, Unknown man's dead body found in river