city-gold-ad-for-blogger
Aster MIMS 10/10/2023

Farmers | തെങ്ങിന് അജ്ഞാത രോഗം; കര്‍ഷകര്‍ ആശങ്കയില്‍; അധികൃതര്‍ ഇടപെടണമെന്ന് ആവശ്യം

കുമ്പള: (www.kasargodvartha.com) തെങ്ങിന് ബാധിക്കുന്ന അജ്ഞാത രോഗം കര്‍ഷകരെ പ്രതിസന്ധിയിലാക്കി. കാസര്‍കോട് ജില്ലയില്‍ തന്നെ നാളികേര ഉല്‍പാദനത്തില്‍ മുന്നില്‍ നില്‍ക്കുന്ന പ്രദേശങ്ങളിലൊന്നായ കുമ്പള തീരദേശ മേഖലയിലാണ് തെങ്ങുകള്‍ക്ക് രോഗം ബാധിച്ചത്. രോഗം ബാധിച്ച തെങ്ങുകളുടെ ഓലകള്‍ ആദ്യം മഞ്ഞ നിറത്തില്‍ കാണപ്പെടുകയും ക്രമേണ പൂര്‍ണമായും കരിഞ്ഞുണങ്ങുകയുമാണ് ചെയ്യുന്നത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇപ്രാവശ്യം ജില്ലയില്‍ വേനല്‍ മഴ ലഭിക്കാത്തതും തെങ്ങുകള്‍ ഉണങ്ങി നശിക്കാന്‍ കാരണമായിട്ടുണ്ട്. ഓരോ വേനല്‍ക്കാലത്തും ജില്ലയില്‍ പതിനായിരത്തിലേറെ തെങ്ങുകള്‍ കരിഞ്ഞുണങ്ങി നശിക്കുന്നുവെന്നാണ് കണക്ക്.
        
Farmers | തെങ്ങിന് അജ്ഞാത രോഗം; കര്‍ഷകര്‍ ആശങ്കയില്‍; അധികൃതര്‍ ഇടപെടണമെന്ന് ആവശ്യം

നേരത്തെ കൂമ്പ് ചീയല്‍ രോഗം ബാധിച്ച് നിരവധി തെങ്ങുകളുടെ മണ്ട മുറിച്ചുമാറ്റിയിരുന്നു. ഇതിനിടയില്‍ തീരദേശത്ത് കാറ്റുവീഴ്ച രോഗവും ഉണ്ടായിരുന്നു. ഇതും തെങ്ങുകളുടെ കൂട്ട നശീകരണത്തിന് കാരണമായി. പ്രദേശത്ത് തെങ്ങുകള്‍ക്ക് കീടബാധയും റിപോര്‍ട് ചെയ്തിരുന്നു. തീരപ്രദേശമായ മൊഗ്രാല്‍ കൊപ്പളം ഭാഗത്ത് അജ്ഞാത രോഗം ബാധിച്ച് തെങ്ങുകള്‍ ഒന്നൊന്നായി ഉണങ്ങി നശിക്കുകയാണെന്ന് പ്രദേശവാസികള്‍ പറയുന്നു. എന്ത് ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ് സ്ഥല ഉടമകള്‍. നിരവധി തെങ്ങുകള്‍ക്കാണ് അജ്ഞാതരോഗ ബാധയുള്ളത്.
       
Farmers | തെങ്ങിന് അജ്ഞാത രോഗം; കര്‍ഷകര്‍ ആശങ്കയില്‍; അധികൃതര്‍ ഇടപെടണമെന്ന് ആവശ്യം

കാലങ്ങളായി ഫംഗസ് ബാധമൂലമുണ്ടാകുന്ന തെങ്ങുകളുടെ മണ്ഡരി രോഗത്തിന് ഇതുവരെ അധികൃതര്‍ക്ക് ശാശ്വത പരിഹാരം കാണാനായിട്ടില്ലെന്ന് ആക്ഷേപമുണ്ട്. മണ്ഡരി രോഗം അതേപടി ഇപ്പോഴും നിലനില്‍ക്കുന്നുമുണ്ട്. വില തകര്‍ച മൂലം നട്ടംതിരിയുന്ന കേര കര്‍ഷകര്‍ക്ക് കൂടുതല്‍ ദുരിതം വിതക്കുന്നതാണ് അജ്ഞാത രോഗങ്ങള്‍. രോഗം തടയാനായില്ലെങ്കില്‍ മഴക്കാലത്ത് കൂടുതല്‍ തെങ്ങുകള്‍ നശിച്ചുപോകുമെന്ന ആശങ്കയും കര്‍ഷകര്‍ക്കുണ്ട്. രോഗത്തെക്കുറിച്ച് കൃഷി വകുപ്പിലെ വിദഗ്ധസംഘം പരിശോധന നടത്തുകയും പരിഹാരങ്ങള്‍ കാണുകയും ചെയ്യണമെന്നാണ് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നത്.

Keywords: Kerala News, Malayalam News, Kumbala News, Agriculture News, Unknown disease of coconut trees; Farmers worried.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL