city-gold-ad-for-blogger
Aster MIMS 10/10/2023

Venom care | കാസർകോട്ട് മുഴുവൻ സമയ വിഷചികിത്സാ കേന്ദ്രവുമായി യുനൈറ്റഡ് മെഡികൽ സെന്റർ; പാമ്പ് കടിയേറ്റാലുണ്ടാകുന്ന എല്ലാ ചികിത്സയും 24 മണിക്കൂറും ഉണ്ടാകുമെന്ന് ഡോക്ടർമാർ

കാസർകോട്: (KasargodVartha) മുഴുവൻ സമയ വിഷചികിത്സാ കേന്ദ്രം കാസർകോട് യുനൈറ്റഡ് മെഡികൽ സെന്ററിൽ ഒരുക്കിയതായി ആശുപത്രി അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പാമ്പ് കടിയേറ്റാലുണ്ടാകുന്ന എല്ലാ വിധ ചികിത്സയും 24 മണിക്കൂറും ആശുപത്രിയിൽ ലഭ്യമാക്കുമെന്ന് ഡോക്ടർമാർ വ്യക്തമാക്കി. രോഗികളുടെ ആരോഗ്യം, സമഗ്ര പരിചരണം, ഡിജിറ്റൽ ഏകീകരണം എന്നിവ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് 'വെനം കെയർ' എന്ന പേരിൽ പാമ്പുകടി വിഷ ചികിത്സ കേന്ദ്രം ആരംഭിച്ചിരിക്കുന്നത്.

Venom care | കാസർകോട്ട് മുഴുവൻ സമയ വിഷചികിത്സാ കേന്ദ്രവുമായി യുനൈറ്റഡ് മെഡികൽ സെന്റർ; പാമ്പ് കടിയേറ്റാലുണ്ടാകുന്ന എല്ലാ ചികിത്സയും 24 മണിക്കൂറും ഉണ്ടാകുമെന്ന് ഡോക്ടർമാർ

പാമ്പുകടിയേറ്റാലുണ്ടാകുന്ന എല്ലാവിധ പ്രതിരോധ അടിയന്തിര ചികിത്സകളും ഇവിടെ ലഭ്യമാകും. ടോക്‌സികോളജി യൂണിറ്റ്, ഐ സി യു, ഡയാലിസിസ്, മറുമരുന്നുകൾ തുടങ്ങി സർവസജ്ജമായ യൂണിറ്റാണ് 24 മണിക്കൂറും പ്രവർത്തിക്കുന്ന വിഷചികിത്സ കേന്ദ്രം. മരുന്നുകളുടെ അമിത ഉപയോഗം, മദ്യത്തിലെ വിഷാംശം, മയക്കുമരുന്ന് ഉപയോഗം, കീടനാശിനിയും കാർബൺ മോണോക്സൈഡ് വിഷവും, പാമ്പ് - പ്രാണികളുടെ കടി, ഫുഡ് - പ്ലാൻ്റ് വിഷബാധ, ഡിറ്റർജൻ്റ് വിഷബാധ, വ്യാവസായിക രാസ വിഷബാധ എന്നിവയ്ക്കും ഇവിടെ ചികിത്സ ലഭ്യമാണ്.

Venom care | കാസർകോട്ട് മുഴുവൻ സമയ വിഷചികിത്സാ കേന്ദ്രവുമായി യുനൈറ്റഡ് മെഡികൽ സെന്റർ; പാമ്പ് കടിയേറ്റാലുണ്ടാകുന്ന എല്ലാ ചികിത്സയും 24 മണിക്കൂറും ഉണ്ടാകുമെന്ന് ഡോക്ടർമാർ

യെനപോയ മെഡികൽ കോളജ് ഫോറൻസിക് (മെഡിസിൻ ടോക്സികോളജി) പ്രൊഫസർ ഡോ. ഹാശിം അഞ്ജുവാൻറകത്തിന്റെ നേതൃത്വത്തിലുള്ള വിഷ ചികിത്സാ വിഭാഗത്തിൽ അത്യാഹിത ചികിത്സാ രംഗത്തെ വിദഗ്ധനായ ഡോ. ശിഫാറിന്റെയും, ഡോ. വിക്രം ഇർണിറായ, ഡോ. ആശിശ് ജോർജ്, ഡോ. ക്ഷമ എസ് ഹെഗ്ഡെ, ഡോ. ധനഞ്ജയ ഭട്ട് എന്നിങ്ങനെ കഴിവ് തെളിയിച്ച ഡോക്ടർമാരുടെയും സേവനം ലഭിക്കും. ചികിത്സാ സൗകര്യത്തിന്റെ ഭാഗമായി ഹെൽപ് ലൈനും ഒരുക്കിയിട്ടുണ്ട്. ഫോൺ നമ്പർ: 9446333575. ഇതോടൊപ്പം www(dot)unitedmedicalcentre(dot)in എന്ന വെബ്സൈറ്റ് സജ്ജമാക്കിയിട്ടുണ്ട്.

വാർത്താസമ്മേളനത്തിൽ ഡോ. ഹാശിം അഞ്ജുവാൻറകത്ത്, ഡോ. ശിഫാർ, ഡോ. ധനഞ്ജയ ഭട്ട്, പീഡിയാട്രിക് ഡിപാർട്മെന്റ് തലവൻ ഡോ. മാഹിൻ പി അബ്ദുല്ല, യുനൈറ്റഡ് മെഡികൽ സെൻറർ ചീഫ് എക്സിക്യൂടീവ് ഓഫീസർ ടി ദാമോദരൻ, ഓപറേഷൻ മാനജർ അശ്വിൻ കുമാർ, പി ആർ ഒ കെ അഭിലാഷ് എന്നിവർ സംബന്ധിച്ചു.

Keywords: Venom care, Malayalam News, United Medical Center, News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, United Medical Center with full-time venom care center. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL