Suresh Gopi | മാടായിക്കാവില്‍ ദര്‍ശനം നടത്തി കേന്ദ്ര ടൂറിസം, പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി
സുരേഷ് ഗോപിയെ ക്ഷേത്രം ഭാരവാഹികള്‍ സ്വീകരിച്ചു
ചുമതലയേറ്റ ശേഷം ആദ്യമായി കണ്ണൂരിലെത്തിയ സുരേഷ് ഗോപിയെ കാണാന്‍ വന്‍ ജനാവലി എത്തിയിരുന്നു
മാടായി പാറയുടെ വികസനത്തിനായി ഇടപെടുമെന്ന് പ്രതീക്ഷ പങ്കുവച്ച് ക്ഷേത്രം മാനേജര്‍
കണ്ണൂര്‍:(KasargodVartha)) കേന്ദ്ര ടൂറിസം പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി ജില്ലയിലെ വിവിധ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി. ബുധനാഴ്ച രാവിലെ 11:05 ന് മാടായി കാവില്‍ ദര്‍ശനം നടത്തിയ സുരേഷ് ഗോപിയെ ക്ഷേത്രം ഭാരവാഹികള്‍ സ്വീകരിച്ചു. കേന്ദ്ര സഹമന്ത്രിയായി ആദ്യമായി കണ്ണൂരിലെത്തിയ സുരേഷ് ഗോപിയെ കാണാന്‍ വന്‍ ജനാവലി എത്തിയിരുന്നു.
മാടായി കാവില്‍ സാധാരണ ദര്‍ശനം മാത്രമേ സുരേഷ് ഗോപി നടത്തിയുള്ളൂ. സമയക്കുറവ് കാരണം പ്രത്യേക വഴിപാടുകള്‍ ഒന്നും കഴിച്ചിട്ടില്ല. സുരേഷ് ഗോപി ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയതില്‍ സന്തോഷമുണ്ടെന്ന് ക്ഷേത്രം മാനേജര്‍ നാരായണന്‍ പറഞ്ഞു.
ടൂറിസം മന്ത്രിയെന്ന നിലയില്‍ മാടായി പാറയുടെ വികസനത്തിനായി അദ്ദേഹം ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നതായും നാരായണന്‍ പറഞ്ഞു. തുടര്‍ന്ന് പറശിനി കടവ് മുത്തപ്പന്‍ ക്ഷേത്രത്തിലേക്ക് സുരേഷ് ഗോപി യാത്ര തിരിച്ചു.