city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Papadam Brand | 6 മാസം പ്രായമുള്ള കൊച്ചുകുട്ടികൾക്ക് വരെ കഴിക്കാവുന്ന ഗുണമേന്മയുള്ള പപ്പടത്തിന് ഏകീകൃത മുദ്ര വരുന്നു; ഏപ്രിൽ 1 മുതൽ നടപ്പിലാവും; ഉപഭോക്താക്കളോട് സഹകരണം ആവശ്യപ്പെട്ട് കെപ്‍മ

കാസർകോട്: (KasargodVartha) ആറ് മാസം പ്രായമുള്ള കൊച്ചുകുട്ടികൾക്ക് വരെ കഴിക്കാവുന്ന ഗുണമേന്മയുള്ള പപ്പടത്തിന് ഏകീകൃത മുദ്ര ഏപ്രിൽ ഒന്ന് മുതൽ നിലവിൽ വരുമെന്ന് കേരള പപ്പട മാനിഫാക്ചേര്‍സ് അസോസിയേഷൻ (KEPMA) സംസ്ഥാന വൈസ് പ്രസിഡണ്ട് പി പി സദാശിവൻ പറഞ്ഞു. പാരമ്പര്യമായി കൈകൊണ്ടുണ്ടാക്കുന്ന പപ്പടത്തിന്റെ അതേ ഗുണനിലവാരം ഉറപ്പുവരുത്തുന്ന രീതി പിന്തുടർന്ന സംഘടനയിലെ കേരളത്തിലങ്ങോളമിങ്ങോളം വരുന്ന 700 യൂണിറ്റിലെ അംഗങ്ങൾക്കാണ് ഏകീകൃത മുദ്ര പപ്പട പാകറ്റിൽ അനുവദിക്കുന്നത്. ജനങ്ങളോടുള്ള പ്രതിബദ്ധത കാത്ത് സൂക്ഷിക്കുന്നതിന് വേണ്ടിയാണ് ഈ ഒരു സംരംഭവുമായി സംഘടന മുന്നോട്ട് വരുന്നത്.
  
Papadam Brand | 6 മാസം പ്രായമുള്ള കൊച്ചുകുട്ടികൾക്ക് വരെ കഴിക്കാവുന്ന ഗുണമേന്മയുള്ള പപ്പടത്തിന് ഏകീകൃത മുദ്ര വരുന്നു; ഏപ്രിൽ 1 മുതൽ നടപ്പിലാവും; ഉപഭോക്താക്കളോട് സഹകരണം ആവശ്യപ്പെട്ട് കെപ്‍മ

ഇത്തരമൊരു മുദ്രയുള്ള പപ്പടം ആർക്കും ധൈര്യപൂർവം ഉപയോഗിക്കാമെന്നും ഇത് സംഘടനയുടെ ഗാരന്റിയാണെന്നും സദാശിവൻ പറഞ്ഞു. സദ്യക്കൊപ്പം ഉഴുന്ന് എന്നുള്ളത് പണ്ടു മുതല്‍ക്കേയുള്ള ശീലമാണ്. ഇതാണു പിന്നീട് പപ്പടമായി പരിവര്‍ത്തനം ചെയ്യപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു. പപ്പടത്തിന്റെ യഥാര്‍ഥ ചേരുവകളായ ഉഴുന്നുപൊടി, പപ്പട കാരം, പൂക്കാരം, ഡോള്‍പിൻ, സര്‍ദാര്‍ തുടങ്ങിയവയും, ഉപ്പ്, നല്ലെണ്ണ, വെളിച്ചെണ്ണ എന്നിവയും ചേർത്താണ് പപ്പടം തയ്യാറാക്കുന്നത്. പപ്പടത്തിന്റെ യഥാര്‍ത്ഥ ചേരുവകള്‍ എല്ലാം പ്രകൃത്യാ ലഭിക്കുന്നവ തന്നെയാണ്. മായം ചേര്‍ക്കേണ്ടുന്ന ആവശ്യമില്ല.
  
Papadam Brand | 6 മാസം പ്രായമുള്ള കൊച്ചുകുട്ടികൾക്ക് വരെ കഴിക്കാവുന്ന ഗുണമേന്മയുള്ള പപ്പടത്തിന് ഏകീകൃത മുദ്ര വരുന്നു; ഏപ്രിൽ 1 മുതൽ നടപ്പിലാവും; ഉപഭോക്താക്കളോട് സഹകരണം ആവശ്യപ്പെട്ട് കെപ്‍മ

എന്നാല്‍ മറ്റുള്ള സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന പപ്പടം മൈദയും മറ്റ് കൃത്രിമ വസ്തുക്കളും ചേർത്ത് കൊണ്ടാണ് നിർമിക്കുന്നതെന്ന ആക്ഷേപം നിലനിൽക്കുന്നുണ്ട്. കൊച്ചുകുഞ്ഞുങ്ങൾ മുതല്‍ മുതിർന്നവർ വരെ ഇഷ്ടപ്പെട്ടു കഴിക്കുന്ന ഉത്പന്നമായതിനാല്‍ തന്നെ പപ്പടത്തിന്റെ ഗുണനിലവാരത്തിന് ഏറെ പ്രാധാന്യം നല്‍കേണ്ടതുണ്ട്. അതുകൊണ്ടു കൂടിയാണ് ഏകീകൃത മുദ്ര എന്ന ആശയത്തിലേക്ക് സംഘടന എത്തിച്ചേര്‍ന്നിരിക്കുന്നത്. കെപ്‍മയില്‍ അംഗത്വം നേടിയിട്ടുള്ളതും നിര്‍ദേശിക്കപ്പെട്ട ഗുണനിലവാര മാനദണ്ഡങ്ങള്‍ അനുസരിക്കുന്നതുമായ നിര്‍മാതാക്കളുടെ പപ്പടങ്ങള്‍ക്കു മാത്രമാണ് ഏപ്രില്‍ ഒന്നു മുതല്‍ കെപ്‍മ മുദ്ര ലഭ്യമാക്കുക.

അംഗീകൃത സംരംഭങ്ങളുടെ പപ്പടമാണോ അല്ലയോ എന്നുള്ളത് ഇനി മുദ്ര നോക്കി എളുപ്പത്തില്‍ മനസിലാക്കാനാകും. ഇതിനു വേണ്ടി കൂടിയാണ് ഏകീകൃത മുദ്ര എന്ന ആശയത്തിലേക്ക് സംഘടന എത്തിച്ചേര്‍ന്നിരിക്കുന്നത്. നിലവില്‍ ഏകദേശം എഴുന്നൂറോളം പപ്പടവിതരണക്കാര്‍ കെപ്‍മയുടെ ഭാഗമായിക്കഴിഞ്ഞു. അത്രയും തന്നെ വിതരണക്കാര്‍ സംഘടനയ്ക്കു പുറത്തു നില്‍ക്കുന്നുമുണ്ട്. അവരും കൂടി ചേരുന്നതോടെ പപ്പട നിര്‍മാണ മേഖല പൂര്‍ണമായും വിശ്വാസ്യത കൈവരിക്കുമെന്നാണ് സംഘടന ഭാരവാഹികൾ പറയുന്നത്.
  
Papadam Brand | 6 മാസം പ്രായമുള്ള കൊച്ചുകുട്ടികൾക്ക് വരെ കഴിക്കാവുന്ന ഗുണമേന്മയുള്ള പപ്പടത്തിന് ഏകീകൃത മുദ്ര വരുന്നു; ഏപ്രിൽ 1 മുതൽ നടപ്പിലാവും; ഉപഭോക്താക്കളോട് സഹകരണം ആവശ്യപ്പെട്ട് കെപ്‍മ

കെപ്‍മയുടെ മുദ്ര ദുര്‍വിനിയോഗം ചെയ്യുന്നത് തടയാൻ മൊബൈൽ ആപ് അടക്കമുള്ള സംവിധാനങ്ങൾ തയാറായി കഴിഞ്ഞിട്ടുണ്ട്. മാനദണ്ഡം പാലിക്കാത്തവർക്കെതിരെ നിയമനടപടികള്‍ക്കൊപ്പം സംഘടനാ തലത്തിലുള്ള നടപടികളും ഉണ്ടാവും. പപ്പട പാകറ്റില്‍ ഗുണ നിലവാര മുദ്ര പതിപ്പിക്കുന്നതിന്റെ പേരില്‍ ഒരു തരത്തിലുള്ള വില വര്‍ധനവും ഉണ്ടാകില്ലെന്നും സംസ്ഥാന വൈസ് പ്രസിഡണ്ട് പി പി സദാശിവൻ കൂട്ടിച്ചേർത്തു.
 
Papadam Brand | 6 മാസം പ്രായമുള്ള കൊച്ചുകുട്ടികൾക്ക് വരെ കഴിക്കാവുന്ന ഗുണമേന്മയുള്ള പപ്പടത്തിന് ഏകീകൃത മുദ്ര വരുന്നു; ഏപ്രിൽ 1 മുതൽ നടപ്പിലാവും; ഉപഭോക്താക്കളോട് സഹകരണം ആവശ്യപ്പെട്ട് കെപ്‍മ

Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Uniform seal for quality Papadam.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia