Chess | 19 വയസിന് താഴെയുള്ളവരുടെ സംസ്ഥാന ചെസ് ചാംപ്യന്‍ഷിപ് സെപ്റ്റംബര്‍ 9, 10ന് കാസര്‍കോട്ട്; ആതിഥേയത്വം വഹിക്കുന്നത് മര്‍ചന്റ്‌സ് അസോസിയേഷന്‍
Sep 8, 2023, 21:16 IST
കാസര്‍കോട്: (www.kasargodvartha.com) കേരള സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ രൂപവത്കരിച്ച ചെസ് ടെക്‌നികല്‍ കമിറ്റി, കാസര്‍കോട് മര്‍ചന്റ്‌സ് അസോസിയേഷന്റെ ആതിഥേയത്വത്തില്‍ സംഘടിപ്പിക്കുന്ന 19 വയസിന് താഴെയുള്ളവരുടെ, കാസര്‍കോട് മര്‍ചന്റ് ട്രോഫി സംസ്ഥാന ഓപണ്‍ ആന്‍ഡ് ഗേള്‍സ് ചെസ് ചാംപ്യന്‍ഷിപ് സെപ്റ്റംബര്‍ ഒമ്പത്, 10 തീയതികളില്‍ കാസര്‍കോട് വ്യാപാര ഭവനില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സംസ്ഥാനത്തെ 14 ജില്ലകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 56 ആണ്‍കുട്ടികളും (ഓപണ്‍) 56 പെണ്‍കുട്ടികളും ചാംപ്യന്‍ഷിപില്‍ മത്സരിക്കും. ഇന്റര്‍നാഷണല്‍ മാസ്റ്റര്‍ ജുബിന്‍ ജിമ്മി, കെ വി നാഷണല്‍ ജൂനിയര്‍ ചാംപ്യന്‍ അര്‍പ്പിത് എസ് ബിജോയ് തുടങ്ങിയ നിരവധി പ്രമുഖ താരങ്ങള്‍ പങ്കെടുക്കും. വിജയികള്‍ക്ക് കാഷ് അവാര്‍ഡും ട്രോഫിയും സമ്മാനിക്കും. എല്ലാ മത്സരങ്ങളും സ്‌പോണസര്‍ ചെയ്യുന്നത് കാസര്‍കോട് മര്‍ചന്റ്‌സ് അസോസിയേഷനാണ്.
സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രടറി എ ലീന ചാംപ്യന്‍ഷിപ് ഉദ്ഘാടനം ചെയ്യും. കാസര്‍കോട് മര്‍ചന്റ്‌സ് അസോസിയേഷന്‍ യൂണിറ്റ് പ്രസിഡന്റ് ടി എ ഇല്യാസ് മുഖ്യാതിഥിയാകും. സംസ്ഥാന ചെസ് ടെക്‌നികല്‍ കമിറ്റി ചെയര്‍മാന്‍ ജോ പറപ്പിള്ളി അധ്യക്ഷത വഹിക്കും. മാഹിന്‍ കോളിക്കര, ദിനേശ് ഐഡിയല്‍ സംസാരിക്കും. ഞാറാഴ്ച വൈകുന്നേരം നടക്കുന്ന സമാപന യോഗത്തില്‍ കെവിവിഇഎസ് ജില്ലാ പ്രസിഡന്റും സംസ്ഥാന വൈസ് പ്രസിഡന്റുമായ കെ എ അഹ്മദ് ശരീഫ്, എ എ അസീസ്, അന്‍വര്‍ സാദത്ത്, നഈം, മുനീര്‍ എം എം, സി കെ ഹാരിസ്, ശശിധരന്‍ കാസര്‍കോട്, അജിത്, ശറഫുദ്ദീന്‍, റഊഫ്, ലത്വീഫ് സ്‌കിന്‍ എന്നിവര്‍ സമ്മാനദാനം നിര്‍വഹിക്കും.
വാര്‍ത്താസമ്മേളനത്തില്‍ ടി എ ഇല്യാസ്, ജോ പറപ്പിള്ളി, മാഹിന്‍ കോളിക്കര, രാജേഷ് വി എം, ശശിധരന്‍, ദിനേശ് ഐഡിയല്‍ എന്നിവര്‍ പങ്കെടുത്തു.

Keywords: Chess, State Chess Championship, Sports, KVVES, Malayalam News, Kerala News, Malayalam News, Kasaragod News, Press Meet, Under 19 State Chess Championship on 9th and 10th September.
< !- START disable copy paste --> 