city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഉംറ തീര്‍ത്ഥാടകരെ ട്രാവല്‍ ഏജന്‍സി വട്ടംകറക്കിയതായി ആക്ഷേപം; മംഗളൂരുവില്‍ നിന്നും ബംഗളൂരുവിലെത്തിച്ചു, അവിടുന്ന് ചെന്നൈയിലേക്കും, വിശ്രമിക്കാന്‍ മുറി നല്‍കിയില്ല; മണിക്കൂറുകളോളം ഇരുന്ന് യാത്ര ചെയ്ത പ്രായാധിക്യമുള്ള തീര്‍ത്ഥാടകര്‍ക്ക് അനുഭവിക്കേണ്ടി വന്നത് കടുത്ത ദുരിതം

കാസര്‍കോട്: (www.kasargodvartha.com 20.04.2017) ഉംറ തീര്‍ത്ഥാടകര്‍ക്ക് കുമ്പളയിലെ ട്രാവല്‍ ഏജന്‍സി സമ്മാനിച്ചത് ദുരിത യാത്രയെന്ന് പരാതി. ബസില്‍ മണിക്കൂറുകളോളം യാത്ര ചെയ്യിച്ച ട്രാവല്‍ ഏജന്‍സി അധികൃതര്‍ തീര്‍ത്ഥാടകര്‍ക്ക് ഭക്ഷണമോ, വിശ്രമിക്കാന്‍ മുറിയോ ഒരുക്കിയില്ല. 

ബുധനാഴ്ച വൈകിട്ടോടെ മംഗളൂരുവില്‍ നിന്നും ബസ് മാര്‍ഗമാണ് ട്രാവല്‍ ഏജന്‍സി തീര്‍ത്ഥാടകരെ ബംഗളൂരുവിലെത്തിച്ചത്. അവിടുന്നാണ് ജിദ്ദയിലേക്കുള്ള ഫ്ളൈറ്റെന്നാണ് അറിയിച്ചത്. എന്നാല്‍ കുറച്ചു പേരെ രണ്ടു വിമാനങ്ങളിലായി ജിദ്ദയിലേക്ക് കയറ്റിവിടുകയായിരുന്നു. ബാക്കിയുള്ളവരെ ചെന്നൈ വിമാനത്താവളം വഴി ജിദ്ദയിലേക്ക് അയക്കുമെന്നാണ് ട്രാവല്‍ ഏജന്‍സി അധികൃതര്‍ പറഞ്ഞത്. എന്നാല്‍ പ്രായാധിക്യമുള്ള മാതാപിതാക്കള്‍ക്കൊപ്പം വന്നവരെ പോലും വിഭജിച്ചായിരുന്നു ഇവര്‍ തീര്‍ത്ഥാടകരെ രണ്ടു വിഭാഗമാക്കിയത്.

കുമ്പള സ്വദേശികളായ അബ്ദുല്‍ ഖാദര്‍ - ആഇശ ദമ്പതികള്‍ക്കൊപ്പം വന്ന മകളെയും, മരുമകനെയും ബംഗളൂരുവില്‍ നിന്നും ജിദ്ദയിലേക്ക് കയറ്റി വിടുകയായിരുന്നു. മാതാപിതാക്കള്‍ പുറകെ വരുമെന്ന് കരുതിയാണ് അവര്‍ വിമാനത്താവളത്തിനകത്തേക്ക് കടന്നത്. എന്നാല്‍ ഇവര്‍ ജിദ്ദയിലെത്തിയപ്പോഴാണ് തങ്ങളുടെ പ്രായാധിക്യമുള്ള മാതാപിതാക്കള്‍ അടക്കമുള്ളവരെ ചെന്നൈയിലെത്തിച്ചതായി അറിഞ്ഞത്. ബംഗളൂരുവില്‍ നിന്നും രാത്രി 11.30 മണിയോടെയാണ് തീര്‍ത്ഥാടകരെയും കൊണ്ട് ചെന്നൈയിലേക്ക് പോയത്. രാവിലെ നേരെ ചെന്നൈ വിമാനത്താവളത്തിലെത്തിച്ച യാത്രക്കാര്‍ക്ക് വിശ്രമിക്കാന്‍ മുറി പോലും ഒരുക്കിയിരുന്നില്ല.

ഉംറ തീര്‍ത്ഥാടകരെ ട്രാവല്‍ ഏജന്‍സി വട്ടംകറക്കിയതായി ആക്ഷേപം; മംഗളൂരുവില്‍ നിന്നും ബംഗളൂരുവിലെത്തിച്ചു, അവിടുന്ന് ചെന്നൈയിലേക്കും, വിശ്രമിക്കാന്‍ മുറി നല്‍കിയില്ല; മണിക്കൂറുകളോളം ഇരുന്ന് യാത്ര ചെയ്ത പ്രായാധിക്യമുള്ള തീര്‍ത്ഥാടകര്‍ക്ക് അനുഭവിക്കേണ്ടി വന്നത് കടുത്ത ദുരിതം


തീര്‍ത്തും അവശരായ ഇവര്‍ ചെന്നൈ വിമാനത്താവളത്തിലാണുള്ളത്. 12.30നുള്ള വിമാനത്തില്‍ മുംബൈയിലേക്ക് പോയി, അവിടുന്ന് ജിദ്ദയിലേക്ക് അയക്കുമെന്നാണ് ട്രാവല്‍ ഏജന്‍സി അറിയിച്ചിരിക്കുന്നത്. മംഗളൂരുവില്‍ നിന്നും ബംഗളൂരുവിലേക്കും, അവിടുന്ന് ചെന്നൈയിലേക്ക് ഇരുന്ന് തന്നെയായിരുന്നു യാത്ര. പ്രായാധിക്യമുള്ളവര്‍ക്ക് പോലും ഉറങ്ങാനുള്ള സൗകര്യം ഒരുക്കിയില്ല. മുംബൈയില്‍ നിന്നും വൈകുന്നേരം ജിദ്ദയിലേക്ക് അയക്കുമെന്നാണ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. എപ്പോഴാണ് ജിദ്ദയിലേക്ക് പോകുക എന്നു പോലും ഇവരെ അറിയിച്ചിട്ടില്ല.

അതിനിടെ ഒരു വിമാനത്തിന്റെ ടിക്കറ്റുകള്‍ അവസാന നിമിഷം ക്യാന്‍സല്‍ ചെയ്തതാണ് പ്രശ്നത്തിന് കാരണമെന്നാണ് ട്രാവല്‍ ഏജന്‍സി അധികൃതരുടെ വിശദീകരണം. ചെന്നൈയിലേക്ക് പോകേണ്ടി വന്ന തീര്‍ത്ഥാടകര്‍ക്ക് ഭക്ഷണം ഉള്‍പെടെയുള്ള സൗകര്യങ്ങള്‍ തങ്ങള്‍ ഒരുക്കിയിരുന്നതായും അവര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ബംഗളൂരുവില്‍ നിന്നും മുംബൈയിലേക്ക് ടിക്കറ്റുകള്‍ നേരത്തേ ബുക്ക് ചെയ്യപ്പെട്ടതു കൊണ്ടാണ് തീര്‍ത്ഥാടകരെ ചെന്നൈയിലെത്തിച്ചത്. അവിടെ വിമാനത്താവളത്തിന് അകലെയായി വിശ്രമിക്കാന്‍ മുറി ഒരുക്കിയിരുന്നു. ഇവിടുന്ന് വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യാന്‍ ഒരു മണിക്കൂര്‍ വേണ്ടിവരുന്നത് കൊണ്ടാണ് തീര്‍ത്ഥാടകരെ നേരെ വിമാനത്താവളത്തിലേക്ക് എത്തിച്ചതെന്നാണ് ട്രാവല്‍ ഏജന്‍സി അധികൃതര്‍ പറയുന്നത്.

ചെന്നൈ വിമാനത്താവളത്തില്‍ നിന്നും അബ്ദുല്‍ ഖാദറും ഭാര്യയും വീട്ടിലേക്ക് വിളിച്ച് തങ്ങളുടെ ദയനീയാവസ്ഥ വിവരിച്ചിരുന്നു. ഉറക്കമില്ലാതെ മണിക്കൂറുകള്‍ നീണ്ട യാത്ര തങ്ങളെ ദുരിതത്തിലാക്കിയതായി അവര്‍ പറഞ്ഞു. മാതാപിതാക്കളടക്കമുള്ള തീര്‍ത്ഥാടകരെ വഞ്ചിച്ച ട്രാവല്‍ ഏജന്‍സിക്കെതിരെ പരാതി കൊടുക്കാനൊരുങ്ങുകയാണ് കുമ്പളയിലെ ഷരീഫ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Bus, Food, Complaint, Airport, Umrah pilgrims, Travel agency, Room, Miserable journey, Ticket, Mangaluru,    Umrah travelers cheated by Agency.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia