city-gold-ad-for-blogger

Award | ദേശീയ തലത്തിൽ തിളങ്ങിയ ഉദുമ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സംസ്ഥാനത്തിന്റെ ആദരവ്; എന്‍ക്യുഎഎസ് അംഗീകാരം നേടിയതിനുള്ള ഉപഹാരം ആരോഗ്യ മന്ത്രി വീണാ ജോർജ് സമ്മാനിച്ചു

കാസർകോട്: (www.kasargodvartha.com) നാഷനല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാൻഡേർഡ് (NQAS) അംഗീകാരം നേടിയ ഉദുമ പ്രാഥമികാരോഗ്യ കേന്ദ്രത്തിനുള്ള ഉപഹാരം ആരോഗ്യ മന്ത്രി വീണാ ജോർജിൽ നിന്ന് അധികൃതർ ഏറ്റുവാങ്ങി. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ഉദുമ കുടുംബാരോഗ്യ കേന്ദ്രത്തിന് വേണ്ടി ഉദുമ പഞ്ചായത് പ്രസിഡണ്ട് പി ലക്ഷ്‌മി, മെഡികൽ ഓഫീസർ ഡോ. മുഹമ്മദ് കളനാട് എന്നിവരും ആരോഗ്യ പ്രവർത്തകരും ചേർന്ന് ഉപഹാരം സ്വീകരിച്ചു.

Award | ദേശീയ തലത്തിൽ തിളങ്ങിയ ഉദുമ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സംസ്ഥാനത്തിന്റെ ആദരവ്; എന്‍ക്യുഎഎസ് അംഗീകാരം നേടിയതിനുള്ള ഉപഹാരം ആരോഗ്യ മന്ത്രി വീണാ ജോർജ് സമ്മാനിച്ചു

സെര്‍വീസ് പ്രൊവിഷന്‍, പേഷ്യന്റ് റൈറ്റ്, ഇന്‍പുട്‌സ്, സപോര്‍ടീവ് സെര്‍വീസസ്, ക്ലിനികല്‍ സെര്‍വീസസ്, ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍, ക്വാളിറ്റി മാനജ്‌മെന്റ്, ഔട് കം എന്നീ എട്ട് വിഭാഗങ്ങളായി 6500 ഓളം ചെക് പോയിന്റുകള്‍ വിലയിരുത്തിയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം എന്‍ക്യുഎഎസ് അംഗീകാരം നല്‍കുന്നത്. ഇതിൽ 90 ശതമാനം മാർക് നേടാൻ ഉദുമയ്ക്കായി.

Award | ദേശീയ തലത്തിൽ തിളങ്ങിയ ഉദുമ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സംസ്ഥാനത്തിന്റെ ആദരവ്; എന്‍ക്യുഎഎസ് അംഗീകാരം നേടിയതിനുള്ള ഉപഹാരം ആരോഗ്യ മന്ത്രി വീണാ ജോർജ് സമ്മാനിച്ചു

തുടർചയായ രണ്ടാം വർഷമാണ് ഉദുമ നാഷനൽ ക്വാളിറ്റി അഷുറൻസ് സ്റ്റാൻഡേർഡ് ബഹുമതി കരസ്ഥമാക്കിയത്. എന്‍ക്യുഎഎസ് അംഗീകാരം ലഭിക്കുന്ന പിഎച്സികള്‍ക്ക് രണ്ട് ലക്ഷം രൂപാ വീതം വാര്‍ഷിക ഇന്‍സറ്റീവ്‌സ് ലഭിക്കും. നേരത്തെ സംസ്ഥാന സർകാരിന്റെ കായകൽപ് അവാർഡും കേരള അക്രഡിറ്റ് സ്റ്റാൻഡേർഡ് ഫോർ ഹോസ്പിറ്റൽ അവാർഡും ഉദുമ പ്രാഥമികാരോഗ്യ കേന്ദ്രം നേടിയിരുന്നു.

Keywords: Kasaragod, News, Kerala, Award, Uduma, Health-Minister, Veena-George, Hospital, Thiruvananthapuram, Top-Headlines, Uduma PHC recieved award from health minister for NQAS certification.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia