city-gold-ad-for-blogger
Aster MIMS 10/10/2023

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജൂൺ അഞ്ച്, ആറ് തീയതികളിൽ ശുചീകരണവുമായി ഉദുമ ഗ്രാമപഞ്ചായത്ത്

ഉദുമ: (www.kasargodvartha.com 04.06.2021) പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജൂൺ അഞ്ചിന് പൊതുസ്ഥലങ്ങളും സ്ഥാപനങ്ങളും ആറിന്‌ വീടുകളും വാർഡുകളിലെ പൊതുയിടങ്ങളും ശുചീകരണം നടത്താൻ പഞ്ചായത്ത് സ്റ്റിയറിംഗ് കമിറ്റി യോഗം തിരുമാനിച്ചു. നമ്പ്യാർ കീച്ചൽ മുതൽ ബേക്കൽ പാലം വരെ റോഡിനിരുവശവും മാലിന്യ നിർമാർജനവും നടത്തും.

അഞ്ച് ക്ലസ്റ്ററുകൾ രൂപീകരിച്ചു അതാത് ക്ലസ്റ്ററുകളിൽ മാലിന്യ നിർമാർജന പ്രവർത്തനം നടത്തുന്നതിൻ്റെ രൂപരേഖ തയ്യാറാക്കും. ക്ലസ്റ്ററിൽ വാർഡ് മെമ്പർമാർ, കുടുoബശ്രീ സിഡിഎസ് അംഗം, എഡിഎസ് ഭാരവാഹി, എൻ ആർ ഇ ജി മേറ്റ്, ഹരിത വളണ്ടിയർമാർ, ക്ലബ് ഭാരവാഹികൾ, യുവജന സംഘടന ഭാരവാഹികൾ, എല്ലാ രാഷ്ട്രീയ പാർടി പ്രതിനിധി, സന്നദ്ധ പ്രവർത്തകർ എന്നിവർ അംഗങ്ങളായിരിക്കും.

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജൂൺ അഞ്ച്, ആറ് തീയതികളിൽ ശുചീകരണവുമായി ഉദുമ ഗ്രാമപഞ്ചായത്ത്

നമ്പ്യാർ കീച്ചൽ മുതൽ ഉദുമ ബസ് സ്റ്റാൻഡ് വരെ, ബസ് സ്റ്റാൻഡ് മുതൽ പള്ളം വരെ, പള്ളം മുതൽ ബേക്കൽ പാലസ് വരെ, ബേക്കൽ പാലസ് മുതൽ ബകേഴ്സ് ആശുപത്രി വരെ, ആശുപത്രി മുതൽ ബേക്കൽ പാലം വരെ എന്നിവയാണ് ക്ലസ്റ്ററുകൾ.

സംഘാടക സമിതി യോഗം ചേരേണ്ട സ്ഥലം: ഒന്നാം ക്ലസ്റ്റർ: പീപ്പിൽ സ്ക്ലബ് ഉദുമ, രണ്ടാം ക്ലസ്റ്റർ: വിക്ടറി ക്ലബ് പള്ളം, മൂന്നാം ക്ലസ്റ്റർ: ഉദുമ പഞ്ചായത്ത് ഓഫീസ്, നാലാം ക്ലസ്റ്റർ: അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂൾ, അഞ്ചാം ക്ലസ്റ്റർ: ഗവ. സ്‌കൂൾ കോട്ടിക്കുളം.

Keywords:  Kerala, News, Kasaragod, Cleaning, Uduma, Panchayath, House, Bekal, Uduma Grama Panchayat on June 5 and 6 to clean up the area on the occasion of Environment Day.
< !- START disable copy paste -->


Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL