city-gold-ad-for-blogger
Aster MIMS 10/10/2023

കായകൽപ് അവാർഡ് സ്വന്തമാക്കി സംസ്ഥാന സർകാരിന്റെ അംഗീകാര നിറവിൽ ഉദുമ കുടുംബാരോഗ്യ കേന്ദ്രം; ഡോ. എം മുഹമ്മദിന്റെ നേതൃത്വത്തിലുള്ള പ്രവർത്തന മികവിന് മറ്റൊരു നേട്ടം കൂടി

ഉദുമ: (www.kasargodvartha.com 14.02.2022) കായകൽപ് അവാർഡ് സ്വന്തമാക്കി സംസ്ഥാന സർകാരിന്റെ അംഗീകാര നിറവിൽ ഉദുമ കുടുംബാരോഗ്യ കേന്ദ്രം. ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം, പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിനായി സർകാർ ആവിഷ്കരിച്ച കായകൽപ് അവാർഡിൽ ജില്ലയിൽ രണ്ടാം സ്ഥാനം നേടിയാണ് നാലാം വാതുക്കലിൽ സ്ഥിതി ചെയ്യുന്ന ഈ കുടുംബാരോഗ്യ കേന്ദ്രം നേട്ടം കൈവരിച്ചത്.
                       
കായകൽപ് അവാർഡ് സ്വന്തമാക്കി സംസ്ഥാന സർകാരിന്റെ അംഗീകാര നിറവിൽ ഉദുമ കുടുംബാരോഗ്യ കേന്ദ്രം; ഡോ. എം മുഹമ്മദിന്റെ നേതൃത്വത്തിലുള്ള പ്രവർത്തന മികവിന് മറ്റൊരു നേട്ടം കൂടി
         
പ്രാഥമികാരോഗ്യകേന്ദ്ര വിഭാഗത്തിലാണ് 96.3 ശതമാനം സ്കോർ നേടി ഉദുമ രണ്ടാം സ്ഥാനത്തെത്തിയത്. 50,000 രൂപയാണ് അവാർഡ് തുക. എഫ്എച്ച്‌സി പാണത്തൂര്‍ ഒന്നാം സ്ഥാനം നേടി. ആരോഗ്യ പ്രവർത്തകരുടെ കൂട്ടായ വിജയമാണ് ഉദുമ കുടുംബാരോഗ്യകേന്ദ്രത്തിന് കായകൽപ് അവാർഡ് കിട്ടാൻ സഹായകമായതെന്ന് മെഡികൽ ഓഫീസർ ഡോ. എം മുഹമ്മദ് പറഞ്ഞു.

രോഗനിയന്ത്രണം, പരിസര ശുചിത്വം, ആശുപത്രി മോടിപിടിപ്പിക്കൽ, പ്രത്യേകം റെജിസ്റ്റർ തയാറാക്കൽ, പൂന്തോട്ടം, വാഹനങ്ങളുടെ പാർകിങ് സൗകര്യം തുടങ്ങിയ നേട്ടങ്ങളാണ് ഉദുമയെ അവാർഡിന് അർഹമാക്കിയത്. ഉദുമ പ്രാഥമികാരോഗ്യകേന്ദ്രം മൂന്നു വർഷം മുമ്പാണ് കുടുംബാരോഗ്യകേന്ദ്രമായി ഉയർത്തിയത്. നേരത്തെ നാഷനൽ ക്വാളിറ്റി അഷുറൻസ് സ്റ്റാൻഡേർഡും, കേരള അക്രഡിറ്റ് സ്റ്റാൻഡേർഡ് ഫോർ ഹോസ്പിറ്റൽ അവാർഡും ലഭിച്ചിരുന്നു.

രാവിലെ ഒമ്പത് മുതൽ വൈകുന്നേരം ആറ് വരെയാണ് ആരോഗ്യ കേന്ദ്രത്തിൽ ഒ പി പ്രവർത്തിക്കുന്നത്. നാല് ഡോക്ടർമാരും മൂന്ന് സ്റ്റാഫ് നഴ്സുമാരുമാണ് രോഗികളെ പരിശോധിക്കുന്നത്. എല്ലാ വെള്ളിയാഴ്ചയും പാലിയേറ്റീവ് ഒ പിയും ബുധനാഴ്ച കുത്തിവെപ്പ് ഒ പി യും ബുധൻ, വ്യാഴം ദിവസങ്ങളിൽ പ്രായമുള്ളവർക്കുള്ള ഒപിയും പ്രവർത്തിക്കുന്നുണ്ട്. മാസത്തിൽ ആദ്യ വ്യാഴാഴ്ച സൈക്രാടിക് ടീം വന്ന് മാനസിക പ്രശ്നങ്ങളുള്ളവരെ പരിശോധിച്ച് ചികിത്സ നടത്തുന്നു.

കുടുംബാരോഗ്യകേന്ദ്രത്തിന് കീഴിൽ എട്ട് സബ് സെൻ്ററുകൾ പ്രവർത്തിക്കുന്നു. ആരോഗ്യ പ്രവർത്തകർ ഇവിടങ്ങളിലെത്തി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ, കുത്തിവെയ്പ്, പ്രായം ചെന്നവർക്ക് പ്രഷർ, പ്രമേഹ പരിശോധന എന്നിവയും നടത്തിവരുന്നു. ഉദുമ ഗ്രാമപഞ്ചായത്, ആശുപത്രി സ്റ്റാഫ് അംഗങ്ങൾ, പൊതുജനങ്ങൾ, സന്നദ്ധ സംഘനകൾ എന്നിവരുടെ സഹകരണത്തോടെ ആശുപത്രിയിൽ ജനറേറ്റർ, ഫ്രിഡ്ജ്, കുടിവെള്ള സൗകര്യം, വായനമുറി എന്നിവയും ഒരുക്കിയിട്ടുണ്ട്.


Keywords: News, Kerala, Kasaragod, Uduma, Health, Award, State, District, Government, Family Health Center, Kayakalp Award, Uduma Family Health Center won Kayakalp Award.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL