city-gold-ad-for-blogger

Accidental Death | ഉദുമയില്‍ ഓടുന്ന ട്രെയിനില്‍നിന്ന് വീണ് പരുക്കേറ്റ യുവാവിന് ദാരുണാന്ത്യം

ഉദുമ: (www.kasargodvartha.com) ഓടുന്ന ട്രെയിനില്‍നിന്ന് വീണ് കാങ്കോല്‍ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. പാചക തൊഴിലാളിയായ പയ്യന്നൂര്‍ കാങ്കോല്‍ ചോല്‍ തെക്കേടത്ത് കിഴക്കെ വീട്ടില്‍ കെ എം സുരേഷ് (40) എന്നയാളാണ് മരിച്ചത്. 

ഞായറാഴ്ച (03.09.2023) വൈകിട്ട് അഞ്ചിന് മംഗ്‌ളൂറില്‍നിന്ന് ചെന്നൈയിലേക്കുള്ള എക്‌സ്പ്രസ് ട്രെയിനില്‍വെച്ചാണ് സംഭവം. കളനാട് ചാത്തങ്കൈ റെയില്‍വേ മേല്‍പാലത്തിനടുത്ത് എത്തിയപ്പോള്‍ സുരേഷ് തെറിച്ച് വീഴുകയായിരുന്നുവെന്ന് മറ്റു യാത്രക്കാര്‍ പറഞ്ഞു.

Accidental Death | ഉദുമയില്‍ ഓടുന്ന ട്രെയിനില്‍നിന്ന് വീണ് പരുക്കേറ്റ യുവാവിന് ദാരുണാന്ത്യം


വിവരമറിഞ്ഞ് പൊലീസെത്തി യുവാവിനെ ഉടന്‍ കാസര്‍കോട് ജെനറല്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മോര്‍ചറിയിലേക്ക് മാറ്റി. ടി കെ തമ്പാന്റെയും പരേതയായ കെ എ സാജിനിയുടെയും മകനാണ്. സഹോദരന്‍: കെ എ സന്തോഷ് കുമാര്‍.


Keywords: News, Kerala, Kerala-News, Kasaragod-News, Accident-News, Udma News, Kasargod News, Accident, Young Man, Died, Moving Train, Udma: Young man died after falling from moving train.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia