Reality show | ഉദുമ പാറ ഫ്രൻഡ്സ് ക്ലബ് സംഘടിപ്പിക്കുന്ന സിനിമാഗാന മത്സര റിയാലിറ്റിഷോ മേയിൽ
Dec 26, 2023, 20:19 IST
കാസർകോട്: (KasargodVartha) ഉദുമ പാറ ഫ്രൻഡ്സ് ക്ലബിൻ്റെ മുപ്പതാം വാർഷികാഘോഷ പരിപാടികളുടെ ഭാഗമായി മെയ് അഞ്ചിന് ഉദുമ ഹൈസ്കൂൾ മൈതാനത്ത് സിനിമാ ഗാന മത്സര റിയാലിറ്റിഷോ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മധുപാറയുടെ സ്മരണയ്ക്ക് മധു ഗീതങ്ങൾ എന്നപേരിൽ കണ്ണൂർ, കാസർകോട് തലങ്ങളിലെ 10 മികച്ച ഗായകരെ ഓഡിഷനിലൂടെ കണ്ടെത്തിയാണ് മത്സരം സംഘടിപ്പിക്കുന്നത്.
വിജയികൾക്ക് 15030, 10030, 7030 എന്നിങ്ങനെ കാഷ് അവാർഡും ഫലകങ്ങളും നൽകും. മത്സരത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളർ ജനുവരി 31നുള്ളിൽ, പാടിയ ഒരു പാട്ടിന്റെ പല്ലവിയും അനുപല്ലവിയും വീഡിയോ ആയി 009715508470036 എന്ന വാട്സ് ആപ് നമ്പറിലേക്ക് അയക്കുക. ഏപ്രിൽ 22 ന് ജില്ല തല കമ്പവലി മത്സരവും നടത്തും. വാർത്താസമ്മേളനത്തിൽ ക്ലബ് പ്രസിഡൻ്റ് ബി രത്നാകരൻ, സെക്രടറി കെ കൃഷ്ണൻ പാറ, കെ വി പുരുഷോത്തമൻ, സി എസ് സുർജിത്ത്, ഭാസ്കരൻ കുണ്ടുക്കം, പി കെ ഭാസ്കരൻ, ബി ശരത്ത്,
കെ സുധാകരൻ എന്നിവർ സംബന്ധിച്ചു.
< !- START disable copy paste -->

Keywords: Kasargod, Kasaragod-News, Kerala, Kerala-News, Reality Show, Udma, Club, Organizes, Udma Para Friends Club organizes movie song competition reality show in May