Missing | വീട്ടിൽ നിന്നും ഭർതൃമതിയെയും, വിവാഹത്തിന് പോകുന്നുവെന്ന് പറഞ്ഞുപോയ 18 കാരിയെയും കാണാതായതായി പരാതി; പൊലീസ് അന്വേഷണം ഊർജിതമാക്കി
Mar 11, 2024, 20:46 IST
കാഞ്ഞങ്ങാട്: (KasargodVartha) രണ്ട് സംഭവങ്ങളിലായി രണ്ട് യുവതികളെ കാണാതായതായി പരാതി. ഇവരെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കി. സുഹൃത്തിന്റെ വിവാഹത്തിനാണെന്നു പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയ അമ്പലത്തറ പൊലീസ് സ്റ്റേഷൻ പരിധിയിലെ 18 കാരിയെ ശനിയാഴ്ച മുതലാണ് കാണാതായത്. പിതാവിന്റെ പരാതിയിൽ അമ്പലത്തറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
മറ്റൊരു സംഭവത്തിൽ ഭർതൃമതിയായ യുവതിയെ വീട്ടിൽ നിന്നും കാണാതായെന്നാണ് പരാതി. ചിറ്റാരിക്കാൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ 36 കാരിയെയാണ് ഞായറാഴ്ച രാത്രി 10.30 മണിയോടെ വീട്ടിൽ നിന്നും കാണാതായത്. ഭർത്താവിൻ്റെ പരാതിയിൽ ചിറ്റാരിക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.