city-gold-ad-for-blogger

അട്ടപ്പാടിയില്‍ 2 വയസുള്ള ആദിവാസി ബാലന്‍ മരിച്ചു; പരിശോധനയില്‍ കോവിഡ് പോസിറ്റീവ്

അട്ടപ്പാടി: (www.kasargodvartha.com 29.01.2022) അട്ടപ്പാടിയില്‍ രണ്ട് വയസുള്ള ആദിവാസി ബാലന്‍ മരിച്ചു. താഴെ അബ്ബന്നൂര്‍ കബളക്കാട്ടിലെ സ്വാദീഷാണ് മരിച്ചത്. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. മരിച്ചതിനുശേഷം നടത്തിയ പരിശോധനയില്‍ കുട്ടി കോവിഡ് പോസിറ്റീവായിരുന്നു എന്ന് തെളിഞ്ഞു.

ശനിയാഴ്ച രാവിലെയാണ് ശ്വാസം എടുക്കാനുള്ള ബുദ്ധിമുട്ടിനെ തുടര്‍ന്ന് കുഞ്ഞിനെ ഊരില്‍ നിന്നും കൂക്കന്‍ പാളയം ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അട്ടപ്പാടിയില്‍ 2 വയസുള്ള ആദിവാസി ബാലന്‍ മരിച്ചു; പരിശോധനയില്‍ കോവിഡ് പോസിറ്റീവ്


അട്ടപ്പാടിയിലെ ശിശുമരണ നിരക്ക് ഏറെ വിവാദങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു. 2022 ജനുവരി 10 ന് പുതൂര്‍ നടുമുള്ളി ഊരിലെ മൂന്ന് ദിവസം പ്രായമുള്ള ആണ്‍കുഞ്ഞ് മരിച്ചിരുന്നു. അട്ടപ്പാടിയിലെ ഈ വര്‍ഷത്തെ ആദ്യ ശിശുമരണമായിരുന്നു ഇത്. 

ഇവിടത്തെ ശിശുമരണങ്ങള്‍ തടയുന്നതിനായി 2013 മുതല്‍ എട്ട് വര്‍ഷത്തിനിടെ 131 കോടി രൂപ തദ്ദേശ സ്ഥാപനങ്ങള്‍ വഴി സംസ്ഥാന സര്‍കാര്‍ അനുവദിച്ചിരുന്നു. എന്നാല്‍ ഈ കാലയളവില്‍ ഉണ്ടായ 121 ശിശുമരണങ്ങള്‍ ഒഴിവാക്കുന്നതില്‍ നിന്നും ഈ സാമ്പത്തിക സഹായം പരാജയപ്പെട്ടുവെന്ന് സ്ഥിതിവിവരക്കണക്കുകള്‍ വെളിപ്പെടുത്തുന്നു. 

Keywords: News, Kerala, State, Child, Death, COVID-19, Top-Headlines, Two Year Old Tribal Boy Dies in Attappadi

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia