city-gold-ad-for-blogger

മദ്യലഹരിയില്‍ ഓടിച്ച ഓട്ടോ റിക്ഷ മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്കേറ്റു

നാസര്‍ കൊട്ടിലങ്ങാട്

ചിത്താരി: (www.kasargodvartha.com 26.09.2020) മദ്യലഹരിയില്‍ ഡ്രൈവര്‍ ഓടിച്ച ഓട്ടോ റിക്ഷ മറിഞ്ഞ് ഡ്രൈവറടക്കം രണ്ട് പേര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. മദ്യലഹരിയില്‍ ഓടിച്ച ഓട്ടോ റിക്ഷ മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്കേറ്റു

ശനിയാഴ്ച വൈകുന്നേരം അഞ്ചര മണിയോടെയാണ് സെന്‍ട്രല്‍ ചിത്താരി ബസ് വെയ്റ്റിംഗ് ഷെഡിന് സമീപം അപകടമുണ്ടായത്.

അപകടം നടക്കുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്പ് ബസ് വന്ന് അവിടെ കാത്തു നിന്നിരുന്ന യാത്രക്കാരെല്ലാം പോയതുകൊണ്ടാണ് വന്‍ ദുരന്തം ഒഴിവായത്.

പോലീസ് സ്ഥലത്തെത്തി കേസെടുത്തു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Keywords:  Chithari, news, Kerala, Driver, Liquor, Accident, Police, hospital, Two persons were injured when an auto overturned while driving under the influence of alcohol

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia