city-gold-ad-for-blogger
Aster MIMS 10/10/2023

നാലു ദിവസത്തിനുള്ളില്‍ കുമ്പളയില്‍ രണ്ട് മൃഗീയ കൊലപാതകങ്ങള്‍; ഞെട്ടലോടെ ജനങ്ങള്‍

കുമ്പള: (www.kasargodvartha.com 04/05/2017) നാലു ദിവസത്തിനുള്ളില്‍ കുമ്പളയില്‍ നടന്ന രണ്ട് മൃഗീയ കൊലപാതകങ്ങള്‍ നാടിനെ ഞെട്ടിച്ചു. ഇക്കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് കുമ്പള മാളിയങ്കര കോട്ടയില്‍ കൊലക്കേസ് പ്രതിയായ പെര്‍വാട്ടെ അബ്ദുല്‍ സലാമി(32)നെ തലയറുത്ത് കൊലപ്പെടുത്തിയതിന്റെ ഞെട്ടല്‍ മാറുന്നതിന്റെ മുമ്പാണ് വ്യാപാരിയെ കടയില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയത്.

കുമ്പള പൈവളിഗെ ചേവാര്‍ മണ്ടേക്കാപ്പിലെ ജി കെ സ്റ്റോര്‍ ഉടമ രാമകൃഷ്ണനെ(52)യാണ് കാറിലെത്തിയ സംഘം ക്രൂരമായി വെട്ടിക്കൊന്നത്. അബ്ദുല്‍ സലാമിനെ വെട്ടിക്കൊന്നത് മണല്‍ മാഫിയ സംഘത്തില്‍പ്പെട്ടവരായിരുന്നു. കൊലക്കേസിലടക്കം പ്രതികളായ ആറു പേരെ അറസ്റ്റ് ചെയ്ത ദിവസം തന്നെയാണ് മറ്റൊരു കൊലപാതകവും അരങ്ങേറിയത്.

വ്യാപാരിയെ കൊലപ്പെടുത്തിയത് എന്ത് വിരോധത്തിന്റെ പേരിലാണെന്ന് അറിവായിട്ടില്ല. അക്രമികള്‍ ആരാണെന്നും തിരിച്ചറിഞ്ഞിട്ടില്ല. ഉപ്പളയില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പക താല്‍കാലികമായി കെട്ടടങ്ങിയിരിക്കുമ്പോഴാണ് തൊട്ടടുത്ത പ്രദേശമായ കുമ്പളയിലും ഗുണ്ടാസംഘങ്ങള്‍ കൊലക്കത്തിയുമായി ഉറഞ്ഞാടുന്നത്.

നാലു ദിവസത്തിനുള്ളില്‍ കുമ്പളയില്‍ രണ്ട് മൃഗീയ കൊലപാതകങ്ങള്‍; ഞെട്ടലോടെ ജനങ്ങള്‍

ഒരു കേസിലെ പ്രതികളെ പോലീസ് അകത്താക്കിയപ്പോഴേക്കും മറ്റൊരു കൊലക്കേസില്‍ പ്രതികളെ തേടിപോകേണ്ട അവസ്ഥയിലാണ് പോലീസ്. ഊണും ഉറക്കവും പോലും പോലീസിന് നഷ്ടപ്പെട്ടിരിക്കുകയാണ്. പോലീസ് തന്നെയാണ് ഗുണ്ടകളെ അടിച്ചമര്‍ത്താതെ അവര്‍ക്ക് അഴിഞ്ഞാടാന്‍ അവസരം ഉണ്ടാക്കികൊടുക്കുന്നുവെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.

നിരവധി കൊലക്കേസിലും വധശ്രമക്കേസിലും വര്‍ഗ്ഗീയ കേസിലും പ്രതികളായ ഒട്ടേറെ പേര്‍ മഞ്ചേശ്വരം, കുമ്പള, കാസര്‍കോട് പോലീസ് സ്‌റ്റേഷന്‍ പരിധിയിലുണ്ട്. ഇവരെയെല്ലാം ഗുണ്ടാലിസ്റ്റില്‍പെടുത്തുകയും നാടുകടത്തലടക്കമുള്ള നടപടികള്‍ സ്വീകരിച്ചാല്‍ തന്നെ ഒരു പരിധിവരെ അക്രമങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

മണല്‍കടത്തുമായി ബന്ധപ്പെട്ടും ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയിലും ലഹരി കടത്തിലും പെട്ട് നിരവധി യുവാക്കളുടെ ജീവനുകളാണ് കാസര്‍കോട് ജില്ലയില്‍ മാത്രം പൊലിഞ്ഞ് പോയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kumbala, Murder-case, Trader, Shop, Car, Sand Mafia, Two murder within four days; Peoples shocked.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL