city-gold-ad-for-blogger

Teachers arrested | നീറ്റ് പരീക്ഷയ്ക്ക് പെണ്‍കുട്ടികളുടെ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവം: 2 പേര്‍ കൂടി അറസ്റ്റില്‍

കൊല്ലം: (www.kasargodvartha.com) ജൂലൈ 17ന് നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ പരീക്ഷയുടെ മേല്‍നോട്ടം വഹിച്ച രണ്ടുപേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി (NTA) ഒബ്സര്‍വര്‍ ഡോ. ശംനാദ്, സെന്റര്‍ കോഡിനേറ്റര്‍ പ്രൊഫ. പ്രിജി കുര്യന്‍ ഐസക് എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം ഏഴായി.
                        
Teachers arrested | നീറ്റ് പരീക്ഷയ്ക്ക് പെണ്‍കുട്ടികളുടെ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവം: 2 പേര്‍ കൂടി അറസ്റ്റില്‍

കൊല്ലം ആയുര്‍ മാര്‍തോമ കോളജിലാണ് വിവാദ സംഭവം നടന്നത്. നീറ്റ് പരീക്ഷാ ഡ്യൂടിയിലുണ്ടായിരുന്ന അഞ്ച് വനിതകളെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തിരുന്നു. മാര്‍ത്തോമ കോളജിലെ ശുചീകരണ ജീവനക്കാരായ എസ് മറിയാമ, കെ മറിയാമ, പരിശോധനാ ഡ്യൂടിക്കായി നിയോഗിച്ച ഗീതു, ബീന, ജ്യോത്സന ജ്യോതി എന്നിവരെയായിരുന്നു പൊലീസ് അറസ്റ്റ് ചെയ്തത്.

സംഭവത്തില്‍ കൊല്ലം സന്ദര്‍ശിക്കാന്‍ എന്‍ടിഎ വസ്തുതാന്വേഷണ സമിതി രൂപീകരിച്ചു. നാലാഴ്ചയ്ക്കകം സമിതി റിപോര്‍ട് സമര്‍പിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Keywords: News, Kerala, Kollam, Top-Headlines, Arrested, Students, Teachers, Entrance-Exam, Controversy, Police, Kerala NEET Controversy, Two more teachers arrested in Kerala NEET controversy.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia