പശുവിനെ കൊണ്ടുപോകുന്നവരെ ആക്രമിച്ച സംഭവം വൈകാരിക പ്രശ്‌നമായി മാറുന്നു; കേരളത്തിന്റെ രണ്ട് കെഎസ്ആര്‍ടിസി ബസ്സുകള്‍ എറിഞ്ഞുതകര്‍ത്തു, പുത്തൂരിലേക്കുള്ള സര്‍വീസ് നിര്‍ത്തിവെച്ചു
Jun 25, 2019, 11:11 IST
കാസര്‍കോട്: (www.kasargodvartha.com 25.06.2019) പശുവിനെ കൊണ്ടുപോകുന്നവരെ ആക്രമിച്ച സംഭവം വൈകാരിക പ്രശ്‌നമായി മാറുന്നു. കേരളത്തിന്റെ രണ്ട് കെഎസ്ആര്‍ടിസി ബസ്സുകള്‍ കര്‍ണാടകയിലെ വിട്‌ലയില്‍ വെച്ച് എറിഞ്ഞുതകര്‍ത്തു. രാവിലെ 5.30 മണിയോടെ പുത്തൂരില്‍ നിന്ന് കാസര്‍കോട്ടേക്ക് വരുന്ന ബസ്സ് ഊരിമജലില്‍ വെച്ചും 5.30 മണിയോടെ തന്നെ കാസര്‍കോട് നിന്ന് പുത്തൂരിലേക്ക് പോകുന്ന ബസ്സ് മൈരാ എന്ന സ്ഥലത്ത് വെച്ചുമാണ് അക്രമികള്‍ തകര്‍ത്തത്. ഇത് കര്‍ണാടകയിലെ വിട്‌ല പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ്. കര്‍ണാടക ബസ്സുകളും അക്രമത്തിനിരയായിട്ടുണ്ട്. പോലീസെത്തി ബസ്സുകള്‍ സ്‌റ്റേഷനിലേക്ക് മാറ്റി.
തിങ്കളാഴ്ചയാണ് ബദിയടുക്ക പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍പെട്ട എന്‍മകജെ മഞ്ചനടുക്കത്ത് വെച്ച് പശുക്കടത്ത് ആരോപിച്ച്
ഡ്രൈവറെയും സഹായിയെയും ആക്രമിച്ച് പിക്കപ്പ് വാനും അരലക്ഷം രൂപയും പശുക്കളെയും കടത്തിക്കൊണ്ടുപോയത്. ഈ സംഭവത്തില്‍ കണ്ടാലറിയാവുന്ന ആറു പേര്‍ക്കെതിരെ ബദിയടുക്ക പോലീസ് കേസെടുത്തതാണ് അക്രമസംഭവങ്ങള്‍ക്ക് പിന്നിലെ പ്രചോദനമെന്ന് കാസര്‍കോട് ജില്ലാ ട്രാന്‍സ്‌പോര്‍ട് ഓഫീസര്‍ മനോജ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
സംഭവത്തെ തുടര്‍ന്ന് കര്‍ണാടക പുത്തൂരിലേക്കുള്ള ബസ്സ് സര്‍വീസ് കെഎസ്ആര്‍ടിസി നിര്‍ത്തി വെച്ചിരിക്കുകയാണ്. നേരത്തെ സംഘം കടത്തിക്കൊണ്ടുപോയ പിക്കപ്പ് വാന്‍ കര്‍ണാടക വിട്‌ലയിലെ മൈരയില്‍ പോലീസ് കണ്ടെത്തിരുന്നു. വാഹനം തിങ്കളാഴ്ച തന്നെ പോലീസ് ബദിയടുക്ക സ്‌റ്റേഷനിലെത്തിച്ചിരുന്നു. സ്ഥലത്തെ സി സി ടി വി ക്യാമറകള്‍ വിട്‌ല പോലീസിന്റെ സഹായത്തോടെ പരിശോധിച്ചു വരുന്നതിനിടയാണ് പുതിയ അക്രമ സംഭവങ്ങള്‍ അരങ്ങേറിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, news, Karnataka, kasaragod, Accuse, Attack, Bus, District, KSRTC, KSRTC-bus, Two KSRTC Bus destroyed in Vitla, Karnataka
< !- START disable copy paste -->