കീഴൂരിൽ രണ്ട് ഫൈബർ വള്ളങ്ങൾ തീപിടിച്ച് കത്തിനശിച്ചു; ലക്ഷങ്ങളുടെ നാശനഷ്ടം
Feb 9, 2022, 13:03 IST
കീഴൂർ: (www.kasargodvartha.com 09.02.2022) കീഴൂർ ഫിഷറീസ് സ്റ്റേഷന് സമീപത്ത് നിർത്തിയിട്ടിരുന്ന രണ്ട് ഫൈബർ വള്ളങ്ങൾ തീപിടിച്ച് കത്തിനശിച്ചു. സമീപത്തെ ഉണങ്ങിയ കുറ്റിക്കാടുകളിൽ നിന്നാണ് തീപടർന്നതെന്നാണ് നിഗമനം. മീൻപിടുത്ത തൊഴിലാളിയായ വേലായുധന്റെ ചെറുവളളവും വലയും പൂർണമായും, മത്സ്യഫെഡ് വായ്പാ മുഖേന അഞ്ച് പേരടങ്ങിയ ഗ്രൂപിന് അനുവദിച്ച ശിവശക്തി എന്ന വള്ളം ഉപയോഗ ശൂന്യമായ വിധത്തിലുമാണ് കത്തിനശിച്ചത്.
ചെറുവള്ളത്തിന്നും വലയ്ക്കുമായി 70,000 രൂപയുടേയും ശിവശക്തി ഫൈബർ വള്ളത്തിനും ഉപകരണങ്ങൾക്കും അടക്കം അഞ്ച് ലക്ഷം രൂപയുടെയും നഷ്ടം കണക്കാക്കുന്നു. നാട്ടുകാരും ഫയർ ഫോഴ്‌സും ചേർന്ന് തീയണച്ചതിനാൽ കൂടുതൽ വള്ളങ്ങളിലേക്ക് തീ പടർന്നില്ല. രൂക്ഷമായ മീൻ ദൗർലഭ്യത്താലും കുതിച്ചുയരുന്ന ഇന്ധന വില കൊണ്ടും പൊറുതി മുട്ടുന്നതിനിടെയാണ് ദുരന്തം സംഭവിച്ചതെന്ന് തൊഴിലാളികൾ പറഞ്ഞു.
നഷ്ടം സംഭവിച്ച മീൻപിടുത്ത തൊഴിലാളികളുടെ കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരം സാങ്കേതിക കാരണങ്ങളാൽ തളച്ചിടാതെ സർകാർ ഉടൻ അനുവദിക്കണമെന്ന് ധീവരസഭ സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ. യു എസ് ബാലൻ, മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ജി നാരായണൻ, സാഗര സംസ്കൃതി ജില്ലാ പ്രസിഡണ്ട് പ്രതാപ് തയ്യിൽ എന്നിവർ ആവശ്യപ്പെട്ടു.
Keywords: Kizhur, Kasaragod, Kerala, News, Top-Headlines, Fire, Fire Force, Cash, Fisher-workers, Government, President, Fiber Boat, Two fiber boats caught fire in Keezhoor.
< !- START disable copy paste -->