city-gold-ad-for-blogger

കാസർകോട്ടെ വെറ്റിനറി ഡോക്ടറെ കടിച്ച നായ ഉൾപ്പെടെ രണ്ടു നായകൾ ചത്തു; നായകൾക്ക് പേ വിഷബാധ

കാസർകോട്: (www.kasargodvartha.com 11.09.2020) കാസർകോട്ടെ ഡോക്ടറെ കടിച്ച നായ ഉൾപ്പെടെ രണ്ടു നായകൾ ചത്തു. കഴിഞ്ഞയാഴ്ച 50 ഓളം പേർക്ക് പേപ്പട്ടിയുടെ കടിയേറ്റതിനെത്തുടർന്ന് നഗരത്തിൽ നിന്നും പിടികൂടിയ പട്ടികളെ വന്ധ്യകരണ കേന്ദ്രത്തിലെ കൂട്ടിലേക്ക് മാറ്റുന്നതിനിടെയാണ് വെറ്റിനറി ഡോക്ടറെ പട്ടി കടിച്ചത്. തായലങ്ങാടിയിലെ എ ബി സി സെന്ററിലെ ഡോക്ടറെയാണ് പട്ടി ആക്രമിച്ചത്. കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഡോക്ടർക്ക് ചികിത്സയുടെ ഭാഗമായി പരിശോധനയ്ക്കിടെ കോവിഡ് പോസിറ്റീവായിരുന്നു. ഇതോടെ വന്ധ്യംകരണത്തിനായി എത്തിച്ച പട്ടികളെ പ്രത്യേക കൂട്ടിൽ നിരീക്ഷണത്തിലാക്കിയിരുന്നു.

കാസർകോട്ടെ വെറ്റിനറി ഡോക്ടറെ കടിച്ച നായ ഉൾപ്പെടെ രണ്ടു നായകൾ ചത്തു; നായകൾക്ക് പേ വിഷബാധ


ഇതിൽ രണ്ടു പട്ടികളാണ് ഇപ്പോൾ ചത്തത്. ഇവയ്ക്ക് കണ്ണൂർ റീജനൽ ലാബിൽ നടത്തിയ പരിശോധനയിൽ പേ വിഷബാധ സ്ഥിരീകരിച്ചു. 23നു ചത്ത പേപ്പട്ടി ഈ നായകളെയും കടിച്ചിരിക്കാമെന്ന നിഗമനത്തിലാണ് അധികൃതർ.

Keywords:  Died, Doctor, Dog, Dog bite, Hospital, Kasaragod, Kerala, News, Street dog, Animal,  Two dogs die, including a dog that bit a doctor; Rabies confirmed to dogs.

< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia