ട്രെയിൻ തട്ടി ഗൃഹനാഥനും മരുമകളും മരിച്ചു
Feb 24, 2021, 23:53 IST
നീലേശ്വരം: (www.kasargodvartha.com 24.02.2021) ട്രെയിൻ തട്ടി ഗൃഹനാഥനും മരുമകളും മരിച്ചു. ആദ്യ കാല വാദ്യകലാകാരൻ കിഴക്കൻ കൊവ്വൽ സ്വദേശി ചന്ദ്രൻ മാരാർ (70), മകന്റെ ഭാര്യയും ചെറുവത്തൂർ സ്വദേശിനിയുമായ അഞ്ജു (30) എന്നിവരാണ് മരണപ്പെട്ടത്.
നീലേശ്വരം കൊഴുന്തിലിൽ വെച്ച് ബുധനാഴ്ച ഉച്ചയോടെയായിരുന്നു അപകടം. പാളം മുറിച്ചു കടക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് കരുതുന്നു. നീലേശ്വരം പൊലീസ് ഇൻക്വസ്റ്റ് നടത്തിയ ഇരുവരുടെയും മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോർചറിയിലേക്ക് മാറ്റി.
Keywords: Kerala, News, Kasaragod, Neeleswaram, Accident, Accidental Death, Train, Top-Headlines, Death, Two died after the train hit them.
< !- START disable copy paste -->