Arrest | വാഹന പരിശോധനയ്ക്കിടെ ഇരുചക്ര വാഹനങ്ങളില്‍ കടത്തിയ മാരകമായ എംഡിഎംഎയുമായി 2 യുവാക്കള്‍ ചന്തേരയില്‍ അറസ്റ്റില്‍; ഒരാള്‍ രക്ഷപ്പെട്ടു
Apr 22, 2022, 14:04 IST
ചന്തേര: (www.kasargodvartha.com) വാഹന പരിശോധനയ്ക്കിടെ ബുള്ളറ്റ് ബൈകുകളിൽ കടത്തിയ മാരകമായ എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ ചന്തേരയില്‍ അറസ്റ്റില്‍. ഒരാള്‍ ബുള്ളറ്റ് ബൈക് ഉപേക്ഷിച്ച് രക്ഷപ്പെട്ടു. ചന്തേര പൊലിസ് സ്റ്റേഷന്‍ പരിധിയിലെ തോട്ടുകരയിലും പടന്നയിലുമായാണ് എംഡിഎംഎ മയക്കുമരുന്ന് പിടികൂടിയത്. 4.20 ഗ്രാം എംഡിഎംഎയും രണ്ട് ബുള്ളറ്റുകളും കസ്റ്റഡിയിലെടുത്തു.
ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിലെ സിഎച് അബ്ദുർ റഹ്‌മാന്‍(32), ബി ജെ റാശിദ് (32) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മുസമ്മില്‍ എന്ന യുവാവാണ് ബുള്ളറ്റ് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. ഇയാള്‍ സഞ്ചരിച്ച കെഎല്‍ 60 എന്‍ 8413 ബുള്ളറ്റ് ബൈകും അറസ്റ്റിലായ യുവാക്കള്‍ സഞ്ചരിച്ച കെഎല്‍ 60 എച് 2030 ബുള്ളറ്റ് ബൈകും പൊലീസ് കസ്റ്റഡിയിലെടുത്തു.
രണ്ടു ബുള്ളറ്റുകളില്‍ നിന്നും എംഡിഎംഎ പിടിച്ചെടുത്തിട്ടുണ്ട്. ചന്തേര ഇന്‍സ്‌പെക്ടര്‍ പി നാരായണന്‍, എസ്‌ഐ എംവി ശ്രീദാസ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ രമേശന്‍, ഷൈജു വെള്ളൂര്‍, രഞ്ജിത്, ബിജു എന്നിവരാണ് മയക്കുമരുന്ന് വേട്ട നടത്തിയ സംഘത്തിലുണ്ടായിരുന്നത്.
Keywords: Kasaragod, Kerala, News, Chandera, Vehicle, Vehicles, Bike, Arrest, MDMA, Top-Headlines, Youth, Police, Police-station, Two arrested with MDMA.
< !- START disable copy paste -->