city-gold-ad-for-blogger

Arrested | കാപ കേസിൽ നാടുകടത്തിയിട്ടും റംശീദ് കുറ്റകൃത്യം നിർത്തിയില്ല; കാറിൽ സുഹൃത്തിനൊപ്പം മയക്കുമരുന്ന് കടത്തവെ പിടിയിലായി; 'പിതാവ് മകനെക്കാൾ ജഗ കില്ലാഡി'

കാഞ്ഞങ്ങാട്: (www.kasargodvartha.com) കാപ കേസിൽ നാടുകടത്തിയിട്ടും റംശീദ് തൻ്റെ കുറ്റകൃത്യം നിർത്തിയില്ല. സുഹൃത്തിനൊപ്പം മയക്കുമരുന്ന് കടത്തവെ യുവാവ് പൊലീസ് പിടിയിലായി. അമ്പലത്തറ പൊലീസ് സ്റ്റേഷൻ പരിധിയിലെ ബി റംശീദ് എന്ന കിച്ചു (30), സുഹൃത്ത് ടിഎം സുബൈർ (42) എന്നിവരാണ് മയക്കുമരുന്നുമായി ഹൊസ്ദുർഗ് പൊലീസിൻ്റെ പിടിയിലായത്.
             
Arrested | കാപ കേസിൽ നാടുകടത്തിയിട്ടും റംശീദ് കുറ്റകൃത്യം നിർത്തിയില്ല; കാറിൽ സുഹൃത്തിനൊപ്പം മയക്കുമരുന്ന് കടത്തവെ പിടിയിലായി; 'പിതാവ് മകനെക്കാൾ ജഗ കില്ലാഡി'

കെ എൽ 01 എകെ 160 നമ്പർ കാറിൽ സഞ്ചരിക്കവേ പടന്നക്കാട് വെച്ച് വാഹന പരിശോധന നടത്തുകയായിരുന്ന ഹൊസ്ദുർഗ് എസ്ഐ സതീശനും സംഘവുമാണ് 1.880 ഗ്രാം എംഡിഎംഎയുമായി റംശീദിനെയും സുഹൃത്തിനെയും അറസ്റ്റ് ചെയ്തത്. ഹൊസ്ദുർഗ്, അമ്പലത്തറ പൊലീസ് സ്റ്റേഷനുകളിലായി കവർച, അടിപിടി, മയക്കുമരുന്ന് കടത്ത് അടക്കം അഞ്ചിലധികം കേസിൽ പ്രതിയായ റംശീദിനെ കണ്ണൂർ റേൻജ് ഡിഐജി കാസർകോട് ജില്ലയിൽ നിന്നും നാടുകടത്തി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
             
Arrested | കാപ കേസിൽ നാടുകടത്തിയിട്ടും റംശീദ് കുറ്റകൃത്യം നിർത്തിയില്ല; കാറിൽ സുഹൃത്തിനൊപ്പം മയക്കുമരുന്ന് കടത്തവെ പിടിയിലായി; 'പിതാവ് മകനെക്കാൾ ജഗ കില്ലാഡി'

റംശീദിൻ്റെ പിതാവ് വ്യജ ഡോക്ടർ ചമഞ്ഞ് പുലർകാലത്ത് ആശുപത്രികളിലെത്തി സ്ത്രീകളെ പരിശോധനയുടെ പേരിൽ തലോടി സുഖം കണ്ടെത്തുന്ന ആളാണെന്ന് പൊലീസ് പറയുന്നു. ഇയാളും നിരവധി കേസുകളിൽ പ്രതിയായിരുന്നു. പൊലീസ് സംഘത്തിൽ കാഞ്ഞങ്ങാട് ഡിവൈഎസ്പി, പി ബാലകൃഷ്ണൻ നായരുടെ സ്‌ക്വാഡ് അംഗങ്ങളായ എഎസ്ഐ അബൂബകർ കല്ലായി, പൊലീസുകാരായ നികേഷ്, ജിനേഷ് എന്നിവരും ഉണ്ടായിരുന്നു.
 
Keywords: Two arrested with MDMA, Kerala,Kanhangad, Kasaragod, News,Top-Headlines, Arrested,MDMA,Drugs,Police,Hosdurg.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia