city-gold-ad-for-blogger

Kidnapped | 'ഗൾഫിലെ സ്വർണ ഇടപാട്': യുവാവിനെ തട്ടിക്കൊണ്ട് പോയി അക്രമിച്ചെന്ന കേസിൽ 2 പേർ അറസ്റ്റിൽ

കാസർകോട്: (www.kasargodvartha.com) ഗൾഫിൽ നിന്നും കൊടുത്തുവിട്ട സ്വർണം തിരിച്ചേൽപിച്ചില്ലെന്നാരോപിച്ച് യുവാവിനെ അർധരാത്രി വീടിന് മുന്നിൽ നിന്ന് തട്ടിക്കൊണ്ട് പോയെന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ. കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഖാദർ (25), അസ്ഹറുദ്ദീൻ (25) എന്നിവരാണ് അറസ്റ്റിലായത്. ചൂരിയിലെ അഹ്‌മദ്‌ ജാബിറിനെ (29) തട്ടിക്കൊണ്ട് പോയി അക്രമിച്ചെന്നാണ് കേസ്.

Kidnapped | 'ഗൾഫിലെ സ്വർണ ഇടപാട്': യുവാവിനെ തട്ടിക്കൊണ്ട് പോയി അക്രമിച്ചെന്ന കേസിൽ 2 പേർ അറസ്റ്റിൽ

ശനിയാഴ്ച അർധരാത്രിയോടെയാണ് യുവാവിനെ വീട്ടിന് മുന്നിലെ ഗേറ്റിന് അടുത്തുവെച്ച് കാറിലെത്തിയ സംഘം തട്ടിക്കൊണ്ട് പോയതെന്നാണ് പരാതി. അഹ്‌മദ്‌ ജാബിർ ഗൾഫിൽ നിന്ന് വരുമ്പോൾ സ്വർണക്കടത്ത് സംഘം ഏൽപിച്ച 100 ഗ്രാം സ്വർണം കൊണ്ട് വന്നിരുന്നുവെന്നും ഇത് തിരിച്ചേൽപിക്കാതെ മുങ്ങിയതോടെയാണ് സംഘം യുവാവിനെ കാറിൽ തട്ടിക്കൊണ്ട് പോയതെന്നുമാണ് പറയുന്നത്.

മാതാവിന്റെ പരാതിയിൽ മാൻ മിസിംഗിന് കേസെടുത്ത് പൊലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് സ്വർണക്കടത്ത് സംഘമാണ് യുവാവിനെ തട്ടിക്കൊണ്ട് പോയതെന്ന് വ്യക്തമായതെന്ന് പൊലീസ് സൂചന നൽകി. പിന്നീട് പൊലീസ് അന്വേഷിക്കുന്നതായി വ്യക്തമായതോടെ അഹ്‌മദ്‌ ജാബിറിനെ സംഘം അണങ്കൂരിൽ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.

ജാബിറിനെ കാലിനും കൈക്കും മുറിവേൽപിച്ചതായും പരാതിയുണ്ട്. അറസ്റ്റിലായ പ്രതികളെ വൈകീട്ടോടെ കോടതിയിൽ ഹാജരാക്കും. കാസർകോട് ടൗൺ ഇൻസ്‌പെക്ടർ പി അജിത് കുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തിയാണ് പ്രതികളെ പിടികൂടിയത്.

Keywords: News, Kasargod, Kerala, Kidnapped, Police, Investigation, Crime, Arrest, Attack, Youth, Case, Complaint, Two arrested in kidnapping case.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia