Quran memorized | ഒറ്റ ഇരുത്തത്തിൽ തെറ്റുകൂടാതെ ഖുർആൻ മുഴുവൻ കാണാതെ പാരായണം; വിസ്മയം തീർത്ത് ഇരട്ട സഹോദരിമാർ
Jun 7, 2022, 11:00 IST
കാസർകോട്: (www.kasargodvartha.com) വിശുദ്ധ ഖുർആൻ മുഴുവനും ഒറ്റ ഇരുത്തത്തിൽ തെറ്റുകൂടാതെ മനഃപാഠ പാരായണം (ഖത്മുഖഅദ:) ചെയ്ത് അടുക്കത്ത്ബയൽ അൽ ബയാൻ ഇസ്ലാമിക് ഇൻസ്റ്റിറ്റ്യൂട് ഫോർ ഗേൾസിലെ ഇരട്ട സഹോദരിമാരായ വിദ്യാർഥിനികൾ വിസ്മയമായി. പ്രവാസിയായ നോർത് ചട്ടഞ്ചാൽ അബ്ദുൽ സലീമിന്റെ നാലുമക്കളിൽ മൂത്തവരായ അൽ ഹാഫിസ ഹിദാ സലീമും അൽ ഹാഫിസ ഫിദാ സലീമുമാണ് ഈ അപൂർവനേട്ടം കൈവരിച്ചത്.
രാവിലെ നാലുമണിക്ക് ആരംഭിച്ച് വൈകീട്ട് ആറ് മണിവരെ പാരായണം നീണ്ടുനിന്നു. ഇതിനിടയിൽ നിസ്കാരത്തിനും ഭക്ഷണമടക്കുള്ള അത്യാവശ്യ കാര്യങ്ങൾക്ക് വേണ്ടി മാത്രമാണ് ഇടവേള എടുത്തത്. ഖുര്ആനിലെ 114 അധ്യായങ്ങളും ആറായിരത്തിൽ പരം സൂക്തങ്ങളും മനോഹരമായ ശബ്ദത്തിൽ ഇരുവരും പാരായണം ചെയ്തപ്പോൾ കേട്ട് നിന്നവരിലും അത് കുളിർമ പകർന്നു. ചിട്ടയായ പഠനവും കൈവിടാത്ത ആത്മ വിശ്വാസവും കൊണ്ടാണ് ഇവർ ഖുർആൻ പൂർണമായും ഹൃദയത്തിൽ തങ്കലിപികളിൽ കുറിച്ചത്.
അൽബയാൻ പ്രിൻസിപൽ ഹാഫിസ് ഹാശിം ഹസനി യുടെ നേതൃത്വത്തിൽ ഖുർആൻ ഹൃദിസ്ഥമാക്കിയ 18 അധ്യാപികമാരാണ് പാരായണം ശ്രവിച്ചത്. അൽബയാനിൽ നടക്കുന്ന അമ്പത്തിയേഴാം ഖത്മു ഖഅദയാണ് ഇത്. ലോകത്ത് വിശുദ്ധ ഖുർആൻ അല്ലാത്ത മറ്റൊരു ഗ്രന്ഥവും ഇത്തരത്തിൽ പാരായണം ചെയ്യപ്പെടുന്നില്ലെന്നും ഇത് ഖുർആനിന്റെ ദൈവികതയുടെ അടയാളം ആണെന്നും പ്രിൻസിപൽ പറഞ്ഞു.
ഇരട്ട സഹോദരിമാർക്കൊപ്പം ഖത്മുഖഅദ: നിർവഹിച്ച ചെർക്കള അബ്ദുല്ല കോളിയാടിന്റെ മകൾ അൽ ഹാഫിളസ തൻസീമിനും ജൂൺ 12ന് പ്രത്യേക ഖത്മുൽ ഖുർആൻ പരിപാടിയിൽ മജ്ലിസ് എഡ്യൂകേഷൻ ട്രസ്റ്റ് ചെയർമാൻ അബ്ദുൽ കരീം കോളിയാട് ഉപഹാരങ്ങൾ സമ്മാനിക്കും. അതിനൂതന സിലബസ് പ്രകാരമുള്ള ഹിഫ്സ് കോഴ്സിനോടൊപ്പം നാലുമാസത്തെ പ്രീമാരിറ്റൽ തർബിയ കോഴ്സും വെകേഷൻ തർബിയ കോഴ്സും വീട്ടമ്മമാർക്കുള്ള വീകിലി ഖുർആൻ സ്റ്റഡി കോഴ്സും അൽബയാനിൽ നടന്നുവരുന്നു.
Keywords: Kasaragod, Kerala, News, Top-Headlines, Adkathbail, Students, School, Quran-class, Quran, Twin sisters memorized Quran. < !- START disable copy paste -->