city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കെണിയിലകപ്പെട്ട് ഓടോറിക്ഷാ ഡ്രൈവർ; നഷ്ടമായത് ലക്ഷങ്ങൾ

തൃക്കരിപ്പൂർ: (www.kasargodvartha.com 06.09.2021) മാറ്റി നൽകണമെന്നാവശ്യപെട്ട് ദിർഹം നൽകി, ഒടുവിൽ കെണിയിലകപ്പെട്ട് ഓടോറിക്ഷാ ഡ്രൈവർ. ഇതര സംസ്ഥാനക്കാരനായ രണ്ടംഗ സംഘത്തിന്റെ കെണിയിലകപ്പെട്ട് അദ്ദേഹത്തിന് നഷ്ടമായത് ഭാര്യയുടെ സ്വർണം വിറ്റു കിട്ടിയ 5 ലക്ഷത്തോളം രൂപ.

കെണിയിലകപ്പെട്ട് ഓടോറിക്ഷാ ഡ്രൈവർ; നഷ്ടമായത് ലക്ഷങ്ങൾ

ശനിയാഴ്ച വൈകിട്ടാണ് സംഭവം. തട്ടിപ്പ് സംഘത്തെ കണ്ടുപിടിക്കാൻ പൊലീസ് അന്വേഷണം ഉർജിതമാകിട്ടുണ്ട്. കാടങ്കോട് നെല്ലിക്കാലിലെ പി ഹനീഫിനാണ് അബദ്ധം പറ്റിയത്.

സംഭവത്തെ കുറിച്ച് അന്വേഷണസംഘം പറയുന്നതിങ്ങനെ: ദിർഹം മാറാനുണ്ടെന്നും മാറ്റിത്തരാൻ പരിചയക്കാരുണ്ടോ എന്ന് ചോദിച്ചായിരുന്നു സംഘം ഹനീഫിനെ കാണുന്നത്. മാറ്റിത്തരാമെന്നും ഒരു സുഹൃത്തുണ്ടെന്നും ഹനീഫ് പറഞ്ഞു. തുടർന്ന് 100 ദിർഹം നൽകുകയും ചെയ്തു. ഈ ഇടപാടിൽ തനിക്ക് ലാഭം കിട്ടിയതായി അദ്ദേഹം വ്യക്തമാക്കി.

എന്നാൽ തങ്ങളുടെ കൈയിൽ 8 ലക്ഷം രൂപയുടെ ദിർഹം ഉണ്ടെന്നും 5 ലക്ഷം സംഘടിപ്പിച്ചു തന്നാൽ ഇത് നൽകാമെന്നും പറഞ്ഞു ഇവർ വീണ്ടും സമീപിച്ചു. തുടർന്ന് ഭാര്യയുടെ സ്വർണം വിറ്റും മറ്റുമായി 5 ലക്ഷം രൂപ സംഘടിപ്പിച്ചു. ഇത് തൃക്കരിപ്പൂരിൽ വെച്ച് കൈമാറാനണ് പദ്ധതിയിട്ടത്.

ഹനീഫ് ഭാര്യയോടൊപ്പം റെയിൽവെ സ്റ്റേഷൻ പരിസരത്ത് എത്തി സംഘത്തിന് രൂപ കൈമാറി. തുണിയിൽ പൊതിഞ്ഞാണ് സംഘം ദിർഹമെന്ന് പറഞ്ഞ്‌ ഒരു കെട്ട് കൈമാറിയത്. എന്നാൽ പൊതി തുറന്നു നോക്കുന്നതിന് മുൻപേ സംഘം ഓടിമറഞ്ഞു.

പൊതിക്കെട്ടിലെ അടുക്കി വച്ച കടലാസുകൾ കണ്ടാണ് ഹനീഫിന് ചതി മനസിലായത്. ഈ സംഘത്തെ ബുധനാഴ്ച ചെറുവത്തൂർ ടൗണിൽ വെച്ചാണ് ഹനീഫ് പരിചയപ്പെട്ടത്. ഇവരുടെ പേരും മറ്റുവിവരവും ഇദ്ദേഹത്തിന് കൃത്യമായി അറിയില്ല. അതേ സമയം സംഘം വിളിച്ച മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ചന്തേര സിഐ പി നാരായണൻ, എസ്ഐ എം വി ശ്രീദാസ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ മേഖലകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നുണ്ട്.



Keywords:  Kasaragod, News, Kerala, Police, Auto Driver, Chandera, Car, Mobile Phone, Top-Headlines, Investigation, Trikaripur, Railway station, Cheruvathur, Trikaripur money fraud case; Police started investigation.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia