നൂറുകണക്കിന് കാൽനടയാത്രക്കാരും വാഹനങ്ങളും പോകുന്ന പാതയിൽ ഏതുസമയത്തും നിലം പൊത്താറായ മരങ്ങൾ ഭീഷണിയുയർത്തുന്നു
കാസർകോട്: (www.kasargodvartha.com 30.04.2021) ഏതുസമയത്തും നിലം പൊത്താറായ മരങ്ങൾ പൊതുജനങ്ങൾക്ക് ഭീഷണിയുയർത്തുന്നു. തളങ്കര പള്ളിക്കാലിൽ റയിൽവേ ട്രാകിനോട് ചേർന്നാണ് മരങ്ങളുള്ളത്. ഇതിനോട് ചേർന്നുള്ള കോൺഗ്രീറ്റ് മതിലും പൊട്ടിപൊളിഞ്ഞാണ് കിടക്കുന്നത്.
സ്‌കൂൾ, ആശുപത്രി, മസ്‌ജിദ് തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള പ്രധാന പാതകളിലൊന്ന് കൂടിയാണ് ഇത്. വിദ്യാർഥികളടക്കം നൂറുകണക്കിന് കാൽനടയാത്രക്കാരും നിരവധി വാഹനങ്ങളുമാണ് ദിനം പ്രതി ഇതിലൂടെ കടന്നു പോകുന്നത്.
സമീപത്ത് തന്നെ ബസ് കാത്തിരിപ്പ് കേന്ദ്രവും ക്ലബുമൊക്കെ സ്ഥിതി ചെയ്യുന്നുണ്ട്. ഈ മരങ്ങൾ തകർന്ന് വീണാൽ അപകടം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. കാലവർഷം കൂടി ശക്തമാകാനിരിക്കെ ഭീതിയോടെയാണ് ജനങ്ങളുള്ളത്. മരങ്ങൾ എത്രയും പെട്ടെന്ന് വെട്ടിമാറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Keywords: Kasaragod, Kerala, News,Vehicle, Trees threats to the life of commuters.
< !- START disable copy paste -->