city-gold-ad-for-blogger

Tree | ഏതുനിമിഷവും നിലംപൊത്താറായി കൂറ്റന്‍മരം; മതിലും തകര്‍ന്നുവീഴാറായ നിലയില്‍; തളങ്കരയില്‍ നൂറുകണക്കിന് വിദ്യാര്‍ഥികളടക്കം കടന്നുപോകുന്ന വഴിയില്‍ അപകടം തലയ്ക്ക് മീതെ

തളങ്കര: (www.kasargodvartha.com) ഏതുനിമിഷവും നിലം പൊത്താറായ കൂറ്റന്‍മരവും തകര്‍ന്നുവീഴാറായ നിലയിലുള്ള മതിലും അപകട ഭീതി സൃഷ്ടിക്കുന്നു. തളങ്കര പള്ളിക്കാലില്‍ റയില്‍വേ ട്രാകിനോട് ചേര്‍ന്നാണ് മരവും മതിലുമുള്ളത്. നൂറുകണക്കിന് വിദ്യാര്‍ഥികളും സ്ത്രീകളും മറ്റ്? യാത്രക്കാരും കടന്നുപോകുന്ന പാതയിലാണ് അപകടം പതിയിരിക്കുന്നത്. ഇതുവരെ അധികൃതര്‍ നടപടി സ്വീകരിക്കാന്‍ തയാറായിട്ടില്ലെന്നാണ് പ്രദേശവാസികളുടെ പരാതി.
    
Tree | ഏതുനിമിഷവും നിലംപൊത്താറായി കൂറ്റന്‍മരം; മതിലും തകര്‍ന്നുവീഴാറായ നിലയില്‍; തളങ്കരയില്‍ നൂറുകണക്കിന് വിദ്യാര്‍ഥികളടക്കം കടന്നുപോകുന്ന വഴിയില്‍ അപകടം തലയ്ക്ക് മീതെ

മതിലിന്റെ ഒരു ഭാഗം ഒരുവശത്തേക്ക് ചരിഞ്ഞിട്ടുണ്ട്. ഇത് ഏതുസമയത്തും തകര്‍ന്ന് വീഴാമെന്ന സ്ഥിതിയിലാണ്. സ്‌കൂള്‍, ആശുപത്രി, മസ്ജിദ് തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള പ്രധാന പാതകളിലൊന്നാണിത്. നിരവധി വാഹനങ്ങളും ദിനം പ്രതി ഇതിലൂടെ കടന്നുപോകുന്നുണ്ട്. സമീപത്ത് തന്നെയാണ് ബസ് കാത്തിരിപ്പ് കേന്ദ്രവും ക്ലബുമൊക്കെ സ്ഥിതി ചെയ്യുന്നത്. വിദ്യാര്‍ഥികളും മറ്റും ബസിനായി കാത്ത് നില്‍ക്കുന്നതും ഈ കൂറ്റന്‍ മരത്തിനടിയിലാണ്. വൈദ്യുതി കമ്പികളും മരത്തോട് ചേര്‍ന്നുണ്ട്.

മരമോ മതിലോ രണ്ടും കൂടിയോ തകര്‍ന്ന് വീണാല്‍ വലിയ ദുരന്തമാണ് സംഭവിക്കുകയെന്നാണ് യാത്രക്കാര്‍ പറയുന്നത്. കാലവര്‍ഷം കൂടി ശക്തമായിരിക്കെ വലിയ ആശങ്കയിലാണ് പ്രദേശവാസികള്‍ക്കുള്ളത്. തിങ്കളാഴ്ച രാവിലെ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ റോഡില്‍ തേക്കുമരം കടപുഴകി വീണിരുന്നു. വൈദ്യുതി കമ്പികളും പൊട്ടിവീണതിനാല്‍ പ്രദേശത്ത് ഏറെ നേരം വൈദ്യുതിയും നിലച്ചു.
      
Tree | ഏതുനിമിഷവും നിലംപൊത്താറായി കൂറ്റന്‍മരം; മതിലും തകര്‍ന്നുവീഴാറായ നിലയില്‍; തളങ്കരയില്‍ നൂറുകണക്കിന് വിദ്യാര്‍ഥികളടക്കം കടന്നുപോകുന്ന വഴിയില്‍ അപകടം തലയ്ക്ക് മീതെ

ആളപായമൊന്നും ഉണ്ടായിട്ടില്ലെങ്കിലും ഇത് മുന്നറിയിപ്പായാണ് തളങ്കര പള്ളിക്കര നിവാസികള്‍ ചൂണ്ടിക്കാട്ടുന്നത്. പുത്തിഗെ അംഗഡിമൊഗര്‍ സ്‌കൂളിന് സമീപത്തെ മരം കടപുഴകി വീണ് വിദ്യാര്‍ഥിനി ദാരുണമായി മരിച്ചതും ആശങ്ക പടര്‍ത്തിയിട്ടുണ്ട്. മരം വെട്ടിമാറ്റുന്നതിന് അധികൃതര്‍ അടിയന്തരമായി ഇടപെടണമെന്നാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്.

Keywords: Thalangara, Malayalam News, Kerala News, Kasaragod News, Trending News, Accident Zone, Latest Kasaragod News, Tree and wall pose threat to commuters.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia