Students | ബസുകളില്‍ വിദ്യാര്‍ഥികള്‍ക്ക് യാത്രാ ദുരിതം; സ്കൂളിലും വീട്ടിലുമെത്താന്‍ കാത്തുനില്‍ക്കേണ്ടി വരുന്നത് ഏറെനേരം; കെഎസ്ആര്‍ടിസിയില്‍ ഇളവ് അനുവദിക്കണമെന്ന ആവശ്യം ശക്തം
Jul 19, 2023, 18:34 IST
കാസര്‍കോട്: (www.kasargodvartha.com) രാവിലെയും, വൈകുന്നേരവും വിദ്യാര്‍ഥികളുടെ യാത്രാ ദുരിതത്തിന് പരിഹാരമാവുന്നില്ല. വിദ്യാര്‍ഥികളെ മുഴുവനായും ഉള്‍ക്കൊള്ളാനാവാതെ സ്വകാര്യ ബസുകളും പ്രയാസപ്പെടുകയാണ്. ബസിനുള്ളില്‍ തിങ്ങിനിറഞ്ഞും, വാതിലില്‍ തൂങ്ങിപ്പിടിച്ചുമാണ് വിദ്യാര്‍ഥികളുടെ സാഹസിക യാത്ര. ജില്ലയിലെ പലപ്രദേശങ്ങളിലും രാവിലെയും വൈകുന്നേരവും വിദ്യാര്‍ഥികളെ ഉള്‍ക്കൊള്ളാനാവാതെ സ്റ്റോപുകളില്‍ നിര്‍ത്താതെയാണ് ബസുകള്‍ ഓടുന്നതെന്നാണ് ആക്ഷേപം.
ഇത് വിദ്യാര്‍ഥികളുടെ യാത്രാദുരിതം വര്‍ധിപ്പിക്കുന്നു. ബസ് കിട്ടാത്തത് മൂലം സമയത്തിന് സ്കൂളിലെത്താന്‍ കഴിയാതെയും, വൈകുന്നേരം ബസിനായി കാത്തിരുന്ന് താമസിച്ചു വീട്ടിലെത്തേണ്ടി വരുന്നതായും വിദ്യാര്‍ഥികള്‍ പറയുന്നു. ഇത് രക്ഷിതാക്കളിലും വലിയ ആശങ്കയുണ്ടാക്കുന്നു. വിദ്യാര്‍ഥികള്‍ നേരിടുന്ന യാത്രാദുരിതം ജില്ലയിലെ വിദ്യാര്‍ഥി സംഘടനകള്‍ കണ്ടില്ലെന്ന് നടിക്കുന്നതില്‍ പ്രതിഷേധം ശക്തമാണ്. വെറും രാഷ്ട്രീയ മുതലെടുപ്പിന് മാത്രമാണ് സംഘടനാ നേതാക്കള്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് വിദ്യാര്‍ഥികളുടെ ആക്ഷേപം.
രാവിലെ എട്ട് മണി മുതല്‍ 10 മണി വരെയും, വൈകുന്നേരം മൂന്ന് മണി മുതല്‍ അഞ്ച് മണി വരെയും കെഎസ്ആര്‍ടിസി ബസുകളില്‍ യാത്രാനിരക്കില്‍ സ്വകാര്യബസുകളില്‍ നല്കുന്ന ഇളവ് അനുവദിച്ചു നല്കാനായാല് യാത്രാദുരിതത്തിന് ഒരു പരിധിവരെയെങ്കിലും പരിഹാരമാവുമെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. ഇത് സര്കാരില് സമ്മര്‍ദം ചെലുത്തി നേടിയെടുക്കാന്‍ വിദ്യാര്‍ഥി സംഘടനകള്‍ മുന്നോട്ടുവരണമെന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യം. ഇക്കാര്യവുമായി കലക്ടറെ സമീപിക്കാനും വിദ്യാര്‍ഥികള്‍ ഒരുങ്ങുകയാണ്.

Keywords: Students, Malayalam News, Travel Concession, Kerala News, Kasaragod News, School Students, Travel Misery for students in buses.
< !- START disable copy paste --> 