Landslide | സക്ലെഷ് പൂര്‍-ബല്ലുപേട്ട് പാതയില്‍ മണ്ണിടിച്ചില്‍; പ്രതിസന്ധിയിലായി റെയില്‍ ഗതാഗതം, സര്‍വീസുകള്‍ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്തു
പാലക്കാട്: (KasargodVartha) മൈസൂരു ഡിവിഷനിലെ സക്ലെഷ് പൂര്‍-ബല്ലുപേട്ട് പാതയില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് റെയില്‍ ഗതാഗതം പ്രതിസന്ധിയിലായി. നിരവധി ട്രെയിനുകള്‍ റദ്ദാക്കുകയും, മറ്റു ചിലതിന്റെ സര്‍വീസ് ഭാഗികമായി നിര്‍ത്തുകയും ചെയ്തിട്ടുണ്ട്. യാത്രക്കാര്‍ക്ക് വലിയ പ്രയാസം ഉണ്ടാക്കുന്ന ഈ സാഹചര്യത്തില്‍, റെയില്‍വേ നിരവധി ട്രെയിനുകളുടെ വഴി മാറ്റിയിട്ടുണ്ട്.
റദ്ദാക്കിയ ട്രെയിനുകള്‍
ഓഗസ്റ്റ് 16-ന് 16585 നമ്പര്‍ എസ് എം വി ബി ബാംഗ്ലൂര്‍-മുറുഡേശ്വര്‍ എക്‌സ്പ്രസ്
ഓഗസ്റ്റ് 16-ന് 16586 നമ്പര്‍ മുറുഡേശ്വര്‍-എസ് എം വി ബി ബാംഗ്ലൂര്‍ എക്‌സ്പ്രസ്
ഓഗസ്റ്റ് 17-ന് 16516 നമ്പര്‍ കര്‍വാര്‍-യശ്വന്ത് പൂര്‍ ജംഗ്ഷന്‍ എക്‌സ്പ്രസ്
ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍
16576 നമ്പര്‍ മംഗളൂരു ജംഗ്ഷന്‍-യശ്വന്ത്പൂര്‍ ജംഗ്ഷന്‍ എക്‌സ്പ്രസ്: ഓഗസ്റ്റ് 16-ന് മംഗളൂരു ജംഗ്ഷനില്‍ നിന്ന് പുറപ്പെട്ട ഈ ട്രെയിന്‍ സക് ലെഷ് പൂരില്‍ വച്ച് യാത്ര അവസാനിപ്പിക്കും. സക് ലെഷ് പൂരിനും യശ്വന്ത് പൂര്‍ ജംഗ്ഷനും ഇടയിലുള്ള യാത്ര റദ്ദാക്കിയിട്ടുണ്ട്.
16515 നമ്പര്‍ യശ്വന്ത്പൂര്‍ ജംഗ്ഷന്‍-കര്‍വാര്‍ എക്‌സ്പ്രസ്: ഓഗസ്റ്റ് 16-ന് യശ്വന്ത് പൂര്‍ ജംഗ്ഷനില്‍ നിന്ന് പുറപ്പെട്ട ഈ ട്രെയിന്‍ ഹാസനില്‍ വച്ച് യാത്ര അവസാനിപ്പിക്കും. ഹാസനും കര്‍വാറിനും ഇടയിലുള്ള യാത്ര റദ്ദാക്കിയിട്ടുണ്ട്.
വഴി മാറ്റിയ ട്രെയിനുകള്‍
16595 കെ എസ് ആര്‍ ബെംഗളൂരു - കാര്‍വാര്‍ എക്‌സ്പ്രസ്: ഓഗസ്റ്റ് 16-ന് കെ എസ് ആര്‍ ബെംഗളൂരുവില്‍ നിന്ന് ആരംഭിക്കുന്ന ഈ ട്രെയിന്‍ അര്‍സികെരെ ജംഗ്ഷന്‍, ഹുബ്ബള്ളി ജംഗ്ഷന്‍, ലോണ്ട ജംഗ്ഷന്‍, മഡ്ഗാവ് ജംഗ്ഷന്‍ വഴി തിരിച്ചുവിടും.
16596 കാര്‍വാര്‍-കെ എസ് ആര്‍ ബെംഗളൂരു എക്‌സ്പ്രസ്: ഓഗസ്റ്റ് 16-ന് കെ എസ് ആര്‍ ബെംഗളൂരുവില്‍ നിന്ന് പുറപ്പെടുന്ന ഈ ട്രെയിന്‍ മഡ് ഗാവ് ജംഗ്ഷന്‍, ലോണ്ട ജംഗ്ഷന്‍, ഹുബ്ബള്ളി ജംഗ്ഷന്‍, അര്‍സികെരെ ജംഗ്ഷന്‍ വഴി തിരിച്ചുവിടും.
16512 കണ്ണൂര്‍-കെ എസ് ആര്‍ ബെംഗളൂരു എക്‌സ്പ്രസ്: ഓഗസ്റ്റ് 16-ന് കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന ഈ ട്രെയിന്‍ സേലം ജംഗ്ഷന്‍, പോദന്നൂര്‍ ജംഗ്ഷന്‍, പാലക്കാട് ജംഗ്ഷന്‍, ഷൊര്‍ണൂര്‍ ജംഗ്ഷന്‍ വഴി തിരിച്ചുവിടും.
16511 കെ എസ് ആര്‍ ബെംഗളൂരു-കണ്ണൂര്‍ എക്‌സ്പ്രസ്: ഓഗസ്റ്റ് 16-ന് കെഎസ്ആര്‍ ബെംഗളൂരുവില്‍ നിന്ന് പുറപ്പെടുന്ന ഈ ട്രെയിന്‍ ഷൊര്‍ണൂര്‍ ജംഗ്ഷന്‍, പാലക്കാട് ജഗ്ഷന്‍, പോദന്നൂര്‍ ജംഗ്ഷന്‍, സേലം ജംഗ്ഷന്‍ വഴി തിരിച്ചുവിടും.
07378 മംഗളൂരു സെന്‍ട്രല്‍ - വിജയപുര സ്‌പെഷ്യല്‍ എക്‌സ്പ്രസ്: ഓഗസ്റ്റ് 16 ന് മംഗളൂരു സെന്‍ട്രലില്‍ നിന്ന് പുറപ്പെടുന്ന ഈ ട്രെയിന്‍ കാര്‍വാര്‍, മഡ്ഗാവ് ജംഗ്ഷന്‍, ലോണ്ട ജംഗ്ഷന്‍, ഹുബ്ബള്ളി ജംഗ്ഷന്‍ വഴി തിരിച്ചുവിടും.
ഈ മാറ്റങ്ങള്‍ യാത്രക്കാരുടെ യാത്രാ പദ്ധതികളെ ബാധിക്കുന്നതിനാല്‍, യാത്രയ്ക്ക് മുമ്പ് റെയില്‍വേ അധികൃതരുമായി ബന്ധപ്പെട്ട് പുതുക്കിയ ടൈംടേബിള്‍ പരിശോധിക്കുന്നത് നല്ലതാണ്.
മണ്ണിടിച്ചില്‍ പരിഹരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. ട്രെയിന്‍ സര്‍വീസുകളില്‍ ഇനിയും മാറ്റങ്ങള്‍ വരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
#landslide #train #disruption #Mysuru #railway #travel #India