Weather Disruption | റെയില്‍ ഗതാഗതം താളം തെറ്റി; രണ്ട് ട്രെയിനുകള്‍ റദ്ദാക്കി
കേരളത്തില്‍ റെയില്‍ ഗതാഗതം തടസപ്പെട്ടു
രണ്ട് ട്രെയിനുകള്‍ റദ്ദാക്കി
പാലക്കാട്: (KasargodVartha) കേരളത്തില്‍ മഴ ശക്തമായി തുടരുന്നതിനിടെ റെയില്‍ ഗതാഗതം (Rail traffic) താളം തെറ്റുന്ന കാഴ്ചയാണ് കാണുന്നത്. നിരവധി ട്രെയിനുകള്‍ വൈകുകയും (Many trains delayed) ചിലത് റദ്ദാക്കുകയും ചെയ്തു. ദക്ഷിണ മേഖല റെയില്‍വേ (South Central Railway) രണ്ട് ട്രെയിനുകളുടെ സര്‍വീസ് ആണ് റദ്ദാക്കിയത്. എന്നാല്‍ അധികൃതര്‍ സര്‍വീസുകള്‍ റദ്ദാക്കുന്നതിനുള്ള കാരണങ്ങള്‍ വ്യക്തമാക്കിയിട്ടില്ല.
കൊച്ചുവേളി-ബറൗണി വീക്ക്‌ലി സ്‌പെഷല്‍ (06091) ഓഗസ്റ്റ് 3, 10 തീയതികളില്‍ കൊച്ചുവേളിയില്‍ നിന്ന് രാവിലെ 8 മണിക്ക് പുറപ്പെടുന്ന ട്രെയിനും, ബറൗണി-കൊച്ചുവേളി വീക്ക്‌ലി സ്‌പെഷല്‍ (06092) ജൂലൈ 30, ഓഗസ്റ്റ് 6, 13 തീയതികളില്‍ ബറൗണിയില്‍ നിന്ന് രാത്രി 11.30ന് പുറപ്പെടുന്ന ട്രെയിനുമാണ് റദ്ദാക്കിയത്.
ഇതുമൂലം യാത്രക്കാര്‍ക്ക് ഉണ്ടാകുന്ന അസൗകര്യത്തില്‍ (Inconvenience to passengers) റെയില്‍വേ അധികൃതര്‍ ക്ഷമചോദിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളിലും റെയില്‍ ഗതാഗതത്തിന് താമസം (Delays in rail traffic) നേരിടാനുള്ള സാധ്യതയുള്ളതിനാല്‍ യാത്രക്കാര്‍ റെയില്‍വേ വെബ് സൈറ്റ്, മൊബൈല്‍ ആപ്പ് എന്നിവയിലൂടെ ട്രെയിന്‍ ഗതാഗതം സംബന്ധിച്ച വിവരങ്ങള്‍ പരിശോധിച്ച ശേഷമേ യാത്ര തുടരാന്‍ പാടുള്ളൂ എന്നും റെയില്‍വേ അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.
ഈ സാഹചര്യത്തില്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നേക്കാം. എന്നാല്‍ സാഹചര്യം നേരിടാന്‍ തയാറാണെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു.