Accident | ലോറിയിടിച്ച് സ്കൂടർ യാത്രികനായ യുവാവിന് ദാരുണാന്ത്യം; സുഹൃത്തിന് പരുക്ക്

● ഉപ്പള കണ്ണാടിപ്പാറ സ്വദേശി മുഹമ്മദ് അൻവാസ് ആണ് മരിച്ചത്
● അംഗഡിമുഗർ സ്വദേശി ഫസൽ റഹ്‌മാനാണ് പരിക്കേറ്റത്
● വ്യാഴാഴ്ച പുലർച്ചെ നാല് മണിക്കാണ് അപകടം നടന്നത്.
● മഞ്ചേശ്വരം ഉദ്യാവർ റഫ ഹാളിന് സമീപമാണ് അപകടം സംഭവിച്ചത്.
മഞ്ചേശ്വരം: (KasargodVartha) ദേശീയപാതയിൽ ലോറിയിടിച്ച് സ്കൂടർ യാത്രികനായ യുവാവിന് ദാരുണാന്ത്യം.
ഉപ്പള കണ്ണാടിപ്പാറയിലെ ഹനീഫ് - നഫീസ ദമ്പതികളുടെ മകൻ മുഹമ്മദ് അൻവാസ് (23) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അംഗഡിമുഗർ സ്വദേശി ഫസൽ റഹ്‌മാന് ഗുരുതരമായി പരിക്കേറ്റു. ഫസലിനെ മംഗ്ളൂറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച പുലർച്ചെ നാല് മണിയോടെ മഞ്ചേശ്വരം ഉദ്യാവർ റഫ ഹാളിന് സമീപമാണ് അപകടം സംഭവിച്ചത്. മുഹമ്മദ് അൻവാസും ഫസൽ റഹ്‌മാനും ഇലക്ട്രിക് സ്കൂടറിൽ തലപ്പാടി ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്നു. സ്കൂടർ ചാർജ് ചെയ്യാനായി തലപ്പാടിയിലേക്ക് പോകുമ്പോൾ, പിന്നിൽ നിന്ന് ലോറി ഇവരുടെ സ്കൂടറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ മംഗ്ളൂറിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മുഹമ്മദ് അൻവാസിന്റെ ജീവൻ രക്ഷിക്കാനായില്ല. അപകടത്തെ തുടർന്ന് ലോറി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ മഞ്ചേശ്വരം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരിച്ച മുഹമ്മദ് അൻവാസ് ഉപ്പളയിൽ മൊബൈൽ ഫോൺ കടയിലെ ജീവനക്കാരനായിരുന്നു. ഏക സഹോദരി അൻസീഫ.
A young man died in a lorry accident on the national highway in Manjeshwaram. His friend was seriously injured. The deceased was identified as Mohammed Anwas, 23, a resident of Uppala Kannadippara. The accident occurred near Udhyavar Rafa Hall in Manjeshwaram at around 4 am on Thursday.
#ManjeshwaramAccident #RoadAccident #TragicDeath #LorryAccident #KeralaNews #AccidentNews