Accident | മലപ്പുറത്ത് ദാരുണ അപകടം: സ്കൂട്ടർ മറിഞ്ഞു മൂന്ന് വയസുകാരനും യുവതിയും മരിച്ചു
● മലപ്പുറത്ത് സ്കൂട്ടർ മറിഞ്ഞ് മൂന്ന് വയസുകാരനും യുവതിയും മരിച്ചു.
● അപകട സമയത്ത് പ്രദേശത്ത് ആളുകൾ ഉണ്ടായിരുന്നില്ല.
● 15 മിനിറ്റുകൾക്ക് ശേഷമാണ് അപകടത്തിൽപ്പെട്ടവരെ കണ്ടെത്തി ആശുപത്രിയിലേക്ക് മാറ്റിയത്.
മലപ്പുറം: (KasargodVartha) സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് വയസുകാരനും യുവതിയും ദാരുണാന്ത്യം സംഭവിച്ചു. മലപ്പുറം മമ്ബാട് കാരച്ചാലിൽ വെച്ച് തിങ്കളാഴ്ച് രാവിലെ പത്തരയോടെയാണ് അപകടം ഉണ്ടായത്. ശ്രീലക്ഷ്മി (37) എന്ന യുവതിയും അവരുടെ ബന്ധുവായ മൂന്ന് വയസുകാരൻ ധ്യാൻദേവ് എന്ന കുട്ടിയുമാണ് മരിച്ചത്.
ശ്രീലക്ഷ്മിയുടെ ഭർത്താവ് ഷിനോജ്, ശ്രീലക്ഷ്മി, മൂന്ന് കുട്ടികൾ എന്നിവർ സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്നു. ഇറക്കമിറങ്ങുന്നതിനിടെ സ്കൂട്ടർ നിയന്ത്രണം വിട്ട് കുടിവെള്ള പൈപ്പിൽ തട്ടി റബർ തോട്ടത്തിലേക്ക് മറിഞ്ഞു. റബർ മരത്തിലിടിച്ചാണ് വാഹനം നിന്നത്.
അപകട സമയത്ത് പ്രദേശത്ത് ആളുകൾ ഉണ്ടായിരുന്നില്ല. പതിനഞ്ച് മിനിട്ടോളം കഴിഞ്ഞാണ് അതുവഴി വന്നവർ അപകടത്തിൽപ്പെട്ടവരെ കണ്ടെത്തി ആശുപത്രിയിലെത്തിച്ചത്. പോകുന്ന വഴിയിൽ തന്നെ ധ്യാൻദേവ് മരണപ്പെടുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ച ശേഷമാണ് ശ്രീലക്ഷ്മിയും മരണപ്പെട്ടത്. ഷിനോജിനെയും മറ്റ് രണ്ട് കുട്ടികളെയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
#MalappuramAccident, #ScooterCrash, #FatalAccident, #KeralaNews, #TrafficIncident, #LocalNews