city-gold-ad-for-blogger

Notice | സ്വന്തമായി വാഹനം പോലുമില്ലാത്ത ഖത്വറില്‍ നിന്നെത്തിയ കാസര്‍കോട് സ്വദേശിയായ യുവാവിന് പിഴ അടക്കാന്‍ നോടീസ് നല്‍കി ട്രാഫിക് പൊലീസ്; കൈമലര്‍ത്തി അധികൃതര്‍

ചെറുവത്തൂര്‍: (www.kasargodvartha.com) സ്വന്തമായി വാഹനം പോലുമില്ലാത്ത ഖത്വറില്‍ നിന്നെത്തിയ കാസര്‍കോട് സ്വദേശിയായ യുവാവിന് പിഴ അടക്കാന്‍ നോടീസ് നല്‍കി ട്രാഫിക് പൊലീസ്. മലപ്പുറം പെരി
ന്തല്‍മണ്ണയിലെ ട്രാഫിക് നിയമലംഘനത്തിനാണ് പടന്ന തെക്കേകാട്ടേ ഇമ്രാന്‍ എന്ന യുവാവിന് പിഴയടക്കാന്‍ നോടീസ് നല്‍കിയത്. 250 രൂപയാണ് പിഴ അടക്കേണ്ടത്.
          
Notice | സ്വന്തമായി വാഹനം പോലുമില്ലാത്ത ഖത്വറില്‍ നിന്നെത്തിയ കാസര്‍കോട് സ്വദേശിയായ യുവാവിന് പിഴ അടക്കാന്‍ നോടീസ് നല്‍കി ട്രാഫിക് പൊലീസ്; കൈമലര്‍ത്തി അധികൃതര്‍

2022 ഫെബ്രുവരി 13ന് 10.47 മണിക്കാണ് നിയമലംഘനം നടന്നതെന്നാണ് നോടീസില്‍ പറയുന്നത്. KL 60 H 9364 നം. കാറില്‍
യാത്ര ചെയ്യുമ്പോള്‍ നിയമലംഘനം നടത്തിയെന്നും നോടീസില്‍ വ്യക്തമാക്കുന്നു. മലപ്പുറം സ്വദേശിയായ അനീസ് എന്നയാളുടെ പേരിലാണ് ഈ കാറെന്നും വ്യക്തമായിട്ടുണ്ട്. സംഭവം നടന്ന് ഒരു വര്‍ഷവും രണ്ടുമാസവും കഴിഞ്ഞശേഷമാണ് നോടീസ് അയച്ചിരിക്കുന്നത്.
             
Notice | സ്വന്തമായി വാഹനം പോലുമില്ലാത്ത ഖത്വറില്‍ നിന്നെത്തിയ കാസര്‍കോട് സ്വദേശിയായ യുവാവിന് പിഴ അടക്കാന്‍ നോടീസ് നല്‍കി ട്രാഫിക് പൊലീസ്; കൈമലര്‍ത്തി അധികൃതര്‍

ഈ കാര്‍ മോടോര്‍ വാഹന വകുപ്പിന്റെ ബ്ലാക് ലിസ്റ്റില്‍ ഉള്‍പെട്ടതിനാല്‍ തനിക്കെതിരെ മറ്റെന്തെങ്കിലും നടപടി ഉണ്ടാവുമോ എന്ന ആശങ്കയിലാണ് ഇമ്രാന്‍. യുവാവിന്റെ മൊബൈല്‍ നമ്പര്‍ കൃത്യമായി നോടീസില്‍ ചേര്‍ത്തിട്ടുണ്ട്. വാഹനമില്ലാത്ത തനിക്ക് നോടീസ് ലഭിച്ചത് സംബന്ധിച്ച് അധികൃതരെ അറിയിച്ചപ്പോള്‍ കൈ മലര്‍ത്തുകയാണ് ചെയ്തതെന്നും തത്കാലം നോടീസിനെ അവഗണിക്കാന്‍ നിര്‍ദേശം നല്‍കിയെന്നും ഇമ്രാന്‍ പറയുന്നു.

Keywords:  Traffic police issued a notice to Kasaragod native to pay fine, Cheruvathur, News, Traffic Police, Notice, Mobile Number, Motor Vehicle, Imran, Car, Kerala.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia