city-gold-ad-for-blogger
Aster MIMS 10/10/2023

Traffic jam | പുട്ട് പൊടി വിതരണക്കാരൻ 10 മിനുറ്റ് റോഡരികിൽ വണ്ടി പാർക് ചെയ്ത് പോയപ്പോൾ വാഹനങ്ങളുടെ നിര നീണ്ടത് 3 കിലോ മീറ്റർ വരെ; കാസർകോട്ടെ ഗതാഗത കുരുക്കിൽ പൊറുതി മുട്ടി പൊതുജനം

കാസർകോട്: (KasargodVartha) ദേശീയപാത നിർമാണ പ്രവർത്തനം നടക്കുന്നതിനാൽ കാസർകോട് നഗരത്തിൽ ഗതാഗത കുരുക്ക് രൂക്ഷമായി. കഴിഞ്ഞ ദിവസം പുതിയ ബസ് സ്റ്റാൻഡിന് സമീപത്തെ മോളിലേക്ക് (Mall) പുട്ടുപൊടിയുമായി എത്തിയ വാൻ റോഡരികിൽ 10 മിനുറ്റ് പാർക് ചെയ്തതിനെ തുടർന്ന് മൂന്ന് കിലോ മീറ്റർ വരെ ഗതാഗത കുരുക്കുണ്ടായി. കാസർകോട് ടൗൺ മുതൽ വിദ്യാനഗർ വരെയാണ് കുരുക്ക് രൂപപ്പെട്ടത്.
 
Traffic jam | പുട്ട് പൊടി വിതരണക്കാരൻ 10 മിനുറ്റ് റോഡരികിൽ വണ്ടി പാർക് ചെയ്ത് പോയപ്പോൾ വാഹനങ്ങളുടെ നിര നീണ്ടത് 3 കിലോ മീറ്റർ വരെ; കാസർകോട്ടെ ഗതാഗത കുരുക്കിൽ പൊറുതി മുട്ടി പൊതുജനം


നഗരത്തിൽ മേൽപാലത്തിന്റെ നിർമാണം നടക്കുന്നതിനാൽ നേരത്തെയുണ്ടായിരുന്ന റോഡ് കുറേകൂടി ചുരുക്കി കോൺക്രീറ്റ് ഡിവൈഡറുകൾ വെച്ചിട്ടുണ്ട്. ഒരേ സമയം ഒരു വാഹനത്തിന് കടന്നുപോകാനുള്ള വീതി മാത്രമാണ് ഇപ്പോൾ റോഡിനുള്ളത്. ഇത് ശ്രദ്ധിക്കാതെ ഡ്രൈവർ വാൻ പാർക് ചെയ്തതാണ് പ്രശ്നമായത്. വാൻ റോഡിനോട് ചേർന്ന് നിർത്തിയിട്ടത് കാരണം ഇതുവഴി വന്ന ബസിന് കടന്നുപോവാനായില്ല. ഇതോടെ പിറകിലുള്ള വാഹനങ്ങളും കുടുങ്ങുകയായിരുന്നു.

 
Traffic jam | പുട്ട് പൊടി വിതരണക്കാരൻ 10 മിനുറ്റ് റോഡരികിൽ വണ്ടി പാർക് ചെയ്ത് പോയപ്പോൾ വാഹനങ്ങളുടെ നിര നീണ്ടത് 3 കിലോ മീറ്റർ വരെ; കാസർകോട്ടെ ഗതാഗത കുരുക്കിൽ പൊറുതി മുട്ടി പൊതുജനം



ഒരാഴ്ച മുമ്പുവരെ ഇതേസ്ഥലത്ത് പാർക് ചെയ്താണ് പുട്ടുപൊടി മോളിലേക്ക് എത്തിച്ചതെന്നാണ് ഡ്രൈവർ പറയുന്നത്. വാഹനം പാർക് ചെയ്തപ്പോൾ തനിക്ക് ഗതാഗത കുരുക്ക് ഉണ്ടാകുമെന്ന കാര്യം ഓർമയില്ലെന്നാണ് മറ്റ് വാഹന ഡ്രൈവർമാരോട് ഇയാൾ പ്രതികരിച്ചത്. ചെറിയൊരു തടസം പോലും കാസർകോട് നഗരത്തിൽ വലിയ ഗതാഗത കുരുക്കിന് കാരണമാകുകയാണ്. ആംബുലൻസ് ഉൾപെടെയുള്ള അത്യാവശ്യ വാഹനങ്ങൾക്ക് പോലും കടന്നുപോകാൻ കഴിയാത്ത വിധം ഗതാഗത കുരുക്ക് രൂപപ്പെടുന്നുണ്ട്.

പൊരിവെയിലിൽ വെന്തുരുകി പൊലീസും ഗതാഗത കുരുക്ക് ഒഴിവാക്കാൻ പാടുപെടുകയാണ്. ഏതെങ്കിലും പ്രകടനങ്ങളോ ജാഥകളോ കടന്ന് പോയാൽ കുരുക്ക് ഒഴിയാൻ മണിക്കൂറുകൾ എടുക്കുന്നുണ്ട്. വാഹനങ്ങളുടെ ആധിക്യം കൂടിയതും മറ്റൊരു പ്രശ്നമാണ്. റെയിൽവേ സ്റ്റേഷൻ അടക്കമുള്ള സ്ഥലങ്ങളിലേക്ക് പോകേണ്ടവർ ട്രെയിൻ കിട്ടാതെ വലയുന്നതും പതിവാണ്. ഗതാഗത കുരുക്ക് കാരണം പല ബസുകളും സ്റ്റാൻഡിൽ കയറാത്തതും യാത്ര വെട്ടിച്ചുരുക്കുന്നതും യാത്രക്കാരെ ദുരിതത്തിലാക്കുന്നുണ്ട്.

ഓടോറിക്ഷ ടാക്സി ഡ്രൈവർമാരാണ് ഗതാഗത കുരുക്ക് മൂലം ഏറ്റവും കൂടുതൽ കഷ്ടപ്പെടുന്നത്. കൃത്യമായ ആസൂത്രണം ഇല്ലാതെ റോഡ് നിർമാണം മുന്നോട്ട് പോകുന്നതും ഗതാഗത കുരുക്കിന് പ്രധാന കാരണമാകുന്നുണ്ട്. ഡിവൈഡർ അടിക്കടി മാറ്റി സ്ഥാപിക്കുന്നത് കാരണവും പലരും വഴിയിൽ കുടുങ്ങുന്നു. ഭാരവാഹനങ്ങൾ ദൂരം ലാഭം കിട്ടാൻ കെ എസ് ടി പി റോഡ് വഴി തിരിഞ്ഞുപോകുന്നതും മറ്റൊരു പ്രശ്നമാണ്.


റോഡുകൾ പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നതും അനധികൃത പാർകിങ്ങുമെല്ലാം കൂടിച്ചേരുമ്പോൾ നഗരത്തിൽ എത്തുന്ന വാഹന ഉടമകളും പൊതുജനവും ഗതാഗത കുരുക്കിൽ പെട്ട് ശ്വാസം മുട്ടുകയാണ്. ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുന്ന നിലയിലേക്ക് കാര്യങ്ങൾ വഷളായി തീരുമ്പോഴും പ്രശ്ന പരിഹാരത്തിന് കൃത്യമായ ആസൂത്രണം ഉണ്ടാക്കാൻ സാധിക്കുന്നില്ല. വിദ്യാനഗർ, കലക്ട്രേറ്റ് ജൻക്ഷനിലും കറന്തക്കാടിലും പഴയ ബസ് സ്റ്റാൻഡിലെ ട്രാഫിക് ജൻക്ഷനിലും അടക്കം എപ്പോഴും ഗതാഗത കുരുക്ക് തന്നെയാണ് ഉണ്ടാകുന്നത്.


Keywords:  News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Traffic jam, Malayalam News, Traffic jam impacting public

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL